Jump to content

എഴുകോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എഴുകോൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എഴുകോൺ. 7 കോണുകളുടെ സാന്നിദ്ധ്യമാണു പ്രസ്തുത സ്ഥലനാമത്തിനു കാരണം. ഏഴു കോണുകൾ താഴെചേർക്കുന്നു.

  1. അറുപറകോണം
  2. പോച്ചംകോണം
  3. കോട്ടുകോണം
  4. എള്ളാംകോണം
  5. പേഴുകോണം
  6. മണ്ണാംകോണം
  7. പുതുശ്ശേരി കോണം

ഏഴുകോണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്കൃത സ്കൂൾ വളരെ പ്രശസ്തമാണ്. അറുപറകോണത്ത് അണ് എഴുകോൺ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അമ്പലത്തുംകാലായിൽ ആണ് ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് ഉള്ളത്. എഴുകോൺ ഗ്രാമം വയലുകളും,കുന്നുകളും,തോടുകളും, കനാലുകളും ഒക്കെ നിറഞ്ഞ തും മതസൗഹാർദ്ദത്തിന്റെ പര്യായമായി നിലകൊള്ളുന്ന ഒരു പ്രകൃതി രമണീയമായ പ്രദേശം അണ് ഇത്. പണ്ട് വേലുത്തമ്പി ദളവ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ തയ്യാർ കുന്ന് എന്ന സ്ഥലത്ത് വന്നിരുന്നതായി ചരിത്രം പറയുന്നു. അനവധി കശു അണ്ടി ഫാക്ടറി കളും , തീപ്പെട്ടി കമ്പനി കളും, ഒക്കെ ഉള്ള പ്രദേശമാണ് എഴുകോൺ.

കാളായി കോണം എന്ന ഒരു സ്ഥലം എഴുകോൺ പഞ്ചായത്തിൽ ഇല്ല അത് പുതുശ്ശേരി കോണം ആണ്. എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട് എന്ന സ്ഥലത്താണ് AEPM HSS സ്ഥിതി ചെയ്യുന്നത്.

സെൻസസ് 2011-ലെ വിവരങ്ങൾ അനുസരിച്ച്, എഴുകോൺ വില്ലേജിന്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 628413 ആണ്. കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലാണ് എഴുകോൺ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ കൊട്ടാരക്കരയിൽ നിന്ന് 6 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് 19 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. എഴുകോൺ വില്ലേജ് ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ്. എഴുകോൺ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത് അവ

  1. കാരുവേലിൽ
  2. ചിറ്റാകോട്
  3. ഇരുമ്പനങ്ങാട്
  4. അമ്പലത്തുംകാല
  5. കാക്കകോട്ടൂർ
  6. വാളായിക്കോട് ( ഇടയ്ക്കിടം നോർത്ത്)
  7. പോച്ചംകോണം
  8. പഞ്ചായത്താഫീസ് വാർഡ്
  9. കൊച്ചാഞ്ഞിലിമൂട്
  10. ഇടയ്ക്കോട്
  11. നെടുമ്പായിക്കുളം
  12. ഇ.എസ്.ഐ.വാർഡ്
  13. ഇരുമ്പനങ്ങാട് എച്ച്.എസ്.
  14. എഴുകോൺ എച്ച്.എസ്.
  15. ചീരങ്കാവ്
  16. പരുത്തുംപാറ.
2019 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കൊട്ടാരക്കര നിയമസഭയുടെയും മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെയും കീഴിലാണ് എഴുകോൺ വില്ലേജ്  വരുന്നത്.   എഴുകോണിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ അകലെയുള്ള  പട്ടണമാണ് കൊല്ലം.
"https://ml.wikipedia.org/w/index.php?title=എഴുകോൺ&oldid=4091161" എന്ന താളിൽനിന്ന് ശേഖരിച്ചത്