എയർ ടാൻസാനിയ
ദാർ എസ് സലാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൻസാനിയ പതാക വാഹക എയർലൈനാണ് എയർ ടാൻസാനിയ കമ്പനി ലിമിറ്റഡ് (എടിസിഎൽ). ജൂലിയസ് നയരീർ അന്താരാഷ്ട്ര വിമാനത്താവളമാണ് എയർ ടാൻസാനിയയുടെ ഹബ്. ഈസ്റ്റ് ആഫ്രിക്കൻ എയർവേസ് പ്രവർത്തനം അവസാനിപ്പിച്ച ശേഷം 1977-ൽ എയർ ടാൻസാനിയ കോർപ്പറേഷൻ (എടിസി) എന്ന പേരിലാണ് എയർലൈൻസ് സ്ഥാപിച്ചത്, അപ്പോൾ തന്നെ ആഫ്രിക്കൻ എയർലൈൻസ് അസോസിയേഷൻ അംഗവുമാണ്.[1] 2002-ൽ ഭാഗികമായി സ്വകാര്യവത്കരണം നടത്തുന്നതുവരെ എയർലൈനിൻറെ പൂർണ ഉടമസ്ഥത ടാൻസാനിയ സർക്കാരിനായിരുന്നു. രാജ്യത്തിൻറെ വളർച്ചയ്ക്ക് വേണ്ടി എയർലൈനിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. അങ്ങനെ സർക്കാരിൻറെ ഓഹരി ഉടമസ്ഥത 51 ശതമാനമായി, സൗത്ത് ആഫ്രിക്കൻ എയർവേസുമായി പങ്കാളിത്തത്തിലും ഏർപ്പെട്ടു.
നാലു വർഷം തുടർന്ന ഈ പങ്കാളിത്ത സമയത്ത് 19 മില്യൺ യുഎസ് ഡോളറിൻറെ നഷ്ടമുണ്ടായി. 2006-ൽ ഓഹരികൾ പൂർണമായി സർക്കാർ തിരിച്ചുവാങ്ങി, അങ്ങനെ വീണ്ടും സർക്കാർ കമ്പനിയായി. ദേശീയ എയർലൈൻ ആയിരുന്നിട്ടുപോലും എയർ ടാൻസാനിയയുടെ മാർക്കറ്റ് ഷെയർ 2009-ലെ 19.2-ൽനിന്നും 2011-ൽ എത്തിയപ്പോൾ 0.4 ആയി കുറഞ്ഞു.[2]
ചരിത്രം ആ പ്രദേശത്ത് സർവീസ് നടത്തിയിരുന്ന ഈസ്റ്റ് ആഫ്രിക്കൻ എയർവേസ് പ്രവർത്തനം അവസാനിപ്പിച്ച ശേഷം 1977 മാർച്ച് 11-നാണ് എയർ ടാൻസാനിയ കോർപ്പറേഷൻ (എടിസി) സ്ഥാപിക്കപ്പെടുന്നത്. ഇതു പൂർണമായും സർക്കാരിൻറെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു.[3]
1994-ൽ എയർ ടാൻസാനിയ, ഉഗാണ്ട എയർലൈൻസും സൗത്ത് ആഫ്രിക്കൻ എയർവേസും ചേർന്നു അലയൻസ് എയർ സ്ഥാപിച്ചു. ഈ സംരംഭത്തിൽ 10 ശതമാനം വിഹിതം എയർ ടാൻസാനിയക്ക് ഉണ്ടായിരുന്നു. ദാർ എസ് സലാമിൽനിന്നും എൻറെബ്ബെ വഴി ലണ്ടൻ ഹീത്രോയിലേക്ക് ആദ്യം ബോയിംഗ് 747എസ്പി ഉപയോഗിച്ചും, പിന്നീട് ചെറിയ ബോയിംഗ് 767-200 ഉപയോഗിച്ചും വിമാന സർവീസ് നടത്തി. 50 മില്യൺ യുഎസ് ഡോളർ നഷ്ടത്തിലായ ഈ സംരംഭം ഒക്ടോബർ 2000-ൽ അവസാനിപ്പിച്ചു.
ഫെബ്രുവരി 2002-ൽ എടിസിയെ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ലേലം പറയാനുള്ള അവസാന ദിവസമായ സെപ്റ്റംബർ 19 2002 എന്ന തിയതി എത്തിയപ്പോൾ ആകെ സൗത്ത് ആഫ്രിക്കൻ എയർവേസ് മാത്രമേ ബിഡ് ചെയ്തൊള്ളൂ. കെനിയ എയർവേസും നേഷൻവൈഡ് എയർലൈൻസും ബിഡ് ചെയ്യുന്നില്ല എന്നു സർക്കാരിനെ അറിയിച്ചു.
ഉടമസ്ഥത
[തിരുത്തുക]എയർ ടാൻസാനിയ പൂർണമായും ടാൻസാനിയൻ സർക്കാരിൻറെ ഉടമസ്ഥതയിലാണ്. ജൂൺ 30, 2011-ലെ കണക്കനുസരിച്ചു എയർലൈനിൻറെ ഷെയർ കാപിറ്റൽ 13.4 ബില്ല്യൺ ടാൻസാനിയൻ കറൻസിയാണ്.
ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]ഫെബ്രുവരി 2015-ലെ കണക്കനുസരിച്ചു എയർ ടാൻസാനിയ സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്:[4]
നഗരം | രാജ്യം | എയർപോർട്ട് |
---|---|---|
അരുഷ | ടാൻസാനിയ | അരുഷ എയർപോർട്ട് |
മൊറോണി | കൊമോറോസ് | പ്രിൻസ് സയിദ് ഇബ്രാഹിം അന്താരഷ്ട്ര എയർപോർട്ട് |
ദാർ എസ് സലാം | ടാൻസാനിയ | ജൂലിയസ് നയീർ അന്താരഷ്ട്ര എയർപോർട്ട് [ഹബ്] |
കിഗോമ | ടാൻസാനിയ | കിഗോമ എയർപോർട്ട് |
എംബയ | ടാൻസാനിയ | സോങ്ങ്വേ എയർപോർട്ട് |
മിട്വാര | ടാൻസാനിയ | മിട്വാര എയർപോർട്ട് |
എംവാൻസ | ടാൻസാനിയ | എംവാൻസ എയർപോർട്ട് |
ടബോര | ടാൻസാനിയ | ടബോര എയർപോർട്ട് |
കോഡ്ഷെയർ ധാരണകൾ
[തിരുത്തുക]ജൂൺ 2014-ലെ കണക്കനുസരിച്ചു എയർ ടാൻസാനിയയ്ക്ക് ദാർ എസ് സലാം – ജോഹാനസ്ബർഗ് റൂട്ടിൽ ഇന്റർഎയർ സൗത്ത് ആഫ്രിക്കയുമായി കോഡ് ഷെയർ ധാരണയുണ്ട്. കഴിഞ്ഞകാലത്ത് എൻറെബ്ബെ – ദാർ എസ് സലാം റൂട്ടിൽ എയർ ഉഗാണ്ടയുമായി കോഡ് ഷെയർ ധാരണയുണ്ടായിരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "AFRAA Current Members". afraa.org. Retrieved 26 May 2016.
- ↑ "Air Operators - Market Share 2009-2011" (PDF). tcaa.go.tz. Archived from the original (PDF) on 2013-12-03. Retrieved 26 May 2016.
- ↑ "History of Air Tanzania Company Limited". airtanzania.co.tz. Archived from the original on 2016-05-26. Retrieved 26 May 2016.
- ↑ "Air Tanzania Airlines Services". cleartrip.com. Archived from the original on 2016-04-20. Retrieved 26 May 2016.
- ↑ "Air Uganda code-shares With Air Tanzania". airtanzania.co.tz. Retrieved 6 May 2008.