Jump to content

എയ്ഡൻ ക്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയ്ഡൻ ക്വിൻ
ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ 2009 ലെ സിനിമയായ ഹാൻഡ്‌സം ഹാരിയുടെ പ്രഥമ പ്രദർശനവേളയിൽ ക്വിൻ.
ജനനം (1959-03-08) മാർച്ച് 8, 1959  (65 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം1979–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

എയ്ഡൻ ക്വിൻ (ജനനം മാർച്ച് 8, 1959) റെക്ക്ലെസ് (1984) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഒരു ഐറിഷ് അമേരിക്കൻ നടനാണ്. അദ്ദേഹം ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസൻ (1985), ദ മിഷൻ (1986), സ്റ്റേക്ക്ഔട്ട് (1987), അവലോൺ (1990), ബെന്നി & ജൂൺ (1993), ലെജൻഡ്സ് ഓഫ് ദ ഫാൾ (1994), മേരി ഷെല്ലിസ് ഫ്രാങ്കസ്റ്റീൻ (1994), മൈക്കൽ കോളിൻസ് (1996), പ്രാക്ടിക്കൽ മാജിക് (1998), സോംഗ് ഫോർ എ റാഗി ബോയ് (2003), അൺനോൺ (2011) തുടങ്ങി 80-ലധികം ഫീച്ചർ ഫിലിമുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ആൻ ഏർലി ഫ്രോസ്റ്റ് (1985), ബറി മൈ ഹാർട്ട് അറ്റ് വൂണ്ടഡ് നീ (2007) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ക്വിന് രണ്ട് പ്രൈംടൈം എമ്മി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. സിബിഎസ് ടെലിവിഷൻ പരമ്പരയായ എലിമെന്ററിയിൽ (2012-2019) ക്യാപ്റ്റൻ തോമസ് "ടോമി" ഗ്രെഗ്‌സൺ എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

ഐറിഷ് കത്തോലിക്കാ മാതാപിതാക്കളുടെ മകനായി ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ് ക്വിൻ ജനിച്ചത്.[1][2] അദ്ദേഹം ഷിക്കാഗോയിലും ഇല്ലിനോയിയിലെ റോക്ക്‌ഫോർഡിലും അയർലണ്ടിലെ കൗണ്ടി ഓഫാലിയിലെ ഡബ്ലിനിലും ബിറിലുമായി വളർന്നു. ഒരു വീട്ടമ്മയായിരുന്ന അദ്ദേഹത്തിന്റെ അമ്മ തെരേസ ഒരു ബുക്ക് കീപ്പറായും ട്രാവൽ ബിസിനസ്സിലും ജോലി ചെയ്തപ്പോൾ പിതാവ് മൈക്കൽ ക്വിൻ റോക്ക് വാലി കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രൊഫസറായിരുന്നു.[3][4][5]

അവലംബം

[തിരുത്തുക]
  1. "Aidan Quinn". Biography.com. Archived from the original on 2018-03-15. Retrieved 2018-02-25.
  2. Hasted, Nick (9 Apr 2004). "Aidan Quinn: The quiet man". The Independent. Archived from the original on 2015-09-24.
  3. Fischer, Paul. "Aidan Quinn". Cranky Critic. Archived from the original on 2010-01-31. Retrieved 12 Oct 2010.
  4. "Death Notice: TERESA QUINN". Chicago Tribune. 6 Oct 2009. Archived from the original on 2013-05-13. Retrieved 19 Oct 2012.
  5. "Aidan Quinn's ode to Ireland of the Seventies". Irish Independent. 14 Sep 2008. Retrieved 21 May 2022.
"https://ml.wikipedia.org/w/index.php?title=എയ്ഡൻ_ക്വിൻ&oldid=4114082" എന്ന താളിൽനിന്ന് ശേഖരിച്ചത്