എലിസബത്ത് ക്രൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസബത്ത് ക്രൂക്ക്
Elizabeth crook 2014.jpg
ക്രൂക്ക് 2014 ലെ ടെക്സാസ് പുസ്തകമേളയിൽ.
ദേശീയതAmerican
തൊഴിൽNovelist
വെബ്സൈറ്റ്www.elizabethcrookbooks.com

എലിസബത്ത് ക്രൂക്ക് (ജനനം: 1959) ചരിത്ര പശ്ചാത്തലത്തിൽ ഫിക്ഷൻ നോവലുകളെഴുതുന്നതിൽ പ്രത്യേക പ്രാവീണ്യമുള്ള ഒരു അമേരിക്കൻ നോവലിസ്റ്റാണ്. അവരുടെ കാൽപ്പനികതയല്ലാത്ത സാഹിത്യസൃഷ്ടികൾ സാഹിത്യസമാഹാരങ്ങളിലും ടെക്സാസ് മാസിക, സൗത്ത് വെസ്റ്റേൺ ഹിസ്റ്റോറിക് ക്വാർട്ടർലി തുടങ്ങിയ ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ഹൂസ്റ്റണിൽ ജനിച്ച ക്രൂക്ക്, 1966 ൽ കുടുംബം വാഷിംഗ്ടൺ ഡി.സിയിലേയ്ക്കു താമസം മാറുന്നതുവരെ ടെക്സസിലെ നാക്കോഗ്ഡോച്ചെസിലും സാൻ മാർക്കോസിലുമാണ് ജീവിച്ചിരുന്നത്. അവിടെ പിതാവ് വില്യം എച്ച് ക്രൂക്ക് വിസ്ത ഫോർ ലിണ്ടൻ ജോൺസൻറെ ഡയറക്ടറായിരുന്നു. പിതാവ് ഓസ്ട്രേലിയയിലെ യുഎസ് അംബാസഡർ ആയി സേവനം അനുഷ്ടിക്കുകയായിരുന്നതിനാൽ പിന്നീട്, കുടുംബം ഓസ്ട്രേലിയയിലെ കാൻബറയിലേക്ക് താമസം മാറുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "Elizabeth Crook" in Book Reporter
  2. Robert M. Thomas, "William Crook, 72, Ambassador To Australia and Johnson Aide", The New York Times, October 31, 1997
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ക്രൂക്ക്&oldid=3069431" എന്ന താളിൽനിന്ന് ശേഖരിച്ചത്