എലിനോർ ഹാലോവെൽ ആബട്ട്
എലിനോർ ഹാലോവെൽ ആബട്ട് | |
|---|---|
| ജനനം | സെപ്റ്റംബർ 22, 1872 Cambridge, Massachusetts |
| മരണം | ജൂൺ 4, 1958 (85 വയസ്സ്) Portsmouth, New Hampshire |
| തൊഴിൽ | Author |
| ഭാഷ | English |
| ദേശീയത | American |
എലിനോർ ഹാലോവെൽ ആബട്ട് (Mrs. Fordyce Coburn) (September 22, 1872 – June 4, 1958) അമേരിക്കക്കാരിയായ എഴുത്തുകാരിയാണ്. ലേഡീസ് ഹോം ജേണൽ എന്ന ആനുകാലികത്തിലെ എഴുത്തുകാരികൂടിയായിരുന്നു.
മുൻകാലജീവിതം
[തിരുത്തുക]1872 സെപ്റ്റംബർ 22നാണ് മസാച്ചുസെറ്റ്സിലെ കേംബ്രിജിൽ എലിനോർ ഹാലോവെൽ ആബട്ട് ജനിച്ചത്. പുരോഹിതനായ എഡ്വാർഡ് ആബട്ടിന്റെ മകളായിരുന്നു അവർ. ജേക്കബ് ആബട്ട് എന്ന അറിയപ്പെടുന്ന കുട്ടികളുടെ എഴുത്തുകാരൻ ആയിരുന്നു മുത്തച്ഛൻ. എലിനോർ ഹാലോവെൽ ആബട്ട് തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും സ്വാധീനത്തിൽ സാഹിത്യത്തിന്റെയും മതത്തിന്റെയും അന്തരീക്ഷത്തിൽ വളർന്നു. അവരുടെ വീട്ടിലെ ഈ അന്തരീക്ഷം അനേകം അന്ന് അറിയപ്പെട്ട സാഹിത്യകാരന്മാരെ പരിചയപ്പെടനുള്ള വേദിയായി. ഇത് അവരുടെ വീട് മഹത്തായ പണ്ഡിത-മതചിന്തകളുടെ വേദിയായി.
അവർ സ്കൂൾ പഠനശേഷം കവിതകളും ചെറുകഥകളും എഴുതാൻ ആരംഭിച്ചു. അന്നത്തെ പ്രസിദ്ധമായ ഹാർപേഴ്സ് മാഗസിനിൽ അവരുറ്റെ കവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് അവർക്ക് അന്നത്തെ പ്രസിദ്ധമായ ചെറുകഥയ്ക്കള്ള പുരസ്കാരം ലഭിക്കാൻ ഇടയാക്കി.
പ്രധാന കൃതികൾ
[തിരുത്തുക]
- മോളി മേക്ക്-ബിലീവ് 1910
- ദ സിക്ക്-എ-ബെഡ് ലേഡി (ആന്റ് അദർ ടെയ്ൽസ്) 1911
- ദ വൈറ്റ് ലിനൻ നഴ്സ് 1913
- ലിറ്റിൽ ഈവ് എഡ്ഗാർട്ടൻ 1914
- ദ ഇൻഡിസ്ക്രീറ്റ് ലറ്റർ 1915
- ദ നീർ ഡു മച്ച് 1918
- ലവ് ആന്റ് മിസിസ് കെൻഡ്രൂ 1919
- ഓൾഡ്-ഡാഡ് 1919
- പീസ് ഓണ് എർത്ത്, ഗോഡ്-വിൽ ടു ഡോഗ്സ് 1920
- റെയ്നി വീക്ക് 1921
- സിൽവർ മൂൺ 1923
- ബട്ട് വൺസ് എ ഈയർ: ക്രിസ്തുമസ് സ്റ്റോറീസ് 1928
- ബീയിംഗ് ലിറ്റിൽ ഇൻ കേംബ്രിഡ്ജ് വെൻ എവരിവൺ എൽസ് വാസ് ബിഗ് 1936