എസ്തോണിയൻ കലാ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Estonian Academy of Arts
Eesti Kunstiakadeemia
പ്രമാണം:Eesti Kunstiakadeemia logo.svg
ആദർശസൂക്തംKunst on töö hing. (Art is the soul of work.)
സ്ഥാപിതം1914
റെക്ടർMart Kalm
വിദ്യാർത്ഥികൾ1100
സ്ഥലംTallinn, Estonia
കായിക വിളിപ്പേര്ERKI, EKA, EAA
അഫിലിയേഷനുകൾELIA, CUMULUS, EAAE, KUNO, CIRRUS, Nordic Academy of Architecture
വെബ്‌സൈറ്റ്www.artun.ee

എസ്തോണിയൻ കലാ അക്കാദമി The Estonian Academy of Arts (Estonian: Eesti Kunstiakadeemia, EKA)കല, രൂപകല്പന, വാസ്തുവിദ്യ, മാദ്ധ്യമം, കലാചരിത്രം, കലാസൃഷ്ടികളുടെ സംരക്ഷണം, അവയുടെ പുനഃസ്ഥാപനം എന്നിവ നിർവ്വഹിക്കുന്ന എസ്തോണിയയിലെ ഒരേയൊരു പൊതുസർവ്വകലാശാലയാണ്. ടാലിൻ ആസ്ഥാനമായി ആണിതു പ്രവർത്തിക്കുന്നത്.

എസ്തോണിയൻ കലാ അക്കാദമിയുടെ നിയമങ്ങളനുസരിച്ച്, ലളിതകല, രൂപകൽപ്പന, മാദ്ധ്യമം, കലാചരിത്രം, കലാസൃഷ്ടികളുടെ സംരക്ഷണം, അവയുടെ പുനഃസ്ഥാപനം, ഈ മേഖലയിലുള്ള അദ്ധ്യാപകപരിശീലനം എന്നീ മേഖലകളിൽ ഗവേഷണവും ക്രിയേറ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുകയും അവയിൽ ഇവയെ പരസ്പരപൂരകമായി ചേർത്ത് ഒരു സമകാലീനമായ ഉന്നതവിദ്യാഭ്യാസം ആർജ്ജിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുക എന്നിവയാണു ലക്ഷ്യങ്ങൾ.

2007 ഫെബ്രുവരി 10 മുതൽ എസ്തോണിയയുടെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ചുമതലയുള്ള മന്ത്രിയുടെ ആക്റ്റ് 145 അനുസരിച്ച്, അന്താരാഷ്ട്ര വിദഗ്ദ്ധരുടെ കമ്മിറ്റി ഈ സ്ഥാപനത്തെ അംഗീകരിക്കുകയുണ്ടായി.

ലോകത്തെ 80 വിവിധ സർവ്വകലാശാലകളുമായി ഈ സ്ഥാപനം ഉഭയകക്ഷിക്കരാറ് ഒപ്പുവയ്ക്കുകയുണ്ടായി. ഈ കരാറിനു പുറത്തുള്ള സ്വിറ്റ്സർലാന്റ്, അമേരിക്കൻ ഐക്യനാടുകൾ, റഷ്യൻ ഫെഡറേഷൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയനിലെ ചില സർവ്വകലാശാലകൾ എന്നിവയുമായും കരാറിലേർപ്പെട്ടിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

സ്ഥാപനം[തിരുത്തുക]

ഇതിന്റെ ചരിത്രം 1914 വരെ നീളുന്നുണ്ട്. അന്നാണ് എസ്തോണിയൻ ആർട്ട് സൊസൈറ്റി ടാനിൻ ഇൻഡസ്ട്രിയൽ ആർട്ട് സ്കൂൾ സ്ഥാപിച്ചത്.[1] അന്നത് എസ്തോണിയയിലെ ആദ്യത്തേ ഒരേയൊരു കലാപാഠശാലയായിരുന്നു. സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ പ്രഭുവായ അലക്സാണ്ടർ വോൺ സ്റ്റീഗ്ലിറ്റ്സ് സ്ഥാപിച്ച കലാപാഠശാലയുടെ പാഠ്യപദ്ധതി മാതൃകയാക്കിയായിരുന്നു ഇതിന്റെ സ്ഥാപകർ ഇതു സ്ഥാപിച്ചത്. ഈ സംവിധാനം സാങ്കേതികവും പ്രാവർത്തികവുമായ കഴിവുകൾക്ക് മുൻഗണന നൽകുന്നു.

