എലിസബത്ത് ഹെവെലിയസ്
എലിസബത്ത് ഹെവെലിയസ് (in Polish also called Elżbieta Heweliusz) (1647–1693) പരിഗണിക്കപ്പെടുന്നത് ആദ്യകാല വനിതാവാനനീരീക്ഷകരിൽ ഒരാളായാണ്. ചാന്ദ്രപട്ടികകളുടെ മാതാവ് എന്നാണ് അവരെ വിളിക്കുന്നത്. സഹപ്രവർത്തകനായിരുന്ന ജോഹാനസ്സ് ഹെവെലിയസ്സിന്റെ രണ്ടാം ഭാര്യയായിരുന്നു.
മുൻകാല ജീവിതം
[തിരുത്തുക]ഹെവെലിയസ്സിനേയും അദ്ദേഹത്തിന്റെ ആദ്യഭാര്യയേയും പോലെതന്നെ പോളിഷ്-ലിത്വാനിയൻ കോമൺവെൽത്തിലെ പൊമെറേനിയൻ വോയ്വോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഡാൻസിഗ് നഗരത്തിലെ സമ്പന്ന വ്യാപാരകുടുംബത്തിലെ ഒരംഗമായിരുന്നു എലിസബെത്ത് കൂപ്പ്മാൻ. ഹൻസ എന്ന വ്യാപാരസംഘടനയിലെ അംഗമായിരുന്നു അവർ. സമ്പന്നനായ വ്യാപാരിയായിരുന്ന നിക്കോളാസ് കൂപ്പർമാൻ ജോവന്ന മെന്നിങ്സ് എന്നിവരായിരുന്നു എലിസബെത്ത് കൂപ്പ്മാൻ മാതാപിതാക്കൾ. നിക്കോളാസും ജോവന്നയും ആംസ്റ്റർഡാമിൽ 1633 ലാണ് വിവാഹിതരായത്. ആംസ്റ്റർഡാമിൽ നിന്നും ഹാംബെർഗിലേക്ക് മാറിയ അവർ 1636ൽ ഡാൻസിഗിലേക്ക് മാറി. പോളണ്ടിന്റെ ഭാഗമായിരുന്ന ഈ നഗരത്തിൽ ജർമ്മൻ സംസാരിക്കുന്നവർക്കയിരുന്നു ഭൂരിപക്ഷം. ഇവിടെയാണ് അവരുടെ മകൾ ജനിച്ചത്.
വിവാഹം
[തിരുത്തുക]ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ജോഹാനസ്സ് ഹവേലിയസ്സിന് ഡാൻസിഗിലെ മൂന്ന് വീടുകൾ നിറയെ ലോകോത്തരങ്ങളായ നിരീക്ഷണനിലയങ്ങൾ ഉണ്ടായിരുന്നു. ഹവേലിയസ്സുമായുള്ള വിവാഹം അദ്ദേഹത്തിന്റെ നിരീക്ഷണനിലയത്തെ മുന്നോട്ടു പോകാൻ സഹായിച്ചുകൊണ്ടു തന്നെ അവരുടെ വാനനിരീക്ഷണത്തിലുള്ള താൽപ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ സഹായകമായി. അവർക്ക് ഒരു മകനുണ്ടായിരുന്ന അവൻ നേരത്തേ മരിച്ചുപോയി. മൂന്ന് പെൺമക്കൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
Prodromus Astronomiae
[തിരുത്തുക]നക്ഷത്രങ്ങളുടെ കാറ്റലോഗ് തയ്യാറാകാൻ വേണ്ട രീതിശാസ്ത്രവും സാങ്കേതികശാസ്ത്രവും പ്രതിപാദിക്കുന്ന പുസ്തകമാണിത്. ജോഹാനസ്സിന്റെ മരണശേഷമാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.
മരണം
[തിരുത്തുക]എലിസബത്ത് ഹെവെലിയസ് 1693 ഡിസംബറിൽ 46 വയസ്സ് മാത്രമുള്ളപ്പോളാണ് മരണമടഞ്ഞത്. തന്റെ ഭർത്താവിന്റെ ശവകുടീരത്തിൽത്തന്നെയാണ് അവരെ അടക്കിയത്.
A complimentary remark was always made about Madam Hevelius, who was the first woman, to my knowledge, who was not frightened to face the fatigue of making astronomical observations and calculations. എന്നാണ് വിശ്രുത ഗണിതജ്ഞനായ ഫ്രാങ്കോയിസ് അറാഗൊ അവരെപ്പറ്റി പറഞ്ഞത്.
സംസ്ക്കരത്തിൽ
[തിരുത്തുക]എലിസ്ബെത്തിന്റെ ജീവിതം 2006ൽ The Star Huntress എന്ന നോവലിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചെറുഗ്രഹമായ 12625 കൂപ്പ്മാൻ അവരുടെ പേരിൽ അറിയപ്പെടുന്നു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Ogilvie, Marilyn Bailey. "Hevelius, Elisabetha Koopman". In: Women in Science, The MIT Press, 1986, p. 99 ISBN 0-262-15031-X (Short encyclopedia article)
- Walz, E. 2006. The Star Huntress. Random House/Bertelsmann. ISBN 978-3-442-36523-4 (Historical novel)