എസ്ഥേർ രാജ്ഞി (ചിത്രകല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Edwin Long's Queen Esther

എഡ്വിൻ ലോംഗ് 1878-ൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് എസ്ഥേർ രാജ്ഞി. [1]

സുശായിലെ അഹശ്വേരോസിന്റെ കൊട്ടാരത്തിൽ എസ്ഥേർ രാജ്ഞിയുടെ ഈ ദർശനം ബ്രിട്ടീഷ് മ്യൂസിയത്തിലെ യാത്രാ ദൃഷ്ടാന്തങ്ങളിൽ രേഖപ്പെടുത്താനായി ചിത്രകാരൻ ഈ ചിത്രം വരക്കുകയുണ്ടായി.

1878-ൽ റോയൽ അക്കാദമിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഇപ്പോൾ പെരെസ് സൈമന്റെ ശേഖരത്തിന്റെ ഭാഗമാണ്.

സമാനതയുള്ള ചിത്രമായ വഷ്ഠിയുടെ അടുത്ത് ഈ ചിത്രവും തൂക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ബോബ് ജോൺസ് യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലും ഗാലറിയിലും ഇത് സൂക്ഷിച്ചിരുന്നു. ഇപ്പോൾ അത് നാഷണൽ ഗാലറി ഓഫ് വിക്ടോറിയയിൽ (NGV) സൂക്ഷിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Queen Esther". National Gallery of Victoria. Retrieved February 22, 2018.
"https://ml.wikipedia.org/w/index.php?title=എസ്ഥേർ_രാജ്ഞി_(ചിത്രകല)&oldid=3129231" എന്ന താളിൽനിന്ന് ശേഖരിച്ചത്