എസ്.എം.പി.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡി വി ഡി പ്ലേയറിൽ ഉപയോഗിക്കുന്ന എസ് എം പി എസ്

ഇലക്ട്രോണിക് ഉപകരണങ്ങളിൽ, വിശേഷിച്ച് കമ്പ്യൂട്ടറുകളിൽ, ഉപയോഗിക്കുന്ന ഒരു ഘടകമാണ് സ്വിച്ച്ഡ് മോഡ് പവർ സപ്ലൈ. വൈദ്യുതിയെ അതത് ഘടകങ്ങൾക്ക് വേണ്ടവിധത്തിൽ മാറ്റിക്കൊറ്റുക്കുകയാണ് ഇതിന്റെ ധർമ്മം[1] . മറ്റുതരത്തിലുള്ള പവർ സപ്ലൈകളെക്കാൽ പലവിധത്തിലും മുന്തിയതായതുകൊണ്ട്, ഈ തരം പവർസപ്ലൈകളാണ് ഇപ്പോൾ കൂടുതലും ഉപയോഗിച്ചുവരുന്നത്.

പ്രവർത്തനം[തിരുത്തുക]

ഉന്നത ആവൃത്തിയിൽ പ്രവർത്തിക്കുന്ന ഒരു സ്വിച്ച് ആണ് ഇതിന്റെ പ്രധാന ഭാഗം. ഇത് ഒരു ട്രാൻ‌സിസ്റ്ററോ, മോസ്‌ഫെറ്റോ, തൈറിസ്റ്ററോ ആകാം. ഒരു നിയന്ത്രണ സംവിധാനം ഇതിനെ ഓൺ ആയും ഓഫ് ആയും മാറ്റുന്നു. ഇത് ഓൺ ആകുമ്പോൾ, ഊർജ്ജം പകരുകയും, ഓഫ് ആകുമ്പോൾ ഊർജ്ജം നിൽക്കുകയും ചെയ്യുന്നു. ഓൺ/ഓഫ് ആകുന്ന സമയത്തിന്റെ അനുപാതം അനുസരിച്ച് ആയിരിക്കും ശരാശരി കിട്ടുന്ന ഊർജ്ജത്തിന്റെ അളവ്. മുറിഞ്ഞ ധാരയായി ലഭിക്കുന്ന ഊർജ്ജത്തെ താൽക്കാലികമായി ശേഖരിച്ച്, ഒരേപോലെയുള്ള ശരാശരി അളവിൽ പുറത്തുവിടുന്നതിന് ഫിൽറ്ററുകൾ ഉണ്ടായിരിക്കും. പുറത്തുവരുന്ന വോൾട്ടേജ് അളന്നുനോക്കി അതിനെ സ്ഥിരമാക്കി നിർത്തുന്ന വിധത്തിൽ ഓൺ/ഓഫ് അനുപാതം നിയന്ത്രിക്കുന്നു. ഈ നിയന്ത്രണ സംവിധാനം ഉള്ളതുകൊണ്ട്, ഉറവിടത്തിലെ വോൾട്ടേജ് വ്യതിയാനങ്ങളും, ലോഡിലെ വ്യതിയാനങ്ങളും ഇതിലെ വോൾട്ടേജിനെ ബാധിക്കുന്നില്ല.

അവലംബം[തിരുത്തുക]

  1. "An Introduction to Switch-Mode Power Supplies". http://www.maximintegrated.com/app-notes/index.mvp/id/4087. ശേഖരിച്ചത് 2014 ഫെബ്രുവരി 11. Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=എസ്.എം.പി.എസ്.&oldid=3087994" എന്ന താളിൽനിന്ന് ശേഖരിച്ചത്