എയർ മൊറീഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എയർ മൊറീഷ്യസ് എന്ന പേരിൽ അറിയപ്പെടുന്ന എയർ മൊറീഷ്യസ് ലിമിറ്റഡ്, മൊറീഷ്യസിൻറെ പതാക വാഹക എയർലൈനാണ്. [1] മൊറീഷ്യസിലെ പോർട്ട്‌ ലൂയിസിലെ എയർ മൊറീഷ്യസ് സെൻറർ ആസ്ഥാനമായാണ് എയർലൈൻ പ്രവർത്തിക്കുന്നത്. സർ സീവോസഗുർ രാംഗൂലം അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്. [2]സബ് – സഹാറൻ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈനായ എയർ മൊറീഷ്യസിനു യൂറോപ്പിയൻ, ആഫ്രിക്കൻ ഇന്ത്യൻ ഓഷ്യൻ പ്രദേശങ്ങൾ എന്നീ മാർക്കറ്റുകളിൽ പ്രധാനപ്പെട്ട പങ്കുണ്ട്. “2011 ഇന്ത്യൻ ഓഷ്യൻ ലീഡിംഗ് എയർലൈൻ പ്രൈസ്” ലഭിച്ച എയർ മൊറീഷ്യസ്. തുടർച്ചയായി ഏഴാമതും ഈ അവാർഡ്‌ നേടി. [3] [4] [5]

ചരിത്രം[തിരുത്തുക]

1967 ജൂൺ 14-നു എയർ ഫ്രാൻസ്, ബിഒഎസി എന്റർപ്രൈസ്, മൊറീഷ്യസ് സർക്കാർ എന്നിവർ ചേർന്നു ഓരോരുത്തർക്കും 27.5% ഓഹരികളുമായാണ് എയർ മൊറീഷ്യസ് കമ്പനി തുടങ്ങുന്നത്, ബാക്കിയുള്ള ഓഹരികൾ എയർ ഫ്രാൻസിൻറെയും ബിഒഎസിയുടേയും മൊറീഷ്യസിലെ ജനറൽ സെയിൽസ് ഏജന്റായ റോജർസ് ആൻഡ്‌ കോ ലിമിറ്റഡിൻറെ കൈവശമായിരുന്നു. [6] തുടക്കത്തിൽ എയർ മൊറീഷ്യസ് അന്താരാഷ്‌ട്ര വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് കമ്പനിയിൽ 25% ഓഹരികളുള്ള എയർ ഫ്രാൻസ്, എയർ ഇന്ത്യ, ബ്രിട്ടീഷ്‌ എയർവേസ് എന്നിവയുമായി ചേർന്നാണ്. [7][8]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

എയർ മൊറീഷ്യസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [9] എയർ ഓസ്ട്രൽ, എയർ ഫ്രാൻസ്, എയർ ഇന്ത്യ, എയർ മഡഗാസ്കർ, എമിരേറ്റ്സ്, ഹോങ്ങ് കോങ്ങ് എയർലൈൻസ്, കെനിയ എയർവേസ്, മലേഷ്യ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, വിർജിൻ ഓസ്ട്രേലിയ [10]

അവലംബം[തിരുത്തുക]

  1. Torr, Jeremy (27 ഏപ്രിൽ 2016). "Mauritius bids for key Asia-Africa transit hub status". Air Transport World. മൂലതാളിൽ നിന്നും 2016 ഡിസംബർ 05-ന് ആർക്കൈവ് ചെയ്തത്. In March 2016, the island’s flag carrier Air Mauritius said it would move its Southeast Asian hub from Kuala Lumpur, Malaysia to Singapore’s Changi. 
  2. "Profile for Air Mauritius". Centre for Aviation. മൂലതാളിൽ നിന്നും 2016 ഡിസംബർ 05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 സെപ്റ്റംബർ 5.
  3. "Air Mauritius Airlines Won Several Awards". cleartrip.com. ശേഖരിച്ചത് 2016 ഡിസംബർ 05.
  4. Airbus (2005 ജൂൺ 27). Air Mauritius expands its fleet with new Airbus A340-300E aircraft. Press release. ശേഖരിച്ച തീയതി: 2016 ഡിസംബർ 5.
  5. "World Travel Awards – Air Mauritius profile". World Travel Awards. ശേഖരിച്ചത് 2016 ഡിസംബർ 5.
  6. "World Airline Survey... Air Mauritius Ltd". Flight International: 519. 11 ഏപ്രിൽ 1968. മൂലതാളിൽ നിന്നും 2012 ഒക്ടോബർ 16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഡിസംബർ 05.
  7. "Profile on Air Mauritius". CAPA. Centre for Aviation. മൂലതാളിൽ നിന്നും 2016 നവംബർ 11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-11.
  8. "Singapore Airlines And Air Mauritius Sign Codeshare Agreement". www.singaporeair.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Air Mauritius at Wikimedia Commons

"https://ml.wikipedia.org/w/index.php?title=എയർ_മൊറീഷ്യസ്&oldid=3285091" എന്ന താളിൽനിന്ന് ശേഖരിച്ചത്