എളന്തിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് എലന്തിക്കര. എലന്തിക്കര ഗ്രാമത്തിൽവച്ചാണ് ചാലക്കുടിപ്പുഴ പെരിയാർ നദിയുമായി സംഗമിക്കുന്നത്. പറവൂരിനെ തൃശ്ശൂരിലെ മാളയുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വടക്കൻ പറവൂരാണ് ഈ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള പട്ടണം. ഇവിടുത്തെ ആദിമ നിവാസികൾ "ഇളയ നന്തി" അല്ലെങ്കിൽ "ഇളയ ഭഗവതിയെ" ആരാധിച്ചിരുന്നതിനാലാണ് ഈ സ്ഥലത്തെ എളന്തിക്കര എന്ന് വിളിച്ചിരുന്നതെന്നാണ് ഐതിഹ്യം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എളന്തിക്കര&oldid=3330928" എന്ന താളിൽനിന്ന് ശേഖരിച്ചത്