എലിസബേത്ത് റീസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബേത്ത് റീസർ
റീസർ ജൂലൈ 2011 ൽ
ജനനം
എലിസബത്ത് ആൻ റീസർ

(1975-06-15) ജൂൺ 15, 1975  (48 വയസ്സ്)
വിദ്യാഭ്യാസംOakland University
Juilliard School (BFA)
തൊഴിൽActress
സജീവ കാലം1998–present

എലിസബേത്ത് ആൻ റീസർ (ജനനം: ജൂൺ 15, 1975)[1] ചലച്ചിത്രങ്ങളിലും, ടെലിവിഷനിലും, നാടകങ്ങളിലും അഭിനയിക്കുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവർ അഭിനയിച്ച ചലച്ചിത്രങ്ങളിൽ സ്റ്റേ, ദ ഫാമിലി സ്റ്റോൺ, സ്വീറ്റ് ലാന്റ്, എഗേൻസ്റ്റ് ദ കറണ്ട്, ദ ട്വലൈറ്റ് സാഗ, യങ് അഡൾട്ട്, ഓയൂജ : ഒറിജിൻ ഓഫ് ഈവിൾ എന്നിവയും ടെലിവിഷൻ പരമ്പരകളിൽ സേവ്ഡ്, ഗ്രേസ് അനാട്ടമി, ദ എക്സ് ലിസ്റ്റ്, ദ ഗുഡ് വൈഫ്, ട്രൂ ഡിറ്റക്ടീവ്, ദി ഹൌണ്ടിംഗ് ഓഫ് ഹിൽ ഹൌസ് എന്നിവയും ഉൾപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

മിഷിഗണിലെ ബ്ലൂംബർഗ്ഗ് എന്ന ധനാഢ്യ നഗരപ്രാന്തത്തിൽ, കാരെൻ ഡേവിഡ്സന്റേയും (മുമ്പ്, വീഡ്മാൻ) ജോൺ റീസറിന്റേയും പുത്രിയായി ജനിച്ചു. എലിസബത്ത് റീസർ മൂന്നു സഹോദരിമാരുടെ ഇടയിലുള്ള കുട്ടിയായിരുന്നു. 1995 ൽ അവരുടെ മാതാവ് ബില്യണറായ വ്യവസായി വില്യം ഡേവിഡ്സണെ വിവാഹം കഴിച്ചു.[2][3][4]

ബ്ലൂംഫീൽഡ്സ് ഹിൽസിലെ സേക്രഡ് ഹാർട്ട് അക്കാദമിയിലാണ് എലിസബേത്ത് സ്കൂൾവിദ്യാഭ്യാസം നടത്തിയത്.[5] ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒക്ലാൻറ് സർവകലാശാലയിൽ ഒരു വർഷത്തോളം പങ്കെടുത്തു.[6] പിന്നീട് ജൂലിയാർഡ് സ്കൂളിൻറെ ഡ്രാമാ വിഭാഗത്തിൽ (1995-1999, ഗ്രൂപ്പ് 28)[7] ചേരുകയും അവിടെനിന്ന് 1999 ൽ ബാച്ച്ലർ ഓഫ് ഫൈൻ ആർസ് ബിരുദം നേടുകയും ചെയ്തു.[8][9]

അവലംബം[തിരുത്തുക]

  1. "Elizabeth Reaser". All Movie Guide, The New York Times. മൂലതാളിൽ നിന്നും 2007-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 2, 2012.
  2. The Jewish News: "Bill’s Dreams Live On" Archived October 26, 2012, at the Wayback Machine. October 11, 2012
  3. Davidson's Wife to Succeed Him As Owner of the Pistons[പ്രവർത്തിക്കാത്ത കണ്ണി] Yahoo Sports, March 14, 2009
  4. InterFaithFamily: "Twilight" Archived 2016-10-22 at the Wayback Machine. By Nate Bloom. December 8, 2009
  5. "Slow climb for actress Elizabeth Reaser is more than 'Getting By'". The Oakland Press. June 26, 2011. മൂലതാളിൽ നിന്നും 2013-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 29, 2012.
  6. Nassour, Ellis. "Elizabeth Reaser – Actress on the rise". Lifestyles Magazine. മൂലതാളിൽ നിന്നും September 29, 2007-ന് ആർക്കൈവ് ചെയ്തത്.
  7. "Alumni News". The Juilliard School. February 2008. മൂലതാളിൽ നിന്നും May 19, 2011-ന് ആർക്കൈവ് ചെയ്തത്.
  8. "Elizabeth Reaser". All Movie Guide, The New York Times. മൂലതാളിൽ നിന്നും 2007-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 2, 2012.
  9. Nassour, Ellis. "Elizabeth Reaser – Actress on the rise". Lifestyles Magazine. മൂലതാളിൽ നിന്നും September 29, 2007-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=എലിസബേത്ത്_റീസർ&oldid=3795795" എന്ന താളിൽനിന്ന് ശേഖരിച്ചത്