എഴുമറ്റൂർ രാജരാജവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുമറ്റൂർ രാജരാജവർമ്മ

പ്രശസ്തനായ മലയാള ഗദ്യ സാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമാണ് എഴുമറ്റൂർ രാജരാജവർമ്മ (ജനനം: 20 മേയ് 1953). ​കവിത, ശാസ്‌ത്രം, വിമർശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. നല്ല ജീവചരിത്രകൃതിക്കുള്ള പി.കെ. പരമേശ്വരൻനായർ അവാർഡ്‌ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിൽ മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂർ ഗ്രാമത്തിൽ ചെങ്ങഴശ്ശേരി കോയിക്കലിൽ പി.ആർ. ഉദയവർമ്മയുടെയും സി.കെ. രുഗ്‌മിണിത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. എഴുമറ്റൂർ ഗവ.ഹൈസ്‌കൂൾ, വായ്‌പൂര്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, ചേർത്തല എൻ.എസ്‌.എസ്‌. കോളേജ്‌, തേവര സേക്രഡ്‌ ഹാർട്ട്‌ കോളെജ്‌, തിരുവനന്തപുരം ഗവ. ലോകോളെജ്‌, വിദ്യാധിരാജാ പോസ്‌റ്റ്‌ ഗ്രാഡ്വേറ്റ്‌ സ്‌റ്റഡി സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ. സാമൂഹിക ശാസ്‌ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങൾ. ‘പ്രാചീന കേരള കവികളെക്കുറിച്ചുളള ഐതിഹ്യങ്ങളും അവയുടെ സാഹിത്യ വിമർശനമൂല്യവും’ എന്ന ഗവേഷണ പ്രബന്ധത്തിന്‌ കേരള സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. 1985 മുതൽ ‘സർവവിജ്‌ഞാനകോശം’ പത്രാധിപസമിതി അംഗമാണ്[1]

കൃതികൾ[തിരുത്തുക]

  • സൈകതഭൂവിൽ
  • വിലാപകാവ്യ പ്രസ്‌ഥാനം
  • ഭാരതീയ സാഹിത്യം
  • വിശ്വസാഹിത്യം
  • നമസ്‌കാരം നമസ്‌കാരമേ
  • ബല്ലാലകവിയുടെ ഭോജപ്രബന്ധം
  • പടയണിപ്പാട്ടും നതോന്നതയും മറ്റും
  • എൻ.കൃഷ്‌ണപിളള
  • മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും
  • നിധിദ്വീപ്‌
  • ഗളിവറുടെ സഞ്ചാരങ്ങൾ
  • കവികളും കഥകളും
  • ശിശുഗീതങ്ങൾ
  • ശരീരരസതന്ത്രം
  • വെളിച്ചത്തിലേക്ക്‌
  • ഓണത്തിന്റെ കഥ
  • നാടൻപാട്ടിന്റെ കൂടെ
  • ഒളിയെനോക്കി

പുരസ്കാരങ്ങൾ[തിരുത്തുക]

  • എൻ. കൃഷ്‌ണപിളള എന്ന കൃതിക്ക്‌ നല്ല ജീവചരിത്രത്തിനുളള പി.കെ. പരമേശ്വരൻനായർ അവാർഡ്‌ ലഭിച്ചു.

അവലംബം[തിരുത്തുക]

  1. .http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1051

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഴുമറ്റൂർ_രാജരാജവർമ്മ&oldid=3990169" എന്ന താളിൽനിന്ന് ശേഖരിച്ചത്