സോവിയറ്റ് കാലം[തിരുത്തുക]

1940ൽ എസ്തോണിയ സോവിയറ്റ് ഭരണത്തിൻകീഴിലായി. ജാൻ കൂർട്ടിന്റെ പേരിലുള്ള സ്റ്റേറ്റ് അപ്പ്ലൈഡ് ആർട്ട് സ്കൂൾ എന്നു പുനഃനാമകരണം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് സ്കൂൾ കുറച്ചുകാലത്തേയ്ക്ക് അടച്ചിടുകയുണ്ടായി.

1944ൽ ഈ സ്ഥാപനം ടാനിൻ സ്റ്റേറ്റ് അപ്ലൈഡ് ആർട്ട് ഇൻസ്റ്റിട്യൂട്ട്, എസ്തോണിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നു പുനഃനാമകരണം ചെയ്യപ്പെട്ടു. 1951ൽ ടാർട്ടുവിലെ പല്ലാസ് ആർട്ട് സ്കൂൾ അടച്ചു. അതിലെ സാമഗ്രികൾ ടാനിലിലെ ഈ സ്ഥാപനത്തിലേയ്ക്കു മാറ്റിസ്ഥാപിക്കപ്പെട്ടു. ഇതിനാൽ എസ്തോണിയയിലെ കലാവിദ്യാഭ്യാസം ടാനിൻ കേന്ദ്രമാക്കിത്തീർന്നു. ഇതോടെ ഈ സ്ഥാപനം ഒരിക്കൽക്കൂടി പുനഃനാമകരണം ചെയ്യപ്പെട്ടു. സ്റ്റേറ്റ് ആർട്ട് ഇൻസ്റ്റിട്യൂട്ട്, എസ്തോണിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്(SAIE/Estonian abbreviation for ERKI) എന്നാണു മാറ്റിയത്. ഒരു സോവിയറ്റ് സർവ്വകലാശലയുടെ രൂപകല്പന ഈ സ്ഥാനത്തിനും കൈവന്നു – സാമുഹ്യശാസ്ത്രപഠനം, അടിസ്ഥാനശാസ്ത്രം, തിയററ്റിക്കൽ കലാ വിഷയങ്ങൾ പ്രവർത്തനോന്മുഖ കലാവിഷയങ്ങൾ എന്നിവ. കാലാകാലങ്ങളായി പല മാറ്റങ്ങളുക്ഷ് ഈ സ്ഥാപനത്തിനുണ്ടായി. 1959–1989 വരെ ഇതിന്റെ മേധാവി ജാൻ വാരെസ് ആയിരുന്നു. ഈ സ്ഥാപനത്തെ യൂറൊപ്പിലെ എറ്റവും മികച്ച കലാപഠന സ്ഥാപനമായി ഉയർത്താൻ അദ്ദേഹത്തിനായി. മറ്റു രാജ്യങ്ങളിൽനിന്നും അനെകമ്പേർ ഉപരിപഠനത്തിനായി ഇവിടെച്ചേർന്നു പഠിച്ചുവരുന്നു മുൻ സോവിയറ്റ് രാജ്യങ്ങളിലും ഈ സ്ഥാപനം വളരെ പ്രശസ്തമാണ്. ഇവിടെ നടക്കുന്ന വിദ്യാർത്ഥികളെയും അദ്ധ്യാപകരേയും പരസ്പരം കൈമാറുന്ന രീതിയും ഇവിടെ നടക്കുന്ന വിവിധ മത്സരങ്ങൾ എന്നിവ പ്രശസ്തമാണ്. 1978ൽ ഫിന്നിഷ്-ഉഗ്രിക്ക് പര്യവേക്ഷനങ്ങൾക്കു സർവ്വകലാശാല തുടക്കമിട്ടു. പ്രശസ്ത വാസ്തുവിദ്യാവിദഗ്ദ്ധനായ പി. ടർവ്വാസ് സ്ഥലപരിമിതിയുണ്ടായിരുന്ന സർവ്വകലാശാലയ്ക്കു ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ നേതൃത്വം വഹിച്ചു (I stage 1965–1967, II stage 1974).

Since 1989[തിരുത്തുക]

The demolition of the former building in 2010.
The current temporary main building on Toompea.
The Academy's future building in Kalamaja.

ഇതും കാണൂ[തിരുത്തുക]

References[തിരുത്തുക]

  1. Rosenfeld, Alla (2001). Art of the Baltics. Rutgers University Press. p. 368. ISBN 0-8135-3042-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=എസ്തോണിയൻ_കലാ_അക്കാദമി&oldid=2611061" എന്ന താളിൽനിന്ന് ശേഖരിച്ചത്