സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്‌.ഐ.ഒ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ
Sio-logo-small.jpg
ആപ്തവാക്യം പഠനം, സമരം, സേവനം
രൂപീകരണം 1983 ഒക്ടോബർ 19
ആസ്ഥാനം ഡി-300, അബുൽ ഫസ‌ൽ എൻക്ലേവ്, ജാമിഅ: നഗർ, ഓഖ്‌ല, ന്യൂഡൽഹി
Location
പ്രസിഡന്റ്
നഹാസ് മാള(2017-18.)
മാതൃസംഘടന ജമാഅത്തെ ഇസ്‌ലാമി
വെബ്സൈറ്റ് SIO INDIA

ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി വിഭാഗമാണ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഥവാ എസ്.ഐ.ഒ.[1]. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്. പഠനം, സമരം, സേവനം എന്നാണ് എസ്.ഐ.ഒ യുടെ മുദ്രാവാക്യം. അക്കാദമിക ആക്ടിവിസത്തിനും വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം[2] തന്നെ വിദ്യാഭ്യാസ സേവനരംഗത്തും എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

എസ്.ഐ.ഒ വിന്റെ പതാക


80 കളിലെ സവിശേഷമായ രാഷ്‌ട്രീയ-സാമുഹികമായ സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽ നിന്നാണ് sio അടക്കമുള്ള നിരവധി സംഘടങ്ങൾ രൂപം കൊള്ളുന്നത്. അടിയന്തിരാവസ്ഥയുടെ ഫലങ്ങൾ, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കീഴാള വിഭാഗങ്ങൾക്ക് ലഭിച്ച തിരിച്ചറിവ്, ബാബരി മസ്ജിദ് തകർത്തിനു ശേഷമുള്ള അരക്ഷിതാവസ്ഥ, ഇടതുപക്ഷം അടക്കം ഏക സിവിൽ കോഡിനു വേണ്ടി വാദിച്ച ശരീഅത് വിവാദ കാലം എന്നിവയൊക്കെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നും പുതിയ ആലോചനകൾക്ക് പ്രേരിപ്പിച്ചു. ഈ സാഹചര്യത്തിന്റെ അനിവാര്യവും സ്വഭാവികവുമായ സൃഷ്ടി ആയിരുന്നു sio.

ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലർത്തുന്ന നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം എല്ലാ സംഘടനകളെയും യോജിപ്പിച്ച്‌ കൊണ്ട്‌ ദേശീയതലത്തിൽ ഒരു ഏക വിദ്യാർത്ഥിസംഘടന രൂപവത്കരിക്കാൻ 1981 ഫെബ്രുവരിയിൽ കോഴിക്കോട്‌ വെച്ച്‌ ചേർന്ന ഒരു യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽനോട്ടത്തിൽ ഒരു വിദ്യാർത്ഥി സംഘടന എന്ന ആശയം പൊതുവിൽ അംഗീകരിക്കപ്പട്ടു. പക്ഷേ, ജമാഅത്തിന്റെ പരിപൂർണ്ണ നിയന്ത്രണം എന്ന ആശയത്തോട്‌ സിമി വിയോജിച്ചു. 1982 ഒക്ടോബർ 19-ന്‌ സിമി ഒഴികെയുള്ള പല ഇസ്‌ലാമിക വിദ്യാർത്ഥി സംഘടനകളെയും ലയിപ്പിച്ച്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ എസ്.ഐ.ഒ നിലവിൽ വന്നു.

നാൾവഴികൾ[തിരുത്തുക]

 • 1982 ഒക്ടോബർ 19-ന്‌ വിദ്യാർഥി-യുവജന പ്രസ്ഥാനമായി രൂപീകൃതമായി.
 • 2003 മേയ് 13നു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സ്ഥാപിതമായപ്പോൾ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമായി മാറി.
 • 2012 ജനുവരി 14,15,16 തീയതികളിൽ ഇസ്ലാമിക് അക്കാദമിക് കോൺഫറൻസ് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ.
 • 2013 ൽ 31-ാമത് വാർഷികം ആഘോഷിച്ചു.
 • 2013 നവംബർ 26,27 തീയതികളിൽ കേരള എജുക്കേഷൻ കോൺഗ്രസ് തിരുവനന്തപുരത്ത്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • ദേശീയതലത്തിൽ 'ദി കംപാനിയൻ' (ഇംഗ്ലീഷ്)
 • 'റഫീഖെ മൻസിൽ' (ഹിന്ദി, ഉർദു) എന്നിവ ദൽഹിയിൽ നിന്ന് പുറത്തിറങ്ങുന്നു
 • 1986 മുതൽ 1996 വരെ 'യുവസരണി' എന്ന പേരിൽ മലയാളത്തിൽ മാസിക പ്രസിദ്ധീകരിച്ചു.
 • 'ദിശ' എന്ന പേരിൽ വാർത്താ ബുള്ളറ്റിൻ പുറത്തിറക്കുന്നു.
 • 2010- സെപ്റ്റംബറിൽ 'ക്യമ്പസ് അലൈവ്' എന്ന ഓൺലൈൻ പോർട്ടൽ ആണ്. ഇപ്പോൾ കേരള ഘടകത്തിന്റെ മലയാളം മുഖപത്രം. മുമ്പ് ഇത് പ്രിന്റഡ് മാഗസിൻ ആയിരുന്നു. അക്കാദമിക വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാഗസിൻ ആണിത്. ഇപ്പോൾ കോഴിക്കോട് സ്വദേശി സഅദ്‌ സൽമി ആണ് എഡിറ്റർ.

നേതൃത്വം[തിരുത്തുക]

 • അഖിലേന്ത്യാ പ്രസിഡന്റ്‌  : നഹാസ് മാള (മാള -തൃശൂർ)
 • അഖിലേന്ത്യാ ജനറൽ സെക്രട്ടറി :ലയീഖ് അഹ്മദ് ഖാൻ (തെലങ്കാന)
 • ക്യാംപസ് സെക്രട്ടറി : ജസീം പി.പി തിരൂർ
 • എഡ്യുക്കേഷൻ സെക്രട്ടറി : തൌസീഫ് മഡിക്കേരി
 • പബ്ലിക് റിലേഷൻ : സയ്യിദ് അസ്ഹറുദ്ദീൻ (തലങ്കാന)
 • ഓർഗനൈസേഷൻ സെക്രട്ടറി : ലബീദ് ഷാഫി ( കർണാടക )
 • എക്സ്പാൻഷൻ സെക്രട്ടറി : അബ്ജുൽ വദൂദ് ( വെസ്റ്റ് ബംഗാൾ )

അവലംബം[തിരുത്തുക]

 1. The Muslim World After 9/11. By Angel M Rabasa, Cheryl Benard, Peter Chalk, C Christine Fair, Theodore Karasik, Rollie Lal, Ian Lasser, Ian O Lesser, David E Thaler, Rand Corporation, ISBN 0-8330-3712-9. Published January 2005.
 2. "റിപ്പോർട്ട്" (ഭാഷ: മലയാളം). മലയാളം വാരിക. 2012 മാർച്ച് 23. ശേഖരിച്ചത് 2013 ജൂൺ 09. 
 • 2004-ൽ എസ്. ഐ. ഒ കേരള സോൺ പുറത്തിറക്കിയ അടയാളം എന്ന സുവനീർ.
 • എസ്. ഐ. ഒ കേരള വെബ്സൈറ്റ് [ http://siokerala.org ]

ബന്ധപ്പെട്ട പേജുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]