ഭാരതി എയർടെൽ
Public | |
Traded as | |
ISIN | INE397D01024 |
വ്യവസായം | Telecommunication |
സ്ഥാപിതം | 1985 |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | സുനിൽ മിത്തൽ (Chairman and CEO) |
ഉത്പന്നങ്ങൾ | മൊബൈൽ ഫിക്സഡ്-ലൈൻ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഡിജിറ്റൽ ടെലിവിഷൻ ഐടി സേവനങ്ങൾ |
വരുമാനം | ₹8,07,802 മില്യൺ (US$13 billion) (2019)[1] |
₹57.3 ബില്യൺ (US$890 million) (2012)[2] | |
മൊത്ത ആസ്തികൾ | ₹1,007.85 ബില്യൺ (US$16 billion) (2011)[2] |
മെമ്പേഴ്സ് | 411.42 million [3] [4] [5] (September 2019) |
ജീവനക്കാരുടെ എണ്ണം | 20,675 (December 2011)[2] |
മാതൃ കമ്പനി | Bharti Enterprises (52.7%)[6][7] SingTel (15.57%)[6][7] Vodafone (4.4%) |
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | www |
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരതീയ ആഗോള വാർത്താവിനിമയ കമ്പനിയാണ് ഭാരതി എയർടെൽ ക്ലിപ്തം (ഇംഗ്ലീഷ്: Bharti Airtel Limited). എയർടെൽ എന്ന നാമത്തിലാണ് ഇവരുടെ സേവനങ്ങൾ നൽകപ്പെടുന്നതും അറിയപ്പെടുന്നതും. ദക്ഷിണേഷ്യ, ആഫ്രിക്ക, ചാനൽ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ പതിനെട്ട് രാജ്യങ്ങളിലായി സേവനം നൽകപ്പെടുന്നു. ഭാരതത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ , 4ജി സേവനദാതാക്കളാണ് എയർടെൽ.
മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ് എന്നിവ ഒഴികെയുള്ള എല്ലാ ബിസിനസ് പ്രവർത്തനങ്ങളെയും ഔട്ട്സോഴ്സ് ചെയ്തിലും കുറഞ്ഞ ചെലവിലും ഉയർന്ന അളവിലുമുള്ള 'മിനിറ്റ് ഫാക്ടറി' മോഡൽ രീതിയിൽ ബിസിനസ് ചെയ്യുന്നതിലും എയർടെല്ലിന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി ഓപ്പറേറ്റർമാർ ഈ തന്ത്രം സ്വീകരിച്ചു[8]. എറിക്സൺ, ഹുവാവേ, നോക്കിയ നെറ്റ്വർക്ക്‌സ് എന്നിവരാണ് എയർടെല്ലിന് ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്നത് നൽകുന്നത്[9]. വിവരസാങ്കേതിക വിദ്യ പിന്തുണ അംഡോക്സ് നൽകുന്നു. മുൻകൂറായി പണമടയ്ക്കുന്നതിനുപകരം അവരുടെ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷനും അറ്റകുറ്റപ്പണിക്കും വേണ്ടി മിനിറ്റിൽ പണം നൽകാമെന്ന് ആദ്യമായി എറിക്സൺ സമ്മതിച്ചു, ഇത് എയർടെലിന് മിനിറ്റിന് കുറഞ്ഞ കോൾ നിരക്ക് നൽകാൻ അനുവദിച്ചു[10].
ചരിത്രം
[തിരുത്തുക]1995 ജൂലൈ 7-നാണ് ഭാരതി ടെലി വെൻചേഴസ് കമ്പനിയായി സ്ഥാപിച്ചത്. പിന്നീട് ഡൽഹിയിൽ എയർടെൽ എന്ന പേരിൽ സേവനം തുടങ്ങി. 1997-ൽ മധ്യപ്രദേശിൽ ഫിക്സ്ഡ് ലൈൻ സേവനം തുടങ്ങുവാനുള്ള ലൈസൻസ് ഭാരതിക്ക് ലഭിച്ചു[11].
ബ്രാൻഡുകൾ
[തിരുത്തുക]എയർടെൽ
[തിരുത്തുക]മൊബൈൽ, ലാൻഡ് ലൈൻ സേവനങ്ങളെല്ലാം എയർടെൽ എന്ന പേരിലാണ് നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലാൻഡ് ലൈൻ സേവനം ലഭ്യമാണ്. 2008 ഡിസംബറിൽ ശ്രീലങ്കയിൽ എയർടെൽ ടെലികോം സേവനം ആരംഭിച്ചു.
എയർടെൽ ബ്രോഡ്‌ബാൻഡ്
[തിരുത്തുക]ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ എയർടെൽ ബ്രോഡ്‌ബാൻഡ് എന്ന പേരിലാണ് നൽകുന്നത്. 16 എം.ബി.പി.എസ് വരെ വേഗത എയർടെൽ വാഗ്ദാനം ചെയ്യുന്നു. എ.ഡി.എസ്.എൽ അഥവാ അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതികതയിലധിഷ്ഠിതമാണ് എയർടെലിന്റെ ബ്രോഡ്‌ബാൻഡ് സേവനം. ട്വിസ്റ്റഡ് കോപ്പർ ജോടികളെ ഉയർന്ന വേഗമുള്ള ഡിജിറ്റൽ ലൈനുകളാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.
