Jump to content

എളേരിത്തട്ട്

Coordinates: 12°20′0″N 75°18′0″E / 12.33333°N 75.30000°E / 12.33333; 75.30000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എളേരിത്തട്ട്
പടിഞ്ഞാറൻ എളേരിത്തട്ടിലെ തൂക്കുപാലം
പടിഞ്ഞാറൻ എളേരിത്തട്ടിലെ തൂക്കുപാലം
Map of India showing location of Kerala
Location of എളേരിത്തട്ട്
എളേരിത്തട്ട്
Location of എളേരിത്തട്ട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ഏറ്റവും അടുത്ത നഗരം നീലേശ്വരം
സമയമേഖല IST (UTC+5:30)
കോഡുകൾ

12°20′0″N 75°18′0″E / 12.33333°N 75.30000°E / 12.33333; 75.30000 കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എളേരിത്തട്ട്. മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ. നായനാർ തന്റെ ഒളിവുകാല ജീവിതം നയിച്ചത് എളേരിത്തട്ടിലെ വനമേഖലയിൽ ആയിരുന്നു. പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ 1981 ഇൽ അദ്ദേഹം അവിടെ ഒരു ഗവണ്മെന്റ് കോളേജ് അനുവദിക്കുകയുണ്ടായി. ശ്രീ. നായനാരുടെ മരണശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഈ കോളേജ് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജ് എന്ന പേരിൽ പുനർനാമകരണം ചെയ്തു. എളേരിത്തട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ് ശ്രീ സുബ്രഹ്മണ്യ കോവിലും, മുണ്ട്യക്കാവും.എളേരിത്തട്ടിലെ വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ എളേരിത്തട്ട്. എളേരിത്തട്ടിനു സമീപത്ത്‌ കൂടി ഒഴുകുന്ന നദിയാണ് ചൈത്രവാഹിനി. കൊന്നക്കാട് മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് ഈ നദി നീലേശ്വരം കാര്യങ്കോട് പുഴയിൽ ചെന്ന് ചേരുന്നു.

"https://ml.wikipedia.org/w/index.php?title=എളേരിത്തട്ട്&oldid=3316731" എന്ന താളിൽനിന്ന് ശേഖരിച്ചത്