എലിഫെന്റ ദ്വീപ്
എലിഫെന്റ ദ്വീപ് ഘരാപുരി | |
---|---|
ദ്വീപ് പ്രദേശം | |
The island as seen from close to the boat landing | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
ഇന്ത്യയിലെ മഹാരാഷ്ട്രയിൽ മുംബൈ തുറമുഖത്തിനടുത്തായി അറബിക്കടലിലുള്ള ദ്വീപസമൂഹങ്ങളിൽപ്പെട്ട ഒരു ദ്വീപാണ് എലിഫന്റ ദ്വീപ് (Elephanta Island). ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. മുംബൈയുടെ കിഴക്കു ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[1]
വിനോദസഞ്ചാര ആകർഷണങ്ങൾ
[തിരുത്തുക]പാറകളിൽ കൊത്തുപണികളുള്ള ഗുഹാക്ഷേത്രങ്ങളും എലിഫന്റ ഗുഹകളും ഈ ദ്വീപിനെ ജനങ്ങളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കുന്നു. പാറകളിൽ മനോഹരമായി കൊത്തിയെടുത്ത ശില്പങ്ങൾ കൊണ്ട് എലിഫന്റ ഗുഹകൾ ആകർഷകമാണ്. 1987-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി ഉൾപ്പെടുത്തിയ എലിഫന്റാ ഗുഹകളിൽ അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാൽ വളരെ ആകർഷകമാണ്.[2] ഒമ്പതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. എന്നാൽ ചില കൽപ്രതിമകൾ ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ ഭരണം രാഷ്ട്രകൂടവംശജരുടെ കാലത്തുമായും പണികഴിഞ്ഞവയാണ്.
മുംബൈയിലെ ഫെറിയിൽ നിന്നും എളുപ്പത്തിൽ ഈ ദ്വീപിലേക്കെത്താവുന്നതാണ്. ഫെറിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ (6.2 mi) യാത്രചെയ്താൽ ദ്വീപ് പട്ടണത്തിന്റെ തെക്കു-കിഴക്കേ തീരത്തെത്താം. ബോട്ടുകൾ leave daily from the ഗേറ്റ്‌വേ ഓഫ് ഇന്ത്യ യിൽ നിന്നും ദിവസേനയുള്ള ബോട്ടുകളിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ എലഫന്റ ദ്വീപിൽ എത്തിചേരാവുന്നതാണ്. ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഗേറ്റ്‌വേയിൽ തന്നെ ലഭ്യമാണ്. രാവിലെ 9 മണിക്കു തുടങ്ങുന്ന ബോട്ടു സർവീസ് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നു. ബോട്ടിറങ്ങുന്നിടത്തു നിന്നുള്ള തുടങ്ങുന്ന നടവഴി ഗുഹകളിലേക്ക് പ്രവേശിക്കുന്ന ചവിട്ടു പടികളിലേക്കു നീളുന്നു.
വിനോദ സഞ്ചാരികൾക്ക് രാത്രി കാലങ്ങളിൽ ദ്വീപിൽ തങ്ങാൻ അനുവാദമില്ല.
ചരിത്രം
[തിരുത്തുക]പുരാതനകാലങ്ങളിൽ ഖരാപുരി എന്നായിരുന്നു ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ ദ്വീപ് സന്ദർശിച്ച പോർച്ചുഗീസ് പര്യവേക്ഷകർ ആണ് ഈ ദ്വീപിന് എലഫന്റ ദ്വീപ് എന്നു പേരിട്ടത്. ദ്വീപിന്റെ പ്രവേശനകവാടത്തിനടുത്ത് കൃഷ്‌ണശിലയിൽ നിർമിച്ച ആനയുടെ മനോഹരമായ ഏകശിലാശിൽപം ആണ് പര്യവേക്ഷകർക്ക് ഈ പേരു വിളിക്കാൻ പ്രേരണയായത്. ഈ ശിൽപം അവർ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും എന്നാൽ ശക്തിയുള്ള ചങ്ങലകളുടെ അഭാവംമൂലം പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഇതിനെ ബ്രിട്ടീഷുകാർ മുംബൈയിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലേക്ക് (ഇപ്പോൾ Dr. Bhau Daji Lad Museum)മാറ്റി.[3] ഒരിക്കൽ ഈ ദ്വീപ് ആയിരുന്നു. ഒരുകാലത്ത് പ്രബലമായ ഒരു നാട്ടു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. ലിയനാർഡോ ഡാ വിഞ്ചി യുടെ എഫ് എന്ന കൈയെഴുത്തുപ്രതിയിൽ (ഫ്രാൻസിന്റെ നാഷണൽ ലൈബ്രറിയായ ലൈബ്രറി ഡി ഫ്രാൻസിൽ സൂക്ഷിച്ചിരിക്കുന്ന) ഈ ദ്വീപിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
വിന്യാസം
[തിരുത്തുക]ഈ ദ്വീപിന് 16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
കൃഷി
[തിരുത്തുക]എലഫന്റാ ദ്വീപ് ഈന്തപ്പന, മാവ്, പുളി എന്നീ മരങ്ങളുൾപ്പെട്ട കനത്ത കാടാണ്.
ജനങ്ങൾ
[തിരുത്തുക]ഏകദേശം 1,200 ജനങ്ങൾ എലഫന്റ ദ്വീപിൽ വസിക്കുന്നുണ്ട്. നെൽ കൃഷി, മത്സ്യബന്ധനം, മത്സ്യബന്ധന ബോട്ടുകളുടെ കേടുപാടുകൾ ശരിയാക്കൽ എന്നീ ജോലികളാണ് ഇവിടത്തെ നിവാസികൾ പ്രധാനമായും ചെയ്തു വരുന്നത്.
ഷെൻബന്തർ, മൊറാബന്തർ, രാജ്ബന്തർ എന്നിങ്ങനെ മൂന്ന് ഗ്രാമങ്ങൾ ആണ് ഈ ദ്വീപിലുള്ളത്. ഇതിൽ രാജ്ബന്തർ ആണ് തലസ്ഥാനമായി കണക്കാക്കുന്നത്. ധാരാളം ഗുഹകലും വിൽപനശാലകളും ഷെൻബന്തർ പ്രദേശത്ത് കാണാം. മൊറാബന്തർ, പ്രദേശം പൂർണ്ണമായും കൊടും കാടാണ്.
ചിത്രശാല
[തിരുത്തുക]-
എലിഫന്റ ദ്വീപ്
-
ഗുഹക്കുള്ളിലെ ശില്പം
-
ദ്വീപിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ
-
എലിഫന്റ-മുംബൈ ഫെറി
-
കന്നോൺ പോയിന്റിൽ നിന്നുള്ള കാഴ്ച
-
എലിഫന്റ ദ്വീപിലെ വീടുകൾ
അവലംബം
[തിരുത്തുക]- ↑ Da Cunha 1993, p. 96
- ↑ "]Elephanta Caves - UNESCO World Heritage Centre" (PDF). State of Conservation of th e World Heritage Properties in the Asia-Pacific Region: 56–59. Retrieved 10 നവംബർ 2016.
- ↑ HT Cafe, Mumbai, Monday, June 4, 2007 pg.31 - Article 'Lord of the Islands" by Jerry Pinto