Jump to content

എയ്റോഫ്ലോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aeroflot—Russian Airlines
Аэрофлот—Российские авиалинии
പ്രമാണം:Aeroflot Logo en.svg
IATA
SU
ICAO
AFL
Callsign
AEROFLOT
തുടക്കം9 February 1923
തുടങ്ങിയത്15 July 1923
ഹബ്Sheremetyevo International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംAeroflot Bonus
AllianceSkyTeam
ഉപകമ്പനികൾ
Fleet size162
ലക്ഷ്യസ്ഥാനങ്ങൾ129
ആപ്തവാക്യംSincerely Yours (Russian: Искренне вашIskrenne vash)
ആസ്ഥാനംMoscow, Russia
പ്രധാന വ്യക്തികൾVitaly Savelyev (CEO)
വരുമാനംIncrease US$9.14 billion (FY 2013)[2]
അറ്റാദായംIncrease US$230 million (FY 2013)[2]
തൊഴിലാളികൾ30,328 (Aeroflot Group)
വെബ്‌സൈറ്റ്www.aeroflot.ru

എയ്റോഫ്ലോട്ട് റഷ്യ ഫെഡറേഷന്റെ ദേശീയ വിമാനക്കമ്പനി ആകുന്നു. ഇതാണ് റഷ്യയുടെ ഏറ്റവും വലിയ വിമാനക്കമ്പനിയും. റഷ്യയിൽനിന്നും ആഭ്യന്തരസർവ്വീസും വിദേശസർവ്വീസും ഈ കമ്പനി നടത്തിവരുന്നു. ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുമാണ് ഇതിന്റെ സർവ്വീസ് കൂടുതലായി തുടങ്ങുന്നത്.

ലോകത്തെതന്നെ പഴയ വിമാനസർവ്വീസുകളിലൊന്നാണിത്. 1923ലാണിത് തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇത് ലോകത്തെ ഒന്നാമത്തെ വലിയ വിമാന സർവ്വീസ് ആയിരുന്നു. സോവിയറ്റ് യൂണിയന്റെ ദേശീയ എയർലൈൻ ആയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ഇത് പൊതുമേഖലയിൽത്തന്നെ നിലനിർത്തി. പഴയ പേരും ലോഗോയും തന്നെയാണ് ഇന്നും ഉപയൊഗിച്ചുവരുന്നത്. ഇന്ന് ലോകത്ത് ലാഭകരമായ19 ആം റാങ്കുള്ള വിമാനക്കമ്പനിയാണിത്. ഇതിന്റെ ഓഹരികളിൽ 51 ശതമാനം റഷ്യൻ ഗവൺ-മെന്റിനാണ്. 2013ലെ കണക്കുപ്രകാരം ഇതിൽ 30,328 ഉദ്യോഗസ്ഥർ ജോലിചെയ്യുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "Rossiya Airlines, Aeroflot Group's Newly Merged Regional Carrier, Begins Flights". Archived from the original on 2022-12-09. Retrieved 2016-06-19.
  2. 2.0 2.1 Montag-Girmes, Polina (11 January 2017). "Aeroflot cancels eight A350-800s". Air Transport World. Archived from the original on 12 January 2017.
"https://ml.wikipedia.org/w/index.php?title=എയ്റോഫ്ലോട്ട്&oldid=4019680" എന്ന താളിൽനിന്ന് ശേഖരിച്ചത്