എലിസവെറ്റ ബഗ്രിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസവെറ്റ ബഗ്രിയാന
Elisaveta Bagryana (fragment from a photo, made before 1939). Source: Bulgarian Archives State Agency
ജനനം
എലിസവെറ്റ ല്യൂബോമിറോവ ബെൽച്ചെവ

(1893-04-16)16 ഏപ്രിൽ 1893
മരണം23 മാർച്ച് 1991(1991-03-23) (പ്രായം 97)
സോഫിയ, ബൾഗേറിയ
ദേശീയതബൾഗേറിയൻ
തൊഴിൽകവയിത്രി

പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് എലിസവെറ്റ ബഗ്രിയാന (Elisaveta Bagryana (ബൾഗേറിയൻ: Елисавета Багряна)) എന്ന എലിസവെറ്റ ലിയുബോമിറോവ ബെൽച്ചെവ - Elisaveta Lyubomirova Belcheva. ബൾഗേറിയയിലെ ഉത്തര മധ്യ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വെലികോ ടർനോവോ നഗരത്തിൽ കുടുംബ സമേതം താമസിച്ചിരുന്ന 1907-1908 കാലയളവിലാണ് എലിസവെറ്റ ആദ്യ കവിത രചിച്ചത്. മറ്റൊരു പ്രമുഖ ബൾഗേറിയൻ കവയിത്രിയായ ഡോറ ഗബെ യേയും എലിസവെറ്റയേയും ബൾഗേറിയൻ സാഹിത്യത്തിലെ പ്രഥമ വനിതകളായാണ് പരിഗണിക്കപ്പെടുന്നത്.

ജീവിത രേഖ[തിരുത്തുക]

എലിസവെറ്റ സോഫിയയിൽ താമസിച്ചിരുന്ന വീട്‌

1893 ഏപ്രിൽ 16ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. ബൾഗേറിയയിലെ ഏറ്റവും പുരാതനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാവിജ്ഞാന ശബ്ദവ്യുത്പത്തി പഠനം പൂർത്തിയാക്കി. എലിസവെറ്റയുടെ ആദ്യകവിതയായ വൈ ആൻഡ് നൈറ്റ് സോങ് (Why ("Защо") and Night Song ("Вечерна песен")) 1915ൽ കൺടംപററി തോട്ട് ( Contemporary Thought (Съвременна мисъл))എന്ന മാഗസിനിൽ അച്ചടിച്ചു. ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷമായിരുന്നു അവർ പൂർണമായും സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. കവിതകൾക്ക് വലിയ പരിവർത്തനം സംഭവിച്ചകാലമായിരുന്നു അത്. 1921ഓടെ അവർ സാഹിത്യ ജീവിതത്തിൽ സജീവമായി. ഇക്കാലത്ത് വനിതകളുടെ വാർത്താ പത്രിക, ഒരു സകാലികം, മറ്റു പ്രസിദ്ധീകരണങ്ങളുമായും അവർ സഹകരിച്ചു പ്രവർത്തിച്ചു. 1927ൽ എലിസവെറ്റ തന്റെ പ്രഥമ പുസ്തകമായ ദി എറ്റേണൽ ആൻഡ് ദ ഹോളി ബുക്ക് പുറത്തിറക്കി. കൂടാതെ, കുട്ടികൾക്കായുള്ള കഥകൾ എഴുതാൻ ആരംഭിച്ചു. അവരുടെ കവിതകൾ സരളമായതും ഗുരുതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമായിരുന്നു. എലിസവെറ്റയുടെ സൃഷ്ടികൾ 30ൽ അധികം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. എലിസവെറ്റ ബഗ്രിയാനയുടെ കവിതകൾ Penelope of the 21st Century: Selected poems of Elisaveta Bagryana എന്നപേരിൽ പുറത്തിറക്കിയിട്ടുണ്ട്.

അംഗീകാരങ്ങൾ[തിരുത്തുക]

എലിസവെറ്റ ബഗ്രിയാന അനുസ്മരണ ശിലാഫലകം

1943, 1944, 1945 വർഷങ്ങളിൽ സാഹിത്യത്തിനുള്ള നോബൽ പ്രൈസിന് എലിസവെറ്റയുടെ പേര് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു..[1] 1969ൽ റോമിലെ നാഷണൽ അസോസിയേഷൻ ഓഫ് പോയിറ്റ്‌സിന്റെ സ്വർണ മെഡൽ ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Nomination Database". Retrieved May 27, 2016 – via Nobelprize.org.
"https://ml.wikipedia.org/w/index.php?title=എലിസവെറ്റ_ബഗ്രിയാന&oldid=3543554" എന്ന താളിൽനിന്ന് ശേഖരിച്ചത്