എസ്.ആർ.ഇ. ഒന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്
SRE-1 2007 ഏപ്രിൽ 29ന്‌ തിരുവനന്തപുരത്ത് പൊതുപ്രദർശനത്തിനു വച്ചപ്പോൾ
സംഘടനഐ.എസ്.ആർ.ഓ.
ഉപയോഗലക്ഷ്യംഓർബിറ്റർ
Satellite ofഭൂമി
ഭ്രമണപഥത്തിൽ എത്തിയ ദിവസംജനുവരി 10, 2007
വിക്ഷേപണ തീയതിജനുവരി 10, 2007
വിക്ഷേപണ വാഹനംPSLV C7
പ്രവർത്തന കാലാവധി12 ദിവസം
Homepageസ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്
പിണ്ഡം550 kg

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിജയകരമായി നടത്തിയ പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ പ്രത്യാഗമന പരീക്ഷണമാണ് എസ് ആർ ഇ ഒന്ന് അഥവാ (Space capsule Recovery Experiment: SRE - 1). 2007 ജനുവരി 10 ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C7) ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയിൽ നിന്ന140 കിലോമീറ്റർ തെക്ക് മാറി ബംഗാൾ ഉൾക്കടലിലേക്ക് നിപതിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.

വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ ഭൂമിയെ വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് ബാംഗ്ലൂരിലെ ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തിൽ (Spacecraft Control Centrer - SCC) നിന്ന് നിർദ്ദേശങ്ങളയച്ച് പേടകത്തെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തിൽ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു..

"https://ml.wikipedia.org/w/index.php?title=എസ്.ആർ.ഇ._ഒന്ന്&oldid=3299051" എന്ന താളിൽനിന്ന് ശേഖരിച്ചത്