Jump to content

എയർ ന്യൂസിലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ന്യൂസിലൻഡ്
IATA
NZ
ICAO
ANZ
Callsign
NEW ZEALAND
തുടക്കം26 ഏപ്രിൽ 1940 (26 ഏപ്രിൽ 1940) (ടിയാൽ എന്നപേരിൽ);[1]
തുടങ്ങിയത്എപ്രിൽ 1, 1965
ഹബ്
Focus cities
 • ലോസ് ആഞ്ചെലെസ് വിമാനത്താവളം
 • സിഡ്നി വിമാനത്താവളം
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംഎയർ പോയിന്റ്സ്
Allianceസ്റ്റാർ അലയൻസ്
ഉപകമ്പനികൾഎയർ ന്യൂസിലൻഡ് ലിങ്ക്
Fleet size106 (incl. subsidiaries)
ലക്ഷ്യസ്ഥാനങ്ങൾ51 (incl. subsidiaries)
മാതൃ സ്ഥാപനംNew Zealand Government (53%)[2]
ആസ്ഥാനംവിന്യാർഡ് ക്വാർട്ടർ, ഓക്‌ലൻഡ്, ന്യൂസിലൻഡ്[3]
പ്രധാന വ്യക്തികൾ
 • ക്രിസ്റ്റഫർ ലക്സൺ, സി.ഇ.ഒ[4]
വരുമാനംIncrease NZ$4,618 million (2013)[5]
പ്രവർത്തന വരുമാനംIncrease NZ$898m (2013)[5]
ലാഭംIncrease NZ$327m NET (2015)[6]
മൊത്തം ആസ്തിNZ$5,612M (2013)[5]
ആകെ ഓഹരിNZ$1,816M (2013)[5]
തൊഴിലാളികൾ10,861 (June, 2015)

ന്യൂസിലൻഡിന്റെ ദേശീയ എയർലൈൻ ആണ് എയർ ന്യൂസിലൻഡ്. 1940ൽ സ്ഥാപിതമായ ഈ എയർലൈൻ ന്യൂസിലൻഡിലെ ഓക്‌ലൻഡ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.16 രാജ്യങ്ങളിലെ 51 സ്ഥലങ്ങളിലേക്ക് നിലവിൽ ന്യൂസിലൻഡ് എയർലൈൻ യാത്രക്കാരെയും കാർഗോയും എത്തിക്കുന്നുണ്ട്[7] . ഓക്‌ലൻഡ്, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്‌ചർച്ച്‍ വിമാനത്താവളങ്ങൾ കേന്ദ്രങ്ങളാക്കിയാണ് ഈ എയർലൈൻ സർവീസുകൾ നടത്തുന്നത്. 2010,2012 വർഷങ്ങളിൽ എയർ ട്രാൻസ്പോർട്ട് വേൾഡിന്റെ മികച്ച എയർലൈനുള്ള പുരസ്കാരം എയർ ന്യൂസിലൻഡ് സ്വന്തമാക്കിയിട്ടുണ്ട്[8].

ചരിത്രം[തിരുത്തുക]

1940ൽ ടിയാൽ (ടാസ്മാൻ എമ്പയർ എയർവെയ്സ് ലിമിറ്റഡ്) എന്ന പേരിലാണ് എയർ ന്യൂസിലന്റിന്റെ ആരംഭം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഓക്‌ലൻഡ്- സിഡ്നി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രതിവാര വിമാന സർവീസുകൾ മാത്രമാണ് ടിയാൽ നടത്തിയിരുന്നത്. പിന്നീട് വെല്ലിംഗ്ടൺ , ഫിജി എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപിച്ചു. ന്യൂസീലന്റ്, ഓസ്ട്രേലിയൻ ഗവർണ്മെന്റുകൾക്ക് അന്ന് ടിയാലിൽ തുല്യ ഓഹരിയാണ് ഉണ്ടായിരുന്നത്[9]. 1965ൽ ഓസ്ട്രേലിയയുടെ ഓഹരി കൂടി സ്വന്തമാക്കിയ ന്യൂസിലൻഡ് ടിയാലിനെ എയർ ന്യൂസിലൻഡ് ആക്കി മാറ്റി.1978ൽ എയർ ന്യൂസിലൻഡ് രാജ്യത്തിന്റെ ദേശീയ എയർലൈൻ ആയി മാറി. 1981ൽ ആദ്യ ബോയിങ് 747 വിമാനം സ്വന്തമാക്കിയ എയർ ന്യൂസിലൻഡ് ലോസേഞ്ചൽസ് വഴി ലണ്ടനിലേക്ക് വിമാന സർവീസ് ആരംഭിച്ചു.1999ൽസ്റ്റാർ അലയൻസിൽ അംഗമായ എയർ ന്യൂസിലൻഡ് ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്[10].

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

എയർ ന്യൂസിലൻഡിന്റെ എയർബസ് എ-320.

22 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും ഏഷ്യ,യൂറോപ്പ്, അമേരിക്ക,ഓസ്ട്രേലിയ തുടങ്ങിയ വൻകരകളിലെ 29 വിമാനത്താവളങ്ങളിലേക്കും നിലവിൽ എയർ ന്യൂസിലൻഡ് സർവീസ് നടത്തുന്നുണ്ട്. ബ്യൂണസ് ഐറീസ്, ടോക്കിയോ[11] , ലണ്ടൻ, ലോസ് ആഞ്ചെലെസ് ,ഷാങ്ഹായ്, വാൻകൂവർ, മെൽബൺ തുടങ്ങിയവയാണ് നിലവിലെ എയർ ന്യൂസിലൻഡിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. 2016 ജൂൺ മുതൽ ഹോചിമിൻ വിമാനത്താവളത്തിലേക്കും 2016 നവംബർ മുതൽ മനിലയിലേക്കും എയർ ന്യൂസിലൻഡ് വിമാനസർവ്വീസുകൾ ആരംഭിക്കും[12]. 2016 ഏപ്രിലിൽ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ന്യൂസീലൻഡ് സന്ദർശനത്തിനിടെ നടപ്പാക്കിയ ധാരണപ്രകാരം എയർ ഇന്ത്യ, എയർ ന്യൂസിലൻഡ്, സിംഗപ്പൂർ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ഇന്ത്യയിലെ ഏഴ് നഗരങ്ങളെ ന്യൂസിലൻഡുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സർവ്വീസുകൾ തുടങ്ങാൻ ധാരണയായിട്ടുണ്ട്. ഡെൽഹി, മുംബൈ, ബെംഗളുരു, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നീ വിമാനത്താവളങ്ങളിൽ നിന്നുമാണ് ന്യൂസിലൻഡിലേക്ക് എയർ ന്യൂസിലൻഡ്, എയർ ഇന്ത്യ, സിംഗപ്പൂർ എയർലൈൻസ് എന്നീ എയർലൈനുകൾ സർവീസ് നടത്തുക[13].

വിമാനങ്ങൾ[തിരുത്തുക]

എയർ ന്യൂസിലൻഡ് ബോയിങ് 787-9 ഡ്രീംലൈനർ വിമാനം

116 വിമാനങ്ങളുപയോഗിച്ചാണ് എയർ ന്യൂസീലൻഡ് നിലവിൽ സർവീസുകൾ നടത്തുന്നത്.ആഭ്യന്തര, ഹ്രസ്വദൂര സർവീസുകൾ എയർബസ് 320-232, എയർബസ് 320 നിയോ, എയർബസ് 321 നിയോ, എ.റ്റി.ആർ-72, ബൊംബാർഡിയർ ക്യൂ 300 എന്നീ വിമാനങ്ങൾ കൊണ്ടും, ദീർഘ ദൂര സർവീസുകൾ ബോയിങ് 777-200, ബോയിങ്ങ് 777-300, ബോയിങ് 787-9 ഡ്രീംലൈനർ എന്നീ വിമാനങ്ങൾ ഉപയോഗിച്ചുമാണ് നടത്തുന്നത്[14].2019 ലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വ്യോമയാനരംഗത്തുണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 2021 സെപ്തംബർ വരെ തങ്ങളുടെ ബോയിങ് 777 വിമാനങ്ങൾ സർവീസിൽ നിന്നും എയർ ന്യൂസീലൻഡ് പിൻവലിച്ചു.

അവലംബം[തിരുത്തുക]

 1. "Air New Zealand Limited (104799) -- Companies Office". Ministry of Business, Innovation and Employment. Retrieved 7 September 2014.
 2. "Air NZ profit soars 40pc". New Zealand Herald. 27 Feb 2014. Retrieved 27 March 2014.
 3. "Airline Membership". IATA. Archived from the original on 2012-05-01. Retrieved 2016-05-03.
 4. "Air New Zealand Announces New Chief Executive Officer". Scoop.co.nz. 19 June 2012. Retrieved 30 June 2013.
 5. 5.0 5.1 5.2 5.3 "Air New Zealand – 2013 Annual Financial Report". Retrieved 29 January 2013.
 6. "Air NZ shares record profit with staff". Radio New Zealand. 26 August 2015. Retrieved 28 August 2015.
 7. "Air New Zealand: Facts & Figures". Star Alliance.
 8. Walker, Karen (10 January 2012). "ATW names Air New Zealand 2012 Airline of the Year". Air Transport World. Retrieved 10 January 2012.
 9. "Air New Zealand History" (PDF). Air New Zealand. Archived from the original (PDF) on 2007-06-21. Retrieved 28 February 2007.
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-30. Retrieved 2016-05-03.
 11. "Air NZ boosts charter flights to Japan". The New Zealand Herald.
 12. Bradley, Grant (13 November 2015). "Air New Zealand confirms Vietnam flights". The New Zealand Herald. Retrieved 20 November 2015.
 13. fletcher, hamish (1 May 2016). "Deal opens passage for flights to India". The New Zealand Herald. Retrieved 1 May 2016.
 14. "Operating Fleet". Air New Zealand. 29 February 2020. Retrieved 9 March 2020.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർ_ന്യൂസിലൻഡ്&oldid=3802116" എന്ന താളിൽനിന്ന് ശേഖരിച്ചത്