എലിമെന്ററി ഒഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിമെന്ററി ഒഎസ്
elementary OS "Hera"
നിർമ്മാതാവ്elementary, Inc.
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം31 മാർച്ച് 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-03-31)
നൂതന പൂർണ്ണരൂപം5.1.2 "Hera" / 5 ഫെബ്രുവരി 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-02-05)[1]
നൂതന പരീക്ഷണരൂപം:5.0 "Juno" Beta 2[2] / 20 സെപ്റ്റംബർ 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-09-20)
പുതുക്കുന്ന രീതിLong-term support
പാക്കേജ് മാനേജർAPT (command-line frontend)
dpkg (backend)
Flatpak
സപ്പോർട്ട് പ്ലാറ്റ്ഫോംAMD64
കേർണൽ തരംMonolithic (Linux kernel)
യൂസർ ഇന്റർഫേസ്'Pantheon[3]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GPLv3
വെബ് സൈറ്റ്elementary.io

ഉബുണ്ടുവിനെ അടിസ്ഥാനമാക്കി സാങ്കേതിക പരിജ്ഞാനം അധികമില്ലാത്ത ഉപയോക്താക്കളെ ഉദ്ദേശിച്ചു രൂപം നൽകിയ ഒരു ലിനക്സ് വിതരണമാണ് എലിമെന്ററി ഒഎസ്. വിൻഡോസിനും മാക് ഒഎസിനും പകരം നിൽക്കുന്ന വേഗതയേറിയതും തുറന്നതും സ്വകാര്യതയെ മാനിക്കുന്നതുമായ” ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയിലാണ് സ്വയം വിശേഷിപ്പിക്കുന്നത്. [4] ഓപ്പറേറ്റിംഗ് സിസ്റ്റം, ഡെസ്ക്ടോപ്പ് പരിസ്ഥിതി (പാന്തീയോൺ [5] ), ഒപ്പം അനുബന്ധ ആപ്ലിക്കേഷനുകൾ എന്നിവ എലിമെന്ററി ഇൻക് വികസിപ്പിച്ചെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. [6] [7]

ഡിസൈൻ ഫിലോസഫി[തിരുത്തുക]

എലിമെന്ററി ഒഎസിന്റെ ഹ്യൂമൻ ഇന്റർഫേസ് മാർഗ്ഗനിർദ്ദേശങ്ങൾഉപയോഗക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ലളിതമായ രീതിയിൽ പ്രവർത്തനരീതി ഗ്രഹിക്കുന്നതിലും ഊന്നൽ നൽകുന്നു. [8] " സംക്ഷിപ്തം ", "ആക്സസ് ചെയ്യാവുന്ന കോൺഫിഗറേഷൻ", "മിനിമം ഡോക്യുമെന്റേഷൻ" എന്നിവയായിരുന്നു ഈ ഓപ്പറേറ്റിങ് സിസ്റ്റം രൂപപ്പെടുത്തിയ ഡവലപ്പർമാർ സ്വയം സജ്ജമാക്കിയ മൂന്ന് പ്രധാന നിയമങ്ങൾ.

അതിന്റെ പ്രാരംഭം മുതൽ, എലിമെന്ററി ഒഎസിന് അതിന്റെ രൂപകൽപ്പനയ്ക്ക് പ്രശംസയും വിമർശനവും ലഭിച്ചു. കാഴ്ചയിലും ഉപയോഗിക്കുന്ന രീതിയിലും മാക് ഒഎസിനെ അനുകരിക്കുന്നതായി വയേർഡ് അവകാശപ്പെട്ടു. [9] എന്നാൽ, എലിമെന്ററി ഡവലപ്പർമാർ ഇത് നിരാകരിക്കുന്നു. [10]

പാന്തിയോണിന്റെ പ്രധാന ഷെൽ എലിമെന്ററി ഒഎസ് ആപ്ലിക്കേഷനുകളായ, പ്ലാങ്ക് (ഒരു ഡോക്ക് ), എപ്പിഫനി (വെബ് ബ്രൗസർ), കോഡ് (ഒരു ലളിതമായ ടെക്സ്റ്റ് എഡിറ്റർ ) എന്നിവയുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. [11] ഈ വിതരണം മട്ടറിനെ അടിസ്ഥാനമാക്കിയുള്ള ഹ്ഹ്അ തിന്റെ വിൻഡോ മാനേജറായി ഉപയോഗിക്കുന്നു. [12]

പന്തീയോൻ ഡെസ്ക്ടോപ്പ് പരിസ്ഥിതി[തിരുത്തുക]

