എരുമേലി (കുന്നത്തുനാട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എരുമേലി, എറണാകുളം ജില്ലയിലെ കുന്നത്തുനാട് നാലൂക്കിലെ 18 വാർഡുകളിലൊന്നായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലെ ഏറ്റവുമടുത്ത പോസ്റ്റ് ഓഫീസ് കുമാരപുരത്തു സ്ഥിതിചെയ്യുന്നു. മലകളാലും നദികളാലും വലയം ചെയ്യപ്പെട്ട പ്രകൃതിസുന്ദരമായ ഒരു ഗ്രാമമാണിത്. ഏകദേശം 500 ലേറെ വർഷങ്ങൾ പഴക്കമുള്ള നിരവധി ആരാധനാലയങ്ങൾ ഈ പ്രദേശത്തു നിലനിൽക്കുന്നു. പള്ളിക്കര മാർത്താ മറിയം പളളി (എ.ഡി. 905 ൽ സ്ഥാപിതമായത്), പ്രാചീനമായ പള്ളിക്കര മുസ്ലിം പള്ളി, കുമാരപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രം എന്നിവയക്കു സമീപത്തായി പ്രാചീനമായ എരുമേലി മഹാവിഷ്ണുക്ഷേത്രം മതസൌഹാർദ്ദത്തിൻറെ പ്രതീകമായി നിലനിൽക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എരുമേലി_(കുന്നത്തുനാട്)&oldid=3330926" എന്ന താളിൽനിന്ന് ശേഖരിച്ചത്