എസ്ഥർ ഔഡു
എസ്ഥർ ഔഡു | |
---|---|
ജനനം | എസ്ഥർ ജെയിംസ് ഓഡു March 22, 1986 (38 വയസ്സ്) |
ദേശീയത | നൈജീരിയൻ |
കലാലയം | ജോസ് സർവകലാശാല BA in Business Management |
തൊഴിൽ | നടി |
ഒരു നൈജീരിയൻ നടിയാണ് എസ്ഥർ എനെ ഔഡു (ജനനം: മാർച്ച് 22, 1986). [1][2]ഡിന്നർ (2016), മിസ്റ്റിഫൈഡ് (2017), ഓർഡർ ഓഫ് ദി റിംഗ് (2013) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ അവർ പ്രശസ്തയാണ്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1986 മാർച്ച് 22 ന് ലാഗോസിന്റെ തലസ്ഥാനമായ ഇകെജയിൽ എസ്തർ ഔഡു ജനിച്ചു. ലാഗോസിൽ തന്റെ സേവനത്തിന്റെ ഭൂരിഭാഗവും സേവനമനുഷ്ഠിച്ച റിട്ടയേർഡ് മിലിട്ടറി ഓഫീസർ ശ്രീ ജെയിംസ് ഔഡുവിന്റെ മകളാണ് എസ്ഥർ. ഇകെജ മിലിട്ടറി കന്റോൺമെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഔഡുവും മറ്റ് അഞ്ച് സഹോദരങ്ങളും അവിടെയാണ് ജനിച്ചത്. കോഗി സ്റ്റേറ്റിലെ ഒലമാബോറോയിൽ നിന്നുള്ള അവരുടെ കുടുംബത്തിലെ ആറ് മക്കളിൽ ഇളയവളാണ് ഔഡു. അവരുടെ പ്രൈമറി, ജൂനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ലാഗോസിൽ ആയിരുന്നു. 2002-ൽ അവരുടെ കുടുംബം ലാഗോസ് വിട്ട് അബുജയിലേക്ക് പോയി. അബുജയിൽ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് 2006-ൽ പ്ലേറ്റൗ സ്റ്റേറ്റിലെ ജോസ് സർവകലാശാലയിൽ ബിസിനസ് മാനേജ്മെൻറ് പഠിക്കാൻ പ്രവേശനം നേടുകയും ചെയ്തു. തുടർന്ന് 2010-ൽ ബിഎ ബിസിനസ് മാനേജ്മെൻറിൽ ബിരുദം നേടി.[2]
കരിയർ
[തിരുത്തുക]സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എസ്ഥേർ അഭിനയ ജീവിതം ആരംഭിച്ചു. ഒരു വാർത്താവതാരകൻ ആകുന്നത് അവരുടെ സ്വപ്നമാണെന്ന് അവർ പറയുകയുണ്ടായി. സെക്കൻഡറി സ്കൂളിൽ നാടക, സാഹിത്യ ക്ലബ്ബുകളിൽ അംഗമായിരുന്ന അവർ അവിടെ സ്റ്റേജ് നാടകങ്ങളിൽ പങ്കെടുത്തു. എന്നിരുന്നാലും, 1996 ൽ, അവർ ഘാനയിലെ കിഡാഫെസ്റ്റിൽ നൈജീരിയയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു. അവിടെ നിന്ന് അഭിനയത്തോടുള്ള അവരുടെ അഭിനിവേശം വളർന്നുതുടങ്ങി. ഒരു വാർത്താവതാരകൻ എന്ന അവരുടെ ആഗ്രഹം ഉപേക്ഷിച്ചു. അങ്കോഡ്ലി റൊമാൻസ് ആന്റ് സിൻസ് ഓഫ് റേച്ചൽ എന്ന ചലച്ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാണ് അവർ ആദ്യമായി അഭിനയിച്ചത്. ഈ സിനിമ തന്റെ കരിയർ പൂർണ്ണമായും നോളിവുഡിലേക്ക് എത്തിക്കാൻ സഹായിച്ച അവരുടെ ആദ്യകാല സിനിമകളിലൊന്നാണെന്ന് അവർ പറയുകയുണ്ടായി. എന്നിരുന്നാലും, ഔഡു ബിരുദ പഠനത്തിനിടയിലും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഫേറ്റൽ മിസ്റ്റേക്ക് നോർബെർട്ട് അജാഗു എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]സീരിയൽ സംരംഭകനും ഷർട്ട് ഫ്രീക്കിന്റെ സ്ഥാപകനുമായ ഫിലിപ്പ് ഒജെയറിനെ എസ്ഥേർ വിവാഹം കഴിച്ചു.[3][4]
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
അൺഗോൺഡ്ലി റൊമാൻസ് | |||
സിൻസ് ഓഫ് റേച്ചൽ | |||
ഫേറ്റൽ മിസ്റ്റേക്ക് | |||
2009 | ബിഹൈൻഡ് എ സ്മൈൽ | ||
2010 | ബെസ്റ്റ് ഇൻട്രെസ്റ്റ് | ||
2010 | ബെസ്റ്റ് ഇൻട്രെസ്റ്റ് | ||
2012 | ടു ഹാർട്ട്സ് | ||
റോയൽ ഗ്രേസ് | |||
യൂദാസ് ഗെയിം | |||
ബാച്ച്ലേഴ്സ് ഹാർട്ട് | |||
2013 | റിട്ടേൺ ഓഫ് ദി റിങ് | ||
2016 | ഡിന്നെർ | ||
2017 | മിസ്റ്റിഫൈഡ് |
അവലംബം
[തിരുത്തുക]- ↑ "Actress Esther Audu Ojiri Expecting first Child 3 Years After Marriage". Allure Vanguard Nigeria. Vanguard NG. 22 March 2008. Retrieved 5 May 2020.
- ↑ 2.0 2.1 2.2 "My Love Life And Acting Nollywood Starlet Esther". Mordern Ghana. Africa. Retrieved 21 February 2020.
- ↑ "BN Celebrity Wedding Actress Esther Audu and Video Director Philip Ojiri". Bella Naija. Africa. 5 August 2016. Retrieved 7 May 2020.
- ↑ "Nollywood Actress Esther Audu Reveals Husband Supportive Kissing Scene". Vanguard Nigeria. Africa. 22 April 2017. Retrieved 7 May 2020.