പാന്തീയോൺ ഡെസ്ക്ടോപ്പ് പരിസ്ഥിതി ഗ്നോം സോഫ്റ്റ്വെയർ അടിത്തറയ്ക്ക് മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ വർക്ക്ഫ്ലോ ഓർഗനൈസുചെയ്യുന്നതിന് ഒന്നിലധികം വർക്ക്സ്‌പെയ്‌സുകൾ ഡെസ്‌ക്‌ടോപ്പ് അനുവദിക്കുന്നു. [13]

എലിമെന്ററി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പന്തീയോൺ അപ്ലിക്കേഷനുകളിൽ ഇവ ഉൾപ്പെടുന്നു:

 • പാന്തീയോൺ ഗ്രീറ്റർ : സെഷൻ മാനേജർ
 • ഗാല: വിൻഡോ മാനേജർ
 • വിംഗ്‌പാനൽ: ടോപ്പ് പാനൽ, ഗ്നോം ഷെല്ലിന്റെ ടോപ്പ് പാനലിന് സമാനം
 • സ്ലിംഗ്ഷോട്ട്: വിംഗ് പാനലിൽ സ്ഥിതിചെയ്യുന്ന അപ്ലിക്കേഷൻ ലോഞ്ചർ
 • പ്ലാങ്ക്: ഡോക്ക് ( ഡോക്കി അടിസ്ഥാനമാക്കിയുള്ളത്)
 • സ്വിച്ച്ബോർഡ്: ക്രമീകരണ ആപ്ലിക്കേഷൻ (അല്ലെങ്കിൽ നിയന്ത്രണ പാനൽ )
 • പാന്തീയോൺ മെയിൽ: ഇ-മെയിൽ ആപ്ലിക്കേഷൻ
 • കലണ്ടർ: ഡെസ്ക്ടോപ്പ് കലണ്ടർ
 • മ്യൂസിക്: ഓഡിയോ പ്ലെയർ
 • കോഡ്: കോഡ്-കേന്ദ്രീകൃതമായ ടെക്സ്റ്റ് എഡിറ്റർ, ജിഎഡിറ്റ് അല്ലെങ്കിൽ ടെക്സ്റ്റ് എന്നിവയുമായി താരതമ്യപ്പെടുത്താവുന്നത് [14]
 • ടെർമിനൽ: ടെർമിനൽ എമുലേറ്റർ
 • ഫയലുകൾ (മുമ്പ് മാർലിൻ എന്ന് വിളിച്ചിരുന്നു): ഫയൽ മാനേജർ
 • ഇൻസ്റ്റാളർ: സിസ്റ്റം 76 യുമായുള്ള പങ്കാളിത്തത്തോടെ നിർമ്മിച്ച ഇൻസ്റ്റാളർ. [15] [16]

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്രഭാഗമായ പന്തീയോൺ ഡെസ്ക്ടോപ്പ് പരിസ്ഥിതി 2016 ലെ ഏറ്റവും മികച്ചതാണെന്ന് നെറ്റ്വർക്ക് വേൾഡിലെ ബ്രയാൻ ലണ്ടുക്ക് എഴുതി. [17]

പതിപ്പുകൾ[തിരുത്തുക]

Version Codename Release date Base
Old version, no longer supported: 0.1[18][19][20] ജൂപിറ്റർ 31 മാർച്ച് 2011 ഉബുണ്ടു 10.10
Old version, no longer supported: 0.2[21][22] ലൂണ 10 ഓഗസ്റ്റ് 2013 ഉബുണ്ടു 12.04 LTS
Old version, no longer supported: 0.3[23][24] ഫ്രേയ 11 ഏപ്രിൽ 2015 ഉബുണ്ടു 14.04 LTS (trusty)
Old version, no longer supported: 0.3.1 ഫ്രേയ 3 സെപ്റ്റംബർ 2015 ഉബുണ്ടു 14.04 LTS (trusty)
Old version, no longer supported: 0.3.2 ഫ്രേയ 9 ഡിസംബർ 2015 ഉബുണ്ടു 14.04 LTS (trusty)
Older version, yet still supported: 0.4[25][26][27] ലോക്കി 9 സെപ്റ്റംബർ 2016 ഉബുണ്ടു 16.04 LTS (xenial)
Older version, yet still supported: 0.4.1[28] ലോക്കി 17 മെയ് 2017 ഉബുണ്ടു 16.04.2 LTS (xenial)[29]
Older version, yet still supported: 5.0[30][31][32] ജൂണ 16 October 2018[33] ഉബുണ്ടു 18.04 LTS (bionic)
Current stable version: 5.1 ഹേര 3 ഡിസംബർ 2019[34] ഉബുണ്ടു 18.04 LTS (bionic)
Future release: 6.0 ഓഡിൻ TBA ഉബുണ്ടു 20.04 LTS (focal)
Legend:
Old version
Older version, still supported
Latest version
Latest preview version
Future release

