Jump to content

എറിക് സൈക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് സൈക്‌സ്
എറിക് സൈക്‌സ്
ജനനം(1923-05-04)4 മേയ് 1923
Oldham, Lancashire, England
മരണം4 ജൂലൈ 2012(2012-07-04) (പ്രായം 89)
മാധ്യമംTelevision, radio
കാലയളവ്‌1947–2012
ജീവിത പങ്കാളിEdith Milbrandt
(m. 1952–2012, his death)[1]
പ്രധാന സംഭാവനകളും വേഷങ്ങളുംSykes, The Goon Show, The Plank
British Comedy Awards
1992 Lifetime Achievement Award

ബ്രിട്ടനിലെ ടെലിവിഷൻ, സിനിമ, സ്‌റ്റേജ് മേഖലകളിലെ അതിപ്രശസ്തനായ ഹാസ്യനടന്മാരിലൊരാളായിരുന്നു എറിക് സൈക്‌സ് (4 മേയ് 1923 - 4 ജൂലൈ 2012)

ജീവിതരേഖ

[തിരുത്തുക]

1950-കളിലെ ജനപ്രിയ റേഡിയോ ഹാസ്യപരിപാടിയായ 'ദ ഗൂൺ ഷോ' യുടെ പതിവു പങ്കാളി ആയിരുന്നു. ഇതിനുശേഷം അടുത്ത രണ്ടു ദശാബ്ദക്കാലം പ്രശസ്ത ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടു.

കറുത്ത കട്ടിക്കണ്ണട സൈക്‌സിന്റെ പ്രത്യേകതയായിരുന്നു. പ്രശസ്ത കൊമേഡിയൻ ഫ്രാങ്കീ ഹൊവേർഡിന്റെ റേഡിയോ പരിപാടി ആയിരുന്ന 'വെറൈറ്റി ബാൻഡ്‌ബോക്‌സി' നു വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്നത് സൈക്‌സായിരുന്നു. സൈക്‌സിന്റെ ദ ഹൊവേർഡ് ക്രൗഡ്, ദ ടോണി ഹാൻകോക് ഷോ എന്നീ ടെലിവിഷൻ പരിപാടികളും വിജയമായിരുന്നു.

1960 മുതൽ 65 വരെ അവതരിപ്പിച്ച സൈക്‌സ് ആൻറ് എ... എന്ന പരിപാടി വൻ ഹിറ്റായി മാറി. ഹാറ്റി ജാക്വസുമായി ചേർന്ന് അവതരിപ്പിച്ച ഈ ഷോ ഒരു തരംഗമായി മാറിയിരുന്നു. ചലച്ചിത്രങ്ങളിലും സൈക്‌സ് അഭിനയിച്ചു. 1967-ൽ സംഭാഷണങ്ങൾ ഇല്ലാത്ത 'ദ പ്ലാങ്ക്' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1964 ബിബിസി ടി.വി പെഴ്സണാലിറ്റി ഓഫ് ദ ഇയർ
  • 1986 ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ
  • 2004 ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ

അവലംബം

[തിരുത്തുക]
  1. Eric Sykes dies aged 89 as Sir Bruce leads tribute to funniest man ever in comedy - The Express

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എറിക്_സൈക്‌സ്&oldid=1770636" എന്ന താളിൽനിന്ന് ശേഖരിച്ചത്