Jump to content

എലിസബത്ത് ഗിൽബെർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ഗിൽബെർട്ട്
Gilbert at TED 2009
Gilbert at TED 2009
ജനനം (1969-07-18) ജൂലൈ 18, 1969  (55 വയസ്സ്)
വാട്ടെര്ബുര്രി(Waterbury),കനെക്ട്ടികറ്റ് (Connecticut), യു.എസ്,
തൊഴിൽനോവലിസ്റ്റ്‌,ഓർമ്മക്കുറിപ്പ്‌
ദേശീയതഅമേരിക്കൻ
Period1997 – present
Genreആഖ്യയിഖ , ഓർമ്മക്കുറിപ്പ്
ശ്രദ്ധേയമായ രചന(കൾ)ഈറ്റ്,പ്രേ,ലവ്(eta,pray,love)
കയ്യൊപ്പ്
വെബ്സൈറ്റ്
http://www.elizabethgilbert.com

എലിസബത്ത് എം ഗിൽബെർട്ട് (ജനനം ജൂലൈ 18, 1969) നോവലിസ്റ്റ്‌, ഉപന്യാസക,ജീവചരിത്രകാരി,ചെറുകഥാകൃത്ത്,ഓർമ്മകുറിപ്പ് രചനകാരി എന്നി നിലയിൽ പ്രസിദ്ധയായ അമേരിക്കൻ എഴുത്തുകാരിയാണ്, ഇവരുടെ ഏറ്റവും ശ്രെദ്ധിക്കപ്പെട്ട ഈറ്റ്,പ്രേ,ലവ്(eta,pray,love) എന്ന കൃതി തുടർച്ചയായി 199 ആഴ്ചകൾ ന്യൂ യോർക്ക്‌ ടൈംസ്‌ ബെസ്റ്റ് സെല്ലെർ ലിസ്റ്റിൽ ഉണ്ടായിരുന്നു. പിന്നീടു ഈ കൃതി ഇതേ നാമത്തിൽ സിനിമയാക്കുകയുണ്ടായി.

വ്യക്തി ജീവിതം

[തിരുത്തുക]

ഒരു കെമിക്കൽ എന്ജിനീയരുടെ മകളായി ജൂലൈ 18, 1969 നു യു എസിലെ വാട്ടെര്ബുര്രി(Waterbury),കനെക്ട്ടികറ്റ് (Connecticut) എന്ന സ്ഥലത്താണ് എലിസബത്ത് ഗിൽബെർട്ട് ജനിച്ചത്.ഇവരുടെ മാതാവ്‌ ഒരു നഴ്സായിരുന്നു. ഇവരുടെ ഏക സഹോദരി കാതെറിൻ ഗിൽബെർട്ട് മർഡോക് ( Catherine Gilbert Murdock) ചരിത്രകാരിയും നോവലിസ്റ്റും ആണ്. ഗിൽബെർട്ട് വളർന്നത് കനെക്ട്ടികറ്റ് (Connecticut)ലെ ലിച്ഫീൽഡിലെ(Litchfield) ഒരു ക്രിസ്മസ് ട്രീ ഫമിലായിരുന്നു. ഇവരുടെ കുടുംബം അയൽവാസികൾ ഇല്ലാതെ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. ഇവരുടെ വീട്ടിൽ ടി വി യോ മറ്റു വിനോദ ഉപാധികൾ ഒന്നുമുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ ഗിൽബെർട്ട് സഹോദരിമാർ ചെറുപ്പത്തിലേ വായനയോട്‌ ഇഷ്ടമുള്ളവരായി മാറി.

1991- ൽ ന്യൂ യോർക്ക്‌ യുനിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്ര തന്ത്രത്തിൽ ആർട്സ് ബിരുദം നേടി. അതിനു ശേഷം അവർ കുക്ക് , ഹോട്ടൽ പരിചാരിക, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു. കുക്ക് എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങൾ dude ranch എന്ന ചെറു കഥയിലും ദി ലാസ്റ്റ് അമേരിക്കൻ മാൻ (the last American man) എന്ന നോവലിലും കുറിച്ചിട്ടുണ്ട്.

