എലിസബത്ത് ഒഫിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ഒഫിലി
ജനനംആഗസ്റ്റ് 3, 1956
നൈജീരിയ
ദേശീയതനൈജീരിയൻ-അമേരിക്കൻ
കലാലയംഅഹ്മദു ബെല്ലോ യൂണിവേഴ്സിറ്റി
ജോൺസ് ഹോപ്കിൻസ് സർവകലാശാല
തൊഴിൽകാർഡിയോളജിസ്റ്റ്

എലിസബത്ത് ഒഡിലിലി ഒഫിലി (ജനനം: 1956) ഒരു നൈജീരിയൻ-അമേരിക്കൻ ഭിഷഗ്വരയും കാർഡിയോളജി ഗവേഷകയുമാണ്. അസോസിയേഷൻ ഓഫ് ബ്ലാക്ക് കാർഡിയോളജിസ്റ്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ.[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

നൈജീരിയയിൽ ജനിച്ചു വളർന്ന ഒഫിലി, വൈദ്യശാസ്ത്ര പഠനത്തിനായി അഹ്മദു ബെല്ലോ യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1982-ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് താമസം മാറുകയും 1983-ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ഒക്ലഹോമയിലെ തുൾസയിലാണ് അവൾ ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[3]

കരിയറും ഗവേഷണവും[തിരുത്തുക]

തുൾസയിലെ ഓറൽ റോബർട്ട്‌സ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിലൂടെ തന്റെ കരിയർ ആരംഭിച്ച ഒഫിലി, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരിക്കെ ഹൃദ്രോഗ ഗവേഷണം തുടർന്നു. 1994-ൽ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ അവർക്ക് 1999-ൽ ഫുൾ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Changing the Face of Medicine | Dr. Elizabeth Odilile Ofili". www.nlm.nih.gov. Retrieved 2016-03-06.
  2. "About ABC ~ Board of Directors". Association of Black Cardiologists. Archived from the original on 2016-01-21. Retrieved 2016-03-10.
  3. "Changing the Face of Medicine | Dr. Elizabeth Odilile Ofili". www.nlm.nih.gov. Retrieved 2016-03-06.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഒഫിലി&oldid=3862892" എന്ന താളിൽനിന്ന് ശേഖരിച്ചത്