ഉള്ളടക്കത്തിലേക്ക് പോവുക

എഴുമറ്റൂർ പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളിക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് എഴുമറ്റൂർ പടയണി.

എഴുമറ്റൂർ പടയണി വിഷുപ്പടയണി ആണ്. എട്ടു ദിവസത്തെ പടയണി വിഷുവിനു വലിയപടയണിയോടെ അവസാനിക്കും. തങ്ങളും പടയും എന്ന വിനോദനാടകം ഇവിടുത്തെ പ്രത്യേകതയാണ്. മതസൗഹാർദം. കോണൻ ഇന്നും കളത്തിലിറക്കുന്ന അപൂർവ്വം പടയണികളിൽ ഒന്നാണു്. ശ്രീഭദ്രാപടയണി സംഘമാണ് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ കൊടിയ കലാസംഘമാണ് ചുക്കാൻ പിടിക്കുന്നത്. തപ്പും കൈമണിയും, ഗണപതിക്കോലം, പഞ്ച കോലം, അടവി, ഇടപ്പടയണി, വിഷുപ്പടയണി എന്ന ക്രമത്തിൽ ആണ് പടയണി അരങ്ങേറുന്നത്. [1]

ആദ്യകാലങ്ങളിൽ ശീതക്കുളം മുസ്ലിം പള്ളിയിൽ നിന്നാണ് എതിരേൽപ്പ് ആരംഭിച്ചിരുന്നത്. കാലങ്ങൾ കഴിഞ്ഞതോടെ വഴിപാട് കോലങ്ങളുടെ വർദ്ധനവും വലിയ പടയണി ദിവസത്തെ സമയക്കുറവും എതിരേൽപ്പ് വായനശാല ജംഗ്ഷനിൽ നിന്ന് പുന:ക്രമീകരിക്കാൻ കാരണമായി.[2]

അവലംബം

[തിരുത്തുക]
  1. "എഴുമറ്റൂർ വിഷു പടയണി ചൂട്ടുവെയ്പ് ഇന്ന്". Newspaper (in ഇംഗ്ലീഷ്). 8 ഏപ്രിൽ 2023.
  2. https://keralakaumudi.com/news/news.php?id=1048930&u=local-news-pathanamthitta-1048930. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=എഴുമറ്റൂർ_പടയണി&oldid=4460011" എന്ന താളിൽനിന്ന് ശേഖരിച്ചത്