എന്റെർപ്രൈസ് ശൃംഖലകൾ
[തിരുത്തുക]- ലീസ്ഡ് സർക്യൂട്ടുകൾ സ്വതന്ത്രമായി ഡെഡിക്കേറ്റഡ് ലൈൻ ആവശ്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്രദമാണ്. ഡയൽ ചെയ്യാതെ സ്ഥിരമായി ഇൻറർനെറ്റ് ലഭിക്കുവാനും ഡോറ്റ് കമ്മ്യൂണിക്കേഷനും ലീസ്ഡ് ലൈൻ സേവനം ഉപയോഗപ്പെടുത്താം.
- എം.എൽ.എൽ.എൻ കേന്ദ്രീകൃത മാനേജ്മെൻറുള്ള ലീസ്ഡ് സർക്ക്യൂട്ടാണ് എം.എൽ.എൽ.എൻ അഥവാ മാനേജ്ഡ് ലീസ്ഡ് ലൈൻ നെറ്റ്‌വർക്ക്. ഉപഭോക്താവിൻറെ ആവശ്യ പ്രകാരം 64 കെബിപിഎസ്, 128 കെബിപിഎസ്, 1.5 ജിബിപിഎസ് തുടങ്ങിയ ബാൻഡ് വിഡ്ത്തുകളിൽ ലഭ്യമാണ്. ഒരു പാത തകരാറിലായാൽ വേറൊരു വഴി തിരിച്ചുവിട്ട് സർക്ക്യൂട്ട് പുനഃസ്ഥാപിക്കുവാൻ ഈ സംവിധാനം വഴി സാധിക്കും.
- എം.പി.എൽ. എസ്.വി.പി.എൻ മൾട്ടി പ്രോട്ടോക്കോൾ ലെയ്ബൽ സ്വിച്ചിംഗ് വിർച്ച്വൽ നെറ്റ്‌വർക്ക് എന്ന ഈ നൂതന സംവിധാനം വഴി സുരക്ഷിതവും തടസ്സമില്ലാത്തതുമായ ശൃംഖലാ സേവനം സാധ്യമാകുന്നു.
എയർടെൽ ഡിജിറ്റൽ ടിവി
[തിരുത്തുക]2008 ഒക്ടോബർ 9 മുതൽ എയർടെൽ ഡിടിഎച്ച് സേവനം നൽകി തുടങ്ങി.
ഇന്ത്യയിൽ
[തിരുത്തുക]4ജി
[തിരുത്തുക]ആദ്യമായി ഭാരതത്തിൽ നാലാം തലമുറ സേവനങ്ങൾ തുടങ്ങിയത് എയർടെല്ലാണ്. കൊൽക്കത്തയിലാണ് ഇത് തുടങ്ങിയത്.
വരിക്കാർ
[തിരുത്തുക]സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2011 നവംബർ കണക്കുകൾ പ്രകാരം എയർടെലിന്റെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[12]
- ചെന്നൈ - 32,31,008
- ഡൽഹി - 84,61,711
- മുംബൈ - 36,98,483
- കൊൽക്കത്ത - 37,64,811
- മഹാരാഷ്ട്ര - 92,14,142
- ഗുജറാത്ത് - 68,01,753
- ആന്ധ്രപ്രദേശ് - 1,77,21,389
- കർണ്ണാടകം - 1,52,11,683
- തമിഴ്നാട് - 99,80,533
- കേരളം - 34,98,217
- പഞ്ചാബ് - 68,91,544
- ഹരിയാന - 22,71,366
- ഉത്തർപ്രദേശ് (പടിഞ്ഞാറ്) - 66,03,129
- ഉത്തർപ്രദേശ് (കിഴക്ക്) - 1,37,11,965
- രാജസ്ഥാൻ - 1,32,90,963
- മധ്യപ്രദേശ് - 95,93,086
- പശ്ചിംബംഗയും ആന്തമാൻ നിക്കോബാർ ദ്വീപുകളും - 89,54,609
- ഹിമാചൽ പ്രദേശ് - 17,57,405
- ബീഹാർ - 1,66,41,562
- ഒറീസ - 57,65,994
- ആസാം - 34,66,443
- വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ (ആസാമൊഴികെ) - 21,73,120
- ജമ്മു-കശ്മീർ - 19,87,757
മൊത്തം - 17,46,92,673
അന്താരാഷ്ട്ര രംഗം
[തിരുത്തുക]Country | Operator name | Remarks |
---|---|---|
Bangladesh | Robi | Airtel Bangladesh was merged into Robi Axiata Limited in which Bharti Airtel holds a 25% stake.[13] |
Chad | airtel Chad | Airtel Chad is the No. 1 operator with 69% market share.[13] |
Democratic Republic of the Congo | airtel DRC | Airtel is the market leader with almost 5 million customers at the end of 2010.[അവലംബം ആവശ്യമാണ്] |
Gabon | airtel Gabon | Airtel Gabon has 829,000 customers and its market share stood at 61%.[അവലംബം ആവശ്യമാണ്] |
Ghana | airteltigo | Airtel Ghana merged with Tigo to form airteltigo in 2017.[14] |
India | airtel India | Airtel is the second largest operator with almost 280.3 million customers as of November 2018.[15] |
Kenya | Airtel Kenya | Airtel Kenya is the second largest operator and has 8.6 million subscribers.[16] |
Madagascar | airtel Madagascar | Airtel is the market leader in Madagascar with 39% market share and 2.5 million customers.[13] |
Malawi | airtel Malawi | Airtel Malawi is the market leader with a market share of 72%.[13] |
Niger | airtel Niger | Airtel Niger is the market leader with a 68% market share.[13] |
Nigeria | airtel Nigeria | |
Republic of the Congo | airtel Congo B | Airtel Congo is the market leader with a 55% market share.[13] |
Rwanda | airtel Rwanda | Airtel launched services in Rwanda on 30 March 2012.[17] |
Seychelles | airtel Seychelles | Airtel is the leading comprehensive telecommunications services providers with over 55% market share of mobile market in Seychelles.[18] |
Sri Lanka | airtel Sri Lanka | Airtel Sri Lanka commenced operations on 12 January 2009. It had about 1.8 million mobile customers at the end of 2010.[19] |
Tanzania | airtel Tanzania | Airtel Tanzania is the market leader with a 38% market share.[13] |
Uganda | airtel Uganda | Airtel Uganda stands as the No. 2 operator with a market share of 38%.[13] |
Zambia | airtel Zambia | Airtel Zambia is the market leader with 69% market share. [അവലംബം ആവശ്യമാണ്] |
Channel Islands† : Jersey Guernsey |
Airtel-Vodafone | Airtel operates in the Channel Islands under the brand name Airtel–Vodafone through an agreement with Vodafone. |
†Jersey and Guernsey are British Crown Dependencies. They are not independent countries. Therefore, Airtel's countries of operation is considered to be 19.
അവലംബം
[തിരുത്തുക]- ↑ "Bharti Airtel Financial Statements 2019" (PDF). Bharti Airtel Ltd. Retrieved 25 July 2019.
- ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;airtel
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Quarterly report on the results for the Fourth quarter FY 2019" (PDF). airtel africa. 31 March 2019. Retrieved 14 May 2019.
- ↑ "Q2 Results Bharti airtel limited" (PDF). bharti airtel. 30 September 2019. p. 2. Retrieved 14 November 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;trai
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 "Shareholding Pattern | Bharti Airtel". Airtel.in. Retrieved 2012-06-28.
- ↑ 7.0 7.1 "Shareholding Pattern as of Dec 2011| Bharti Airtel" (PDF). Retrieved 2012-06-28.
- ↑ Joji Thomas Philip (15 October 2012). "Bharti Airtel may merge India & Africa operations by mid 2013 – Economic Times". Economictimes.indiatimes.com. Archived from the original on 8 November 2012. Retrieved 29 October 2012.
- ↑ "Business.in.com". Business.in.com. Archived from the original on 13 July 2011. Retrieved 23 August 2010.
- ↑ "Economist.com". The Economist. 15 April 2010. Archived from the original on 28 May 2010. Retrieved 23 August 2010.
- ↑ "Company History - Bharti Airtel (ഇംഗ്ലീഷിൽ)". മണികൺട്രോൾ ഡോട്ട് കോം. Retrieved 7 January 2012.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;COAI
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 13.0 13.1 13.2 13.3 13.4 13.5 13.6 13.7 "Zain.com". Zain.com. 14 July 2008. Archived from the original on 26 July 2010. Retrieved 23 August 2010.
- ↑ "Airtel, Millicom sign pact to combine Ghana operations". Mint. 3 March 2017. Archived from the original on 23 March 2019. Retrieved 23 March 2019.
- ↑ "Overview". Airtel.in. Archived from the original on 7 November 2015. Retrieved 12 November 2015.
- ↑ "Airtel Kenya subscribers jump by 18 per cent". Archived from the original on 28 October 2018. Retrieved 28 October 2018.
- ↑ "Airtel launches mobile services in Rwanda". The Times of India. 30 March 2012. Archived from the original on 22 May 2013. Retrieved 31 March 2012.
- ↑ "About us | Airtel (Seychelles) – Mobile Phones, Mobile Internet, Broadband, Email, Blackberry & Roaming". Airtel.sc. 24 ഒക്ടോബർ 1997. Archived from the original on 28 August 2010. Retrieved 23 August 2010.
- ↑ "Airtel profits drop 41% after Zain Africa acquisition". Archived from the original on 21 January 2015. Retrieved 19 February 2016.