എളമ്പുലാശ്ശേരി നാലുശ്ശേരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്ഥിതിചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രം[1]. 12 നാലുശ്ശേരി ക്ഷേത്രങ്ങൾക്ക് മൂലസ്ഥാനമായാണ് ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കളിമൺ വിഗ്രഹത്തിലാണ് ദേവിയുടെ പ്രതിഷ്ഠ. ആറടിയിലധികം ഉയരമുള്ള പൂർണകായ ഭദ്രകാളി സ്വരൂപമായാണ് ദർശനമെങ്കിലും ശാന്തസ്വരൂപിണിയായ ദേവിയായി ഇവിടെ കുടികൊള്ളുന്നു. 96 ദേശങ്ങൾ തട്ടകമായി ആരാധിക്കപ്പെടുന്ന ക്ഷേത്രമാണിത്.

ആദ്യകാലത്ത് സാമൂതിരിയുടെയും ഏറാൾപ്പാടിന്റെയും കൈവശമായിരുന്നു ക്ഷേത്രം. എന്നാൽ പിന്നീട് സാമന്തന്മാരുടെ കൈവശം വന്നുചേർന്നു. സമീപകാലംവരെ ക്ഷേത്രം എളമ്പുലാശ്ശേരി മൂപ്പിൽനായരുടെ ഊരാഴ്മയിലായിരുന്നു. മീനമാസത്തിലെ പൂരം നാളിൽ പൂരവും ഇടവമാസത്തിലെ താലപ്പൊലിയും മണ്ഡലോൽസവവും പ്രധാന ആഘോഷങ്ങളാണ്.

അവലംബം[തിരുത്തുക]