എയറോഫോയിൽ

വിമാനചിറകിന്റെയോ പ്രോപെല്ലർ, റോട്ടർ,ഫാൻ തുടങ്ങിയവയുടെ ബ്ലേഡിന്റെയൊ പരിച്ഛേദ ഘടനക്ക് എയറോഫോയിൽ എന്ന് പറയുന്നു. അമേരിക്കൻ ഇംഗ്ലീഷിൽ ഇതിനെ എയർഫോയിൽ എന്ന് വിളിക്കുന്നു.
ചിറക് അല്ലെങ്കിൽ ബ്ലേഡ് വായുവിലൂടെ നീങ്ങുംപ്പോൾ വായു പ്രവാഹം രണ്ടായി മുറിഞ്ഞു അവയുടെ മുകളിലൂടെയും താഴെകൂടെയും പോകുന്നു. ഇതിൽ മുകളിലൂടെയുള്ള പ്രവാഹത്തിന്റെ വേഗത കൂടാൻ സഹായകമാകുന്ന രീതിയിലാണ് എയറോഫോയിൽ ആകൃതി. ഇത് മുകളിലെ മർദം കുറയ്ക്കും. ചിറകിൽ ഒരു ഉയർത്തൽ ബലം നൽകാൻ ഇത് കാരണമാകുന്നു.
വായുപ്രവാഹത്തെ നേരിടുന്ന അറ്റത്തെ ലീഡിംഗ് എഡ്ജ് എന്നും പിറകിലുള്ള അറ്റത്തെ ട്രെയിലിംഗ് എഡ്ജ് എന്ന്, വിളിക്കും. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖയാണ് കോർട് ലൈൻ. മുകളിലെയും താഴത്തെയും പ്രതലങ്ങളുടെ മധ്യബിന്ദുകൾ യോജിപിച്ചാൽ കിട്ടുന്ന രേഖയാണ് കെമ്പർ ലൈൻ. [1]
കോർട് ലൈനും വായു പ്രവാഹവും തമ്മിലുള്ള കോൺ ആണ് ആംഗിൾ ഓഫ് അറ്റാക്ക്.[2] തിൻ എയ്റോഫോയിൽ തിയറി ഒരു എയ്റോഫോയിലിൽ ഉണ്ടാകുന്ന ഉയർത്തൽ ബലത്തെ അതിന്റെ ആംഗിൾ ഓഫ് അറ്റാക്കും ആയി ബന്ധിപ്പിക്കുന്നു.

എയറോഫോയിൽ നാമകരണം[തിരുത്തുക]
നാസയുടെ മുൻഗാമിയായിരുന്ന നാഷണൽ എട്വ്‌വൈസറി കമ്മിറ്റി ഫോർ എയ്റോനോട്ടിക്സ് (നാക്ക) എയറോഫോയിൽ ആകൃതികളെ പറ്റി വിശദമായി പഠിക്കയും അവയുടെ പ്രത്യേകതകൾ രേഖപെടുത്തുകയും ചെയ്തു. ഇതിനായി അവർ ഉപയോഗിച്ച നാമകരണ രീതി ഇന്ന് ഒരു സ്റ്റാൻഡേർഡ് ആയി അംഗീകരിച്ചു. [3]
നാക്ക നാല് അക്ക ശ്രേണി[തിരുത്തുക]
നാക്കയുടെ ടെക്നിക്കൽ റിപ്പോർട്ട് നമ്പർ 420 നാല് അക്ക ശ്രേണിയെ പറ്റി വിശദീകരിച്ചിരിക്കുന്നു. ഇതിൻ പ്രകാരം എയറോഫോയിലിനെ നാല് ആക്കൽ ഉപയോഗിച്ച് സൂചിപിക്കുന്നു
- ആദ്യ അക്കം അതിന്റെ പരമാവധി കെമ്പറിനെ കോർട് നീളത്തിന്റെ ശതമാനത്തിൽ പറയുന്നു.
- രണ്ടാമത്തെ അക്കം പരമാവധി കേംബ്ർ ഉള്ള സ്ഥലവും ലീഡിംഗ് എട്ജും തമ്മിലുള്ള ദൂരം കോർട് നീളത്തിന്റെ ദശമാനത്തിൽ രേഖപെടുത്തുന്നു
- അവസാനത്തെ രണ്ടു അക്കങ്ങൾ പരമാവധി വീതി പറയുന്നു
ഉദാഹരണത്തിന് NACA 2315 എന്ന എയറോഫോയിലിന്റെ പരമാവധി കേംബ്ർ അതിന്റെ കോർട് നീളത്തിന്റെ 2% ആണ്. ഈ പരമാവധി കേംബ്ർ ലീഡിംഗ് എട്ജിൽ നിന്നും കോർട് നീളത്തിന്റെ 31% ദൂരത്തു സ്ഥിതി ചെയ്യുന്നു. ഇതിന്റെ പരമാവധി വീതി കോർട് നീളത്തിന്റെ 15% ആണ്. [4]
നാക്ക അഞ്ച് അക്ക ശ്രേണി[തിരുത്തുക]
കൂടുതൽ സങ്കീർണ്ണമായ എയറോഫോയിൽ ആകൃതികൾ നാക്ക അഞ്ച് അക്ക ശ്രേണി ഉപയോഗിച്ച് പറയുന്നു.
- ആദ്യ അക്കത്തെ ൦.15 കൊണ്ട് ഗുണിക്കുമ്പോൾ ഡിസൈൻ ലിഫ്റ്റ് കോഎഫിഷന്റ്റ് ലഭിക്കും
- രണ്ടും മൂന്നും അക്കങ്ങൾ 2 കൊണ്ട് ഗുണിക്കുമ്പോൾ പരമാവധി കേംബ്ർ ഉള്ള സ്ഥലവും ലീഡിംഗ് എട്ജും തമ്മിലുള്ള ദൂരം കോർട് നീളത്തിന്റെ ശതമാനത്തിൽ ലഭിക്കും
- നാലും അഞ്ചