എറിക് സീഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് സീഗൽ
Erich Segal.jpg
ജനനം 1937 ജൂൺ 16(1937-06-16)
Brooklyn, New York, U.S.
മരണം 2010 ജനുവരി 17(2010-01-17) (പ്രായം 72)
ദേശീയത American
തൊഴിൽ Author, screenwriter, educator
വെബ്സൈറ്റ് http://www.erichsegal.com/

'ലൗസ്റ്റോറി' എന്ന ഒറ്റ നോവലിലൂടെ ലോകപ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു എറിക് സീഗൽ (16 ജൂൺ, 1937 - 17 ജനുവരി 2010)

ജീവിതരേഖ[തിരുത്തുക]

അമേരിക്കയിൽ ജനിച്ച എറിക് സീഗൽ യേൽ സർവകലാശാലയിൽ പ്രൊഫസറായിരിക്കെ 1970ലാണ് 'ലൗസ്റ്റോറി' എഴുതുന്നത്. ഒരു യഥാർഥ സംഭവമാണ് അതിന് ഇതിവൃത്തമായത്. സമ്പന്നകുടുംബത്തിൽ പിറന്ന ഒലിവറും ദരിദ്രപശ്ചാത്തലക്കാരിയായ ജന്നിഫറും തമ്മിലുള്ള പ്രണയകഥയാണ് നോവൽ പറയുന്നത്. എതിർപ്പ് അവഗണിച്ച് അവർ വിവാഹിതരായി. പിന്നീട് ജന്നിഫർ രക്താർബുദം ബാധിച്ച് മരിക്കുന്നു. ദശലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ നോവൽ ഏറെക്കാലം ബെസ്റ്റ് സെല്ലർ പട്ടികയിൽ തുടർന്നു.[1]

ആർതർ ഹില്ലർ പിന്നീടത് സിനിമയാക്കിയപ്പോഴും വൻ വിജയം നേടി. മികച്ച സംഗീതത്തിനുള്ള ഓസ്‌കർ ബഹുമതി സ്വന്തമാക്കിയ ഈ ചിത്രം മറ്റ് ആറ് നാമനിർദ്ദേശങ്ങൾക്കും അർഹമായിരുന്നു. എറിക് സീഗൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയത്.

തുടർന്ന് രണ്ട് ദശാബ്ദങ്ങളിലായി ഫെയറി ടെയിൽ, ഒലിവേഴ്‌സ് സ്റ്റോറി, മാൻ വുമൺ ആൻഡ് ചൈൽഡ്, ഓൺലി ലൗ തുടങ്ങി വേറെയും നോവലുകൾ എറിക് സീഗൽ എഴുതിയെങ്കിലും 'ലൗസ്റ്റോറി'യുടെ വിജയം ആവർത്തിക്കാനായില്ല.

ഭാര്യ കരേൻ ജെയിംസ്. ഫ്രാൻസിസ്‌ക, മിറാൻഡ

കൃതികൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

  • മികച്ച തിരക്കഥയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം(1970)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/125480/2010-01-21/world[മാതൃഭൂമി ദിനപ്പത്രം, 21 ജനുവരി 2010]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എറിക്_സീഗൽ&oldid=2398496" എന്ന താളിൽനിന്നു ശേഖരിച്ചത്