എലിപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെട്ടിയിൽക്കുടുങ്ങിയ എലി

എലിയെ പിടികൂടുന്നതിനുള്ള ലളിതമായൊരു ഉപകരണമാണ് എലിപ്പെട്ടി. ഇരുമ്പ് കൊണ്ടാണ് പൊതുവേ ഇവ നിർമ്മിക്കപ്പെടുന്നത്. പണ്ട് കാലത്ത് മരം കൊണ്ടുള്ള എലിപ്പെട്ടിയും ഉപയോഗിച്ചിരുന്നു. പെരുച്ചാഴികളെ പിടികൂടുന്നതിന് ഉപയോഗിക്കാവുന്ന വലുപ്പമുള്ള കൂടുകളും ഇപ്പോൾ ലഭ്യമാണ്‌.

പ്രവർത്തനം[തിരുത്തുക]

ഒരു ഭാഗത്ത് മാത്രം തുറക്കാവുന്ന ഒരു പെട്ടിയാണിത്. വാതിൽ ഭാഗം ശക്തിയായി വലിച്ചടക്കുന്നതിന് വേണ്ടി ക്രമീകരിച്ചിരിക്കുന്ന ഒരു സ്പ്രിംഗ്, എലിയെ ആകർഷിക്കുന്നതിനുള്ള ആഹാരം ക്രമീകരിച്ചിരിക്കുന്ന കെണി എന്നിവയാണ് ഇതിന്റെ മറ്റു ഭാഗങ്ങൾ. പെട്ടിയിൽക്കയറുന്ന എലി, കെണിയിൽക്കുരുക്കിയ ആഹാരപദാർത്ഥത്തിൽ കടിക്കുമ്പാൾ കെണിയുടെ കൊളുത്ത് വിടുകയും സ്പ്രിങ്ങിന്റെ വലിവ് മൂലം വാതിലടയുകയും ചെയ്യുന്നു. സ്പ്രിങ്ങിനു പകരം പെട്ടിയുടെ വാതിൽ താഴേക്ക് വീണ് അടയുന്ന ക്രമീകരണമുള്ള എലിപ്പെട്ടികളും ഉണ്ട്. മരം കൊണ്ടുള്ള പഴയകാല പെട്ടികളിൽ വാതിൽ താഴേക്ക് വീണ് അടയുന്ന ക്രമീകരണമാണ് ഉണ്ടായിരുന്നത്.

മേന്മകൾ[തിരുത്തുക]

മറ്റ് എലിക്കെണികൾ എല്ലാം എലികളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നു. എന്നാൽ, എലികളെ മുറിവേൽപിക്കാതെ, ജീവനോടെ പിടിക്കാനാവുന്നു എന്നതാണ് എലിപ്പെട്ടിയുടെ ഒരു മേന്മ. സാധിക്കുമെങ്കിൽ, കൊല്ലാതെ തന്നെ ഇവയെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഒഴിവാക്കാനാവും. എലിവിഷം ഉപയോഗിക്കുമ്പോഴും ചത്ത എലികളെ നീക്കം ചെയ്യുമ്പോഴുമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവിടെ അനുഭവപ്പെടുന്നില്ല[1], [2]. ഒരേ ഉപകരണം പല പ്രാവശ്യം ഉപയോഗിക്കാനാവുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിപ്പെട്ടി&oldid=2898591" എന്ന താളിൽനിന്നു ശേഖരിച്ചത്