പത്ര പ്രവർത്തനം

[തിരുത്തുക]

“ഒരു അമേരിക്കൻ എഴുത്തുകാരിയുടെ അരങ്ങേറ്റം” (Debut of an American writer) എന്ന തലക്കെട്ടിൽ എസ്കൊയറ് (Esquire) മാഗസിൻ 1993ൽ ഇവരുടെ പിൽഗ്രിംസ്(Pilgrims) എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. ഗിൽബെർട്ട് ആയിരുന്നു നോർമൻ മൈലെറിൻ(Norman Mailer) ശേഷം ആദ്യമായി പ്രഥമ രചന എസ്കൊയറ് (Esquire) മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുകഥാകൃത്ത്. ഇത് പിന്നീടു സ്പിൻ(SPIN) ജി ( GQ), ദി ന്യൂയോർക്ക്‌ ടൈംസ്‌ മാഗസിൻ(The New York Times Magazine), Allure,റിയൽ സിമ്പിൾ( Real Simple), ട്രാവെൽ+ലയ്ശർ(Travel + Leisure) തുടങ്ങിയ മാഗസിനുകളിൽ സ്ഥിരമായ മാധ്യമ പ്രവർത്തന ജോലിയിലേക്ക് നയിച്ചു.

ന്യൂയോർക്കിലെ ഈസ്റ്റ്‌ വില്ലേജിൽ ഒരു ഡാൻസ് ബാറിൽ ബാർ അറ്റെൻഡർ ആയി ഇവർ ജോലി ചെയ്തിരുന്നു. ഇവിടത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ച The Muse of the Coyote Ugly Saloon രചനയുടെ അടിസ്ഥാനത്തിലാണ് Coyot Ugly എന്ന ചലച്ചിത്രം ഉണ്ടായത്.

ദി ലാസ്റ്റ് അമേരിക്കൻ മാൻ: യൂസ്ടസ് കാണവേ ഈസ്‌ നോട്ട് ലൈക്‌ എനി മാൻ യു ഹാവ് എവെർ മേറ്റ് (The Last American Man: Eustace Conway is Not Like Any Man You've Ever Met.. ) എന്ന 1998ലെ GQ മാഗസിനിൽ വന്ന ലേഖനം പിന്നീടു പ്രകൃതി വാദിയുടെ ജീവച്ചരിത്രമായി പ്രസിദ്ധീകരിച്ചു .ഇത് പിന്നീടു ദേശിയ പുസ്തക അവാർഡിന് പരിഗണിക്കപെട്ടു.GQ മാഗസിനിൽ തന്നെ 2000ൽ ടോം വില്ലിംസിന്റെ ജീവകഥയായി എഴുതിയ ദി ഘോസ്റ്റ് (the Ghost) എന്ന രചന മാഗസിൻ രചനകളുടെ ബഹുമതിയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

പുസ്തകങ്ങൾ

[തിരുത്തുക]

ഗില്ബെർട്ടിന്റെ ദി പിലിഗ്രിംസ്(the piligrims) എന്ന ചെറുകഥാ സമാഹാരമാണ് പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1997ൽ ഹഫ്ട്ടൻ മിഫ്ഫ്ലിൻ (Houghton Mifflin) ആണ് ഇത് പുറത്തിറക്കിയത്. ഇത് പുഷ്കാര്ട്ട് പ്രൈസ്(pushcart prize) നേടുകയുണ്ടായി . പെൻ/ഹെമിംഗ് വെ അവാർഡിന് ഈ കൃതി അന്ത്യ ഘട്ടം വരെ പരിഗണിക്കപെട്ടിരുന്നു. 2000ൽ ഹഫ്ട്ടൻ മിഫ്ഫ്ലിൻ (Houghton Mifflin) തന്നെ പ്രസിദ്ധീകരിച്ച സ്റ്റെര്ൻ മാൻ(stern man) എന്ന നോവലാണ്‌ അടുത്തതായി പുറത്തിറങ്ങിയത്. ന്യൂ യോർക്ക്‌ ടൈംസ്‌ ശ്രെദ്ധിക്കപെട്ട പുസ്തകമായി ഇതിനെ തിരഞ്ഞെടുത്തിരുന്നു. ആധുനിക പ്രകൃതിവാദിയായ യുസ്ടസ് കന്വയുടെ( Eustace Conway) ജീവചരിത്രം 2002ൽ ഇവർ പ്രസിദ്ധീകരിച്ചു. ദേശിയ പുസ്തക അവാർഡിന് ഈ കൃതി പരിഗണിക്കപെട്ടിരുന്നു.

ഈറ്റ്,പ്രേ,ലവ്

[തിരുത്തുക]

2006ൽ ഗിൽബെർട്ട് അവരുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട Eat, Pray, Love: One Woman's Search for Everything Across Italy, India and Indonesia എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം അവരുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയുടെ ഓർമ്മകുറിപ്പുകളാണ്. പ്രസാധകരുടെ കയ്യിൽ നിന്ന് മുൻ കൂറായി വാങ്ങിച്ച രണ്ടു ലക്ഷം ഡോളർ ആയിരുന്നു ഇവരുടെ യാത്ര ചിലവിനുള്ള സാമ്പത്തിക സ്രോതസ്സ്. ഈ രചന 2006ലെ ന്യൂ യോർക്ക്‌ ടൈംസിന്റെ നോൺ ഫിക്ഷൻ വിഭാഗത്തിലെ ബെസ്റ്റ് സെല്ലെർ ആയിരുന്നു.എൺപത്തിഎട്ടു ആഴ്ചകൾക്ക് ശേഷവും ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത് തന്നെയായിരുന്നു ഈ പുസ്തകത്തിന്റെ നില. ടൈംസ്‌ മാഗസിന്റെ ലോകത്തിലെ ഏറ്റവും അധികം സ്വാധീനമുള്ള നൂറു വ്യക്തികളുടെ കൂട്ടത്തിൽ ഇവരുടെ പേരും ഉൾപ്പെട്ടിരുന്നു. ഈ പുസ്തകം പിന്നീട് കൊളംബിയ പിക്ചേർസ് അതേ പേരിൽ സിനിമയാക്കി. ജൂലിയ റോബർട്ട്‌സ് ആയിരുന്നു ഗില്ബെർട്ടിന്റെ വേഷം കൈകാര്യം ചെയ്തത്‌.2010 ഓഗസ്റ്റ്‌ 13ന് ഈ സിനിമ പുറത്തിറങ്ങി. ഗില്ബെർട്ടിന്റെ അഞ്ചാമത്തെ പുസ്തകമായ Committed: A Skeptic Makes Peace with Marriage 2010 ജനുവരിയിൽ വൈകിംഗ് പ്രസിദ്ധീകരിച്ചു. ഇത് അവരുടെ മുൻ പുസ്തകമായ ഈറ്റ്,പ്രേ,ലോവിൻറെ തുടർച്ച ആയിരുന്നു.

പ്രധാന കൃതികൾ

[തിരുത്തുക]

കഥാ ശേഖരം

[തിരുത്തുക]

• പിലിഗ്രിംസ് (1997) (പുഷ്കാർട്ട് പുരസ്‌കാരം നേടി)

നോവലുകൾ

[തിരുത്തുക]

• സ്റ്റേൺ മാൻ (2000) ജീവചരിത്രം:- • ദി ലാസ്റ്റ് അമേരിക്കൻ മാൻ (2002)

ഓർമ്മകുറിപ്പുകൾ

[തിരുത്തുക]

• ഈറ്റ്, പ്രേ , ലവ് (2006) • കമ്മിറ്റട് (2010)</nowiki>

അവലംബം

[തിരുത്തുക]
  1. Literary influences section of this article
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഗിൽബെർട്ട്&oldid=4099052" എന്ന താളിൽനിന്ന് ശേഖരിച്ചത്