അവലംബം[തിരുത്തുക]

 1. "elementary OS 5.1.2". distrowatch. 5 February 2020. Retrieved 9 February 2020.
 2. Developer Preview: Juno Beta 2 Is Out; Elementary OS – Medium
 3. James, Cassidy (14 നവംബർ 2012). "Hello, Luna Beta 1". ElementaryOS.org. Archived from the original on 4 ജൂലൈ 2013. Retrieved 20 ഫെബ്രുവരി 2014.
 4. "The fast, open, and privacy-respecting replacement for Windows and macOS ⋅ elementary OS". elementary.io (in ഇംഗ്ലീഷ്). elementary, Inc. Retrieved 2019-02-19.
 5. "Open Source ⋅ elementary". elementary.io (in ഇംഗ്ലീഷ്). elmeentary, Inc. Retrieved 2019-11-20.
 6. "Brand ⋅ elementary". elementary.io (in ഇംഗ്ലീഷ്). elementary, Inc. Retrieved 2018-08-06.
 7. "elementary · GitHub". github.com (in ഇംഗ്ലീഷ്). GitHub. Retrieved 2019-11-20.
 8. "Human Interface Guidelines". elementary.io. elementary LLC. Archived from the original on 2018-09-30. Retrieved 16 April 2017. Users will accomplish tasks more quickly because you will have a straight-forward interface design that isn't confusing or difficult.
 9. Finley, Klint (25 November 2013). "Out in the Open: Say Hello to the Apple of Linux OSes". Wired. Condé Nast.
 10. Foré, Daniel (2016-11-18). "Busting Major Myths Around elementary OS". elementary. Retrieved 2018-11-22.
 11. Blaede, Cassidy James (2018-10-16). "elementary OS 5 Juno is Here". elementary. Retrieved 2018-10-17.
 12. Foré, Daniel; Tate, Sam; Beckmann, Tom; Davidoff, Sergey (15 September 2012). "Meet Gala: The Window Manager". ElementaryOS.org. Archived from the original on 26 November 2015. Retrieved 11 August 2013.
 13. Inc, elementary. "Learning The Basics". elementary.io (in ഇംഗ്ലീഷ്). Retrieved 2018-12-17. {{cite web}}: |last= has generic name (help)
 14. Blaede, Cassidy James (2018-01-02). "Scratch is now elementary Code". elementary. Retrieved 2018-10-17.
 15. Foré, Daniel (2018-02-23). "Meet the Upcoming Installer". elementary OS. Retrieved 2018-08-06.
 16. "Installer, elementary and Pop!_OS collaboration". System76 Blog. Archived from the original on 2018-08-05. Retrieved 2018-08-06.
 17. Lunduke, Bryan (13 October 2016). "elementary OS 0.4: Review and interview with the founder". Network World. Archived from the original on 2016-10-17. Retrieved 17 October 2016.
 18. elementary OS 0.1 Jupiter - Unremarkable, Dedoimedo
 19. First Look at Elementary OS [LWN.net]
 20. Elementary OS 'Jupiter' released, reviewed - OMG! Ubuntu!
 21. Elementary OS releases "Luna" [LWN.net]
 22. Elementary OS 0.2 "Luna" review | LinuxBSDos.com
 23. DistroWatch Weekly, Issue 658, 25 April 2016
 24. "Elementary OS Freya: Is This The Next Big Linux Distro? | Linux.com | The source of Linux information". Archived from the original on 18 March 2016. Retrieved 23 June 2018.
 25. DistroWatch Weekly, Issue 685, 31 October 2016
 26. An Everyday Linux User Review Of Elementary OS Loki 0.4
 27. Elementary OS 0.4 Loki - Ragnarok, Dedoimedo
 28. Tried Elementary OS 0.4.1 Loki again - Negatory, Dedoimedo
 29. "Loki 0.4.1 Stable Release!". medium.com. 17 May 2017. Retrieved 17 May 2017.
 30. "Let's talk about elementary OS 5.0 Juno". medium.com. 12 February 2018. Retrieved 21 March 2018.
 31. "elementary OS 5.0 Juno released! Check Out the New Features". itsfoss (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-03. Retrieved 2019-05-11.
 32. "Elementary OS Juno will be version 5.0, not 0.5". OMG! Ubuntu! (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-05. Retrieved 2019-05-11.
 33. Blaede, Cassidy James (2018-10-16). "elementary OS 5 Juno is Here". Medium. Retrieved 2019-05-11.
 34. "Introducing elementary OS 5.1 Hera". elementary.io.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിമെന്ററി_ഒഎസ്&oldid=3995476" എന്ന താളിൽനിന്ന് ശേഖരിച്ചത്