എറിക്ക ക്രിസ്റ്റെൻസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക്ക ക്രിസ്റ്റെൻസൻ
ക്രിസ്റ്റെൻസൻ 2013 മാർച്ചിൽ.
ജനനം
എറിക്ക ജെയ്ൻ ക്രിസ്റ്റെൻസൻ

(1982-08-19) ഓഗസ്റ്റ് 19, 1982  (41 വയസ്സ്)
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
Cole Maness
(m. 2015)
കുട്ടികൾ2

എറിക്ക ജെയ്ൻ ക്രിസ്റ്റെൻസൻ (ജനനം: ഓഗസ്റ്റ് 19, 1982) ട്രാഫിക് (2000), സ്വിംഫാൻ (2002), ദി ബാംഗർ സിസ്റ്റേഴ്‌സ് (2002), ദി പെർഫെക്റ്റ് സ്‌കോർ (2004), ഫ്ലൈറ്റ്പ്ലാൻ (2005), ഹൗ ടു റോബ് എ ബാങ്ക് (2007), ദ ടോർച്ചർഡ് (2010), ദി കേസ് ഫോർ ക്രൈസ്റ്റ് (2017) എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിതാ മുന്നേറ്റ താരത്തിനുള്ള എംടിവി മൂവി അവാർഡും സഹതാരങ്ങൾക്കൊപ്പം ഒരു മോഷൻ പിക്ചറിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡും അവർ നേടിയിട്ടുണ്ട്. 2006-ൽ, എബിസിയിലെ സിക്സ് ഡിഗ്രി എന്ന ഹ്രസ്വകാല നാടകീയ പരമ്പരയിൽ അവർ അഭിനയിച്ചു. എൻബിസി കുടുംബ പരമ്പരയായ പാരന്റ്‌ഹുഡിൽ 2010 മുതൽ 2015-ൽ പരമ്പരയുടെ അവസാനംവരെ, ജൂലിയ ബ്രാവർമാൻ-ഗ്രഹാം എന്ന കഥാപാത്രമായി ക്രിസ്റ്റെൻസൻ അഭിനയിച്ചു. 2014-ൽ, ഈ പരമ്പരയിലെ പ്രകടനത്തിൻ‌റെ പേരിൽ അവർക്ക് ഗ്രേസി അവാർഡ് ലഭിച്ചു. എബിസിയുടെ ഹ്രസ്വകാല ക്രൈം നാടകീയ പരമ്പരയായിരുന്ന വിക്കഡ് സിറ്റിയിൽ ബെറ്റി ബ്യൂമോണ്ടെയ്‌ൻ എന്ന കഥാപാത്രമായും ക്രിസ്റ്റൻസൻ പ്രത്യക്ഷപ്പെട്ടു.

ആദ്യകാല ജീവിതം[തിരുത്തുക]

വാഷിംഗ്ടണിലെ സിയാറ്റിലിൽ[1] നിർമ്മാണ രംഗത്ത് മാനേജരായിരുന്ന കാത്തി (മുമ്പ്, ഹെൻഡ്രിക്സ്), ഇൻഷുറൻസ് മേഖലയിലെ പ്രവർത്തകനും ഒപ്പം ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവുമായിരുന്ന സ്റ്റീവൻ ക്രിസ്റ്റെൻസൻ എന്നിവരുടെ മകളായി ക്രിസ്റ്റൻസൻ ജനിച്ചു.[2] അവൾക്ക് നിക്ക് എന്ന ഒരു മൂത്ത അർദ്ധസഹോദരനും, ഡെയ്ൻ (അദ്ദേഹം 2005 ലെ ദി അപ്‌സൈഡ് ഓഫ് ആംഗർ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു), ബ്രാൻഡോ എന്നീ ഇളയ ഇരട്ട സഹോദരന്മാരുമുണ്ട്.[3] അവൾക്ക് ഡാനിഷ്, ഐസ്‌ലാൻഡിക്, സ്വീഡിഷ്, നോർവീജിയൻ, വെൽഷ്, ഐറിഷ് വംശപരമ്പരയുണ്ട്.

നാല് വയസ്സ് വരെ സിയാറ്റിൽ നഗരത്തിൽ താമസിച്ച ക്രിസ്റ്റെൻസൻറെ കുടുംബം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് നഗരപ്രാന്തത്തിലേയ്ക്ക് താമസം മാറ്റി.[4][5] ആദ്യകാലത്ത് മക്‌ഡൊണാൾഡ്സ്, വോൾവോ എന്നിവയുടെ പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അവർ ടെലിവിഷനിലൂടെ അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചു.[6][7] ക്രിസ്റ്റെൻസൻ ചർച്ച് ഓഫ് സയന്റോളജിയിലെ അംഗമാണ്.[8] സിയാറ്റിലിൽ താമസിക്കുമ്പോൾ മാതാപിതാക്കൾ അവരുടെ 20-ാം വയസ്സിൽ ചർച്ച് ഓഫ് സയന്റോളജി എന്ന സഭയിലെ അംഗങ്ങളായിത്തീരുകയും അവളെ ഇതേ വിശ്വാസത്തിൽ വളർത്തുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Erika Christensen". TV Guide. Retrieved September 6, 2015.
  2. Palmer, Alan (September 20, 2002). "Profile: Erika's Fatal at Traction; Swimfan Has Taken Erika Christensen Into the Major League". Daily Mirror.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Speed Demon: Real-Life Golden Girl Erika Christensen Stops Traffic as a Drug Addict". People. March 5, 2001. Archived from the original on June 4, 2009. Retrieved July 20, 2015.
  4. Mills, Nancy (October 17, 2014). "Erika Christensen says roles helped her mature". The Columbus Dispatch. Archived from the original on July 12, 2015. Retrieved July 7, 2015.
  5. Rosenbaum 2018, event occurs at 9:27.
  6. Smith, Luke (September 5, 2002). "Christensen rises up from McDonald's ad". The Michigan Daily. Retrieved July 4, 2010.
  7. Rosenbaum 2018, event occurs at 12:30.
  8. "Erika Christensen Defends Scientology: We Don't Worship Rabbits". The Huffington Post. January 17, 2013.
"https://ml.wikipedia.org/w/index.php?title=എറിക്ക_ക്രിസ്റ്റെൻസൻ&oldid=3976095" എന്ന താളിൽനിന്ന് ശേഖരിച്ചത്