Jump to content

എറണാകുളം മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, എറണാകുളം
കൊച്ചിൻ മെഡിക്കൽ കോളേജ്
മെഡിക്കൽ കോളേജ് കാമ്പസിന്റെ പ്രധാന കവാടം
തരംസർക്കാർ കോളേജ്
സ്ഥാപിതം1999
പ്രധാനാദ്ധ്യാപക(ൻ)ഡോ.വി.സതീശൻ
വിദ്യാർത്ഥികൾ110
സ്ഥലംകൊച്ചി, കേരളം, ഇന്ത്യ
ക്യാമ്പസ്60 ഏക്കർ
അഫിലിയേഷനുകൾകൊച്ചിൻ യൂണീവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്gmcekm.org

എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ കോളേജുകളിലൊന്നാണ് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് (മുമ്പ് കൊച്ചിൻ മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്നു). ഓരോ വർഷവും എം‌ബി‌ബി‌എസ് കോഴ്‌സിന് 110 വിദ്യാർത്ഥികളാണ് കോളേജിനുള്ളത്. സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യുക്കേഷൻ സ്ഥാപിച്ച സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഇത് 1999-ൽ സ്ഥാപിതമായി. കേരള സർക്കാർ 2013 ഡിസംബർ 11-നാണ് ഇത് പൂർണ്ണമായി ഒരു സർക്കാർ സ്ഥാപനമായി ഏറ്റെടുത്തത്. മൂന്ന് ക്ലിനിക്കൽ, രണ്ട് നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും ഇവിടെ ഉണ്ട്. കോളേജ് ഓഫ് നഴ്സിംഗ്, സ്കൂൾ ഓഫ് നഴ്സിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകൾ, ഒടി കോഴ്സുകൾ എന്നിവ ഈ കാമ്പസിൽ പ്രവർത്തിക്കുന്നു.

ചരിത്രം

[തിരുത്തുക]

മെഡിക്കൽ കോളേജ് ആദ്യം പ്രവർത്തനം ആരംഭിച്ചത് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലുമാണ്. ആ കാലങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടത്തിയിരുന്നത്. പിന്നീട് എച്.എം.ടി. എസ്റ്റേറ്റിൽ നിന്നു സ്ഥലം ഏറ്റെടുക്കുകയും, അന്നത്തെ മുഖ്യമന്ത്രി ശ്രീ ഇ.കെ.നായനാർ കോളേജിനുവേണ്ടിയുളള തറക്കല്ലിട്ടു. 2004ൽ കോളേജ് ഉത്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ എ.കെ.ആന്റണി ആണ്, ഇന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഡോ. പി.ജി.ആർ. പിള്ള ആയിരുന്നു ആദ്യ പ്രിൻസിപ്പാൾ.

കോളേജ് ക്യാംപസ്

[തിരുത്തുക]

മെഡിക്കൽ കോളേജ് 60 ഏക്കറിലായി നഗരത്തിൽ നിന്നുമാറി കളമശ്ശേരിയിൽ വ്യാപിച്ചുകിടക്കുന്നു. മെഡിക്കൽ കോളേജ് സമുച്ചയത്തിൽ 700 കിടക്കകളുള്ള ആശുപതിയും, നഴ്സിങ് കോളേജും, കൊച്ചിൻ കാൻസർ സെന്ററും, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളും, ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും വേണ്ടിയുള്ള ക്വാർട്ടർസയും നിലനിൽക്കുന്നു.[1]

Administrative Block and Principal's Office
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പ്രിൻസിപ്പാൾ ഓഫീസും

കൊച്ചിൻ കാൻസർ റീസേർച്ച് സെന്റർ

[തിരുത്തുക]

കേരളത്തിൽ വർധിച്ചുവരുന്ന അർബുദ രോഗികളുടെ സാഹചര്യം മനസിലാക്കി കേരള സർക്കാർ, ആഗസ്റ്റ് 18, 2014 ൽ തറക്കല്ലിട്ടു സ്ഥാപിച്ച കേന്ദ്രമാണ് കൊച്ചിൻ കാൻസർ സെന്റർ.ഈ പദ്ധതിയുടെ മൊത്തചിലവ് ഏകദേശം 3.95 ബില്യൺ (US$62 million) ആണ്.[2]

The Cochin Cancer Research Centre is situated inside the campus

സൗകര്യങ്ങൾ

[തിരുത്തുക]

700 കിടക്കകളുള്ള വാർഡുകൾ, 24 മണിക്കൂർ കാഷ്വാലിറ്റി, മെഡിക്കൽ ഐ.സി.യു, സർജിക്കൽ ഐ.സി.യു, കുട്ടികളുടെ ഐ.സി.യു, നവജാത ഐസിയു, മേജർ, മൈനർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സമുച്ചയത്തിലുണ്ട്. പൊള്ളൽ ബാധിച്ച രോഗികൾക്ക് വിപുലമായ പരിചരണം നൽകുന്നതിനായി ഒരു പ്രത്യേക പൊള്ളൽ വിദഗ്ധ യൂണിറ്റും ഉണ്ട്. എം‌.ആർ‌.ഐ., സി.ടി., യു‌.എസ്.‌ജി, എല്ലാത്തര ലാബ് പരിശോധന സേവനങ്ങളും ഉൾപ്പെടെയുള്ള അന്വേഷണ സൗകര്യങ്ങൾ ആശുപത്രി നൽകുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 മണിക്കൂർ പൂർണ്ണമായും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കും സജ്ജീകരിച്ചിരിക്കുന്നു.

നേട്ടങ്ങൾ

[തിരുത്തുക]

കോവിഡ് ചികിത്സ

[തിരുത്തുക]

2020 മാർച്ച് അവസാന വാരത്തിൽ ആശുപത്രി കോവിഡ് -19 രോഗികൾക്കു മാത്രമായി എറണാകുളം ജില്ലയിലെ ഒരു കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റി. യുകെയിലെ ഒരു പൗരനെ COVID ബേധമാക്കിയ ശേഷം ആശുപത്രിയിൽ നൽകിയ സൗകര്യങ്ങളും ചികിത്സയും അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെട്ടു.[3]

കർമി ബോട്ട്

[തിരുത്തുക]

മെഡിക്കൽ കോളേജിന്റെ കോവിഡ് -19 ഐസോലാഷൻ വാർഡിലെ രോഗികളെ സഹായിക്കാൻ ‘കർമി-ബോട്ട്’ എന്ന റോബോട്ട് ഉപയോഗിക്കുന്നു. അസിമൊവ് റോബോട്ടിക്‌സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ റോബോട്ട് പ്രശസ്ത നടൻ ശ്രീ.മോഹൻലാൽ മെഡിക്കൽ കോളേജിലേക്ക് സംഭാവന ചെയ്തു. ഭക്ഷണവും വെള്ളവും വിതരണം ചെയ്യൽ, അണുവിമുക്തമാക്കൽ, മലിന്യങ്ങൾ ശേഖരിക്കുക, വീഡിയോ കോൾ പോലുള്ള മറ്റ് സവിശേഷതകൾ എന്നിവ റോബട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. [4]

ഐസോലാഷൻ വാർഡിൽ കർമി ബോട്ട്

പരിപാടികളും പ്രവർത്തനങ്ങളും

[തിരുത്തുക]

റെവേറ (Revera)

[തിരുത്തുക]
logo of Revera sports event
Revera Logo

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എല്ലാ വർഷവും അതത് സ്റ്റുഡന്റ്‌സ് യൂണിയൻ ഒരു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളുടെയും പങ്കാളിത്തത്തോടെ ഒരു കായിക ഉത്സവം നടത്തിവരുന്നു. 2018 (SU2k18 സംഘടിപ്പിച്ച) മുതൽ ആരംഭിച്ചു, ഇത് കനത്ത പങ്കാളിത്തത്തിനും മികച്ചരീതിയിൽ സംഘടിപ്പിച്ചതിനും നല്ല വളരെയധികം അഭിനന്ദനങ്ങൾ നേടി വലിയ വിജയമായിരുന്നു.

ബിരുദദാനചടങ്ങുകൾ

[തിരുത്തുക]

ഓരോ വർഷവും എം‌ബി‌ബി‌എസിന്റെയും നഴ്സിംഗ് ബിരുദധാരികളുടെയും പ്രത്യേക ബിരുദദാനച്ചടങ്ങുകൾ ഉണ്ടായിരിക്കും.

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 5 March 2014. Retrieved 29 March 2015.{{cite web}}: CS1 maint: archived copy as title (link)
  2. "Work on Cochin Cancer Research Centre to begin on January 1". The Hindu. 24 August 2017. Retrieved 16 December 2017.
  3. https://timesofindia.indiatimes.com/city/kochi/i-was-given-the-right-drugs-and-right-options-at-the-right-time-british-national-brian-neil/articleshow/74941568 .cms
  4. https://www.thehindu.com/news/national/kerala/kerala-government-hospital-deploys-robot-to-serve-covid-19-patients/article31432663.ece