Jump to content

എലിസബത്ത് ഷൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ഷൂ
Shue in 2007
ജനനം
Elisabeth Judson Shue

(1963-10-06) ഒക്ടോബർ 6, 1963  (60 വയസ്സ്)
മറ്റ് പേരുകൾLisa Shue
കലാലയംHarvard University (2000)
തൊഴിൽActress
സജീവ കാലം1982–present
ജീവിതപങ്കാളി(കൾ)
(m. 1994)
കുട്ടികൾ3
ബന്ധുക്കൾAndrew Shue (brother)

എലിസബത്ത് ജഡ്സൺ ഷൂ (ജനനം: ഒക്ടോബർ 6, 1963) ദ കരാട്ടെ കിഡ് (1984), അഡ്വഞ്ചേഴ്സ് ഇൻ ബേബി സിറ്റിംഗ് (1987), കോക്ക്‌ടെയിൽ (1988), ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II ( 1989), ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990), സോപ്പ്ഡിഷ് (1991), ലീവിംഗ് ലാസ് വെഗാസ് (1995), ദി സെയ്ന്റ് (1997), ഹോളോ മാൻ (2000), പിരാന 3D (2010) തുടങ്ങിയ ചിത്രങ്ങളിലെ താര കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്. അഭിനയരംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ അവർ അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്യപ്പെട്ടു. സിബിഎസ് നെറ്റ്‍വർക്കിന്റെ ഫോറൻസിക് ക്രൈം നാടക പരമ്പരയായ സി‌എസ്‌ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷനിൽ 2012 മുതൽ 2015 വരെ ജൂലി ഫിൻ‌ലി എന്ന കഥാപാത്രമായി അഭിനയിച്ചു.[1] സമീപകാലത്ത് ബാറ്റിൽ ഓഫ് ദി സെക്‌സസ് (2017), ഡെത്ത് വിഷ് (2018) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആമസോൺ പരമ്പരയായ ദ ബോയ്സിന്റെ (2019) ആദ്യ സീസണിലെ ഒരു പതിവു കഥാപാത്രംകൂടിയായിരുന്നു അവർ.

ആദ്യകാലം[തിരുത്തുക]

ഡെലവെയറിലെ വിൽമിംഗ്ടണിൽ ആൻ ബ്രൂവ്സ്റ്റർ (മുമ്പ്, വെൽസ്; ജനനം: 1938), ഒരു തവണ കോൺഗ്രസ് സ്ഥാനാർത്ഥി, അഭിഭാഷകൻ, റിയൽ എസ്റ്റേറ്റ് ഡവലപ്പർ, ഇന്റർനാഷണൽ ഫുഡ് ആൻഡ് ബിവറേജ് കോർപ്പറേഷന്റെ പ്രസിഡന്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ജെയിംസ് വില്യം ഷൂ (ജീവിതകാലം: 1936–2013)[2] എന്നിവരുടെ പുത്രിയായി എലിസബത്ത് ഷൂ ജനിച്ചു. കെമിക്കൽ ബാങ്കിംഗ് കോർപ്പറേഷന്റെ സ്വകാര്യ ബാങ്കിംഗ് വിഭാഗത്തിൽ വൈസ് പ്രസിഡന്റായിരുന്നു അവരുടെ മാതാവ്.[3][4][5] ന്യൂ ജേഴ്സിയിലെ സൗത്ത് ഓറഞ്ചിലാണ് എലിസബത്ത് ഷൂ വളർന്നത്. അവൾക്ക് ഒൻപത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[6][7] പ്ലിമത്തിൽനിന്ന് പുറപ്പെട്ട പിൽഗ്രിം നേതാവ് വില്യം ബ്രൂസ്റ്ററിന്റെ പിൻഗാമിയാണ് ഷൂവിന്റെ മാതാവ്. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പിതാവിന്റെ കുടുംബം ജർമ്മനിയിൽ നിന്ന് പെൻസിൽവാനിയയിലേക്ക് കുടിയേറിയവരാണ്.[8][9] മൂന്ന് സഹോദരന്മാർക്കൊപ്പം (വില്യം, ആൻഡ്രൂ, ജോൺ) ബാല്യകാലം ചെലവഴിച്ച ഷൂ അവരുമായി വളരെ അടുത്തയാളായിരുന്നു. ഒരു നടൻ കൂടിയായ അവളുടെ ഇളയ സഹോദരൻ ആൻഡ്രൂ, മെൽറോസ് പ്ലേസ് എന്ന ഫോക്സ് പരമ്പരയിലെ ബില്ലി കാമ്പ്‌ബെൽ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ്. ന്യൂജേഴ്‌സിയിലെ മാപ്പിൾവുഡിലുള്ള കൊളംബിയ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഷൂവും ആൻഡ്രൂവും 1994 ൽ സ്കൂളിന്റെ ഹാൾ ഓഫ് ഫെയിമിൽ ചേർക്കപ്പെട്ടിരുന്നു. പിതാവിന്റെ പുനർവിവാഹത്തിൽ നിന്ന് ജെന്ന, ഹാർവി ഷ്യൂ എന്നിങ്ങനെ അവർക്ക് രണ്ട് അർദ്ധസഹോദരങ്ങളുമുണ്ട്.[10][11]

ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഷൂ വെല്ലസ്ലി കോളേജിൽ തുടർപഠനത്തിനു ചേർന്നു. പിന്നീട് 1985 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലേക്ക് മാറുകയും, അവിടെ നിന്ന് അഭിനയജീവിതം തുടരാനുള്ള അഭിവാഞ്ജയിൽ ബിരുദം നേടുന്നതിന് ഒരു സെമസ്റ്റർ കുറവുള്ളപ്പോൾ അവൾ പഠനം ഉപേക്ഷിച്ചു (കോളേജിന് പണം നൽകാനുള്ള ഒരു മാർഗമായി ടെലിവിഷൻ പരസ്യങ്ങളിൽ ജോലി ചെയ്യാൻ ഒരു സുഹൃത്തിൽനിന്ന് അവൾ പ്രചോദനം ഉൾക്കൊണ്ടിരുന്നു). ഒരു പതിറ്റാണ്ടിനുശേഷം അവൾ ഹാർവാഡിലേക്ക് മടങ്ങിയെത്തി 2000ൽ പൊളിറ്റിക്കൽ സയൻസിൽ തന്റെ ബി.എ. പഠനം പൂർത്തിയാക്കി.[12]

സ്വകാര്യജീവിതം[തിരുത്തുക]

1994 ൽ ചലച്ചിത്ര സംവിധായകൻ ഡേവിസ് ഗുഗ്ഗൻഹൈമിനെ അവർ വിവാഹം കഴിച്ചു.[13] മൈൽസ് വില്യം (1997), സ്റ്റെല്ല സ്ട്രീറ്റ് (2001), ആഗ്നസ് ചാൾസ് (2006) എന്നിങ്ങനെ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.[14][15][16]

അവലംബം[തിരുത്തുക]

 1. "Check out the cast for the CSI goodbye special - EW.com". Entertainment Weekly's EW.com.
 2. Obituary for James Shue Archived 2015-02-21 at the Wayback Machine. retrieved 2/20/2015
 3. Elisabeth Shue Biography (1963-), Film Reference
 4. "Weddings;Jody Buonanno, John M. Shue". The New York Times. June 4, 1995.
 5. Special to The New York Times. (1961-09-12). "Son to Mrs... W. Shue - Birth Notice - NYTimes.com". Select.nytimes.com. Retrieved 2012-07-26.
 6. Bandler, Michael J. "The Will to Win; Elisabeth Shue and her brother Andrew had a dream to honor their brother's memory with a film about family and soccer. They didn't trust Hollywood to get it right, so they financed and filmed it here at home.", New Jersey Monthly, December 20, 2007. Accessed December 23, 2013.
 7. Actress in `Babysitting' takes charge of her life, Author: Bob Strauss, Date: July 12, 1987 Publication: Chicago Sun-Times
 8. Carr, Jay (1991-05-26). "Elisabeth Shue commutes from academe to Tinseltown". Boston Globe. Archived from the original on 2012-11-03. Retrieved 2010-07-26.
 9. Rader, Dotson (1997-11-23). "Let Yourself Feel It All". Lakeland Ledger. Retrieved 2010-07-26.
 10. "Elisabeth Shue Biography - Yahoo! Movies". Movies.yahoo.com. Archived from the original on 2013-12-16. Retrieved 2013-02-13.
 11. "Columbia High School - Library Information Technology Center". Archived from the original on October 12, 2007.
 12. Soman, Chainani (2000-02-02). "Shue Returns To Complete Degree". Harvard Crimson. Retrieved 2019-08-08.
 13. "Elisabeth Shue". womencelebs.com. Archived from the original on 2008-05-12.
 14. "Davis Guggenheim". Internet Movie Database. Retrieved 2 July 2017.
 15. "Elizabeth Shue". Internet Movie Database. Retrieved 2 July 2017.
 16. "Breaking Celeb News, Entertainment News, and Celebrity Gossip". E! News. Archived from the original on December 19, 2007.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഷൂ&oldid=3795792" എന്ന താളിൽനിന്ന് ശേഖരിച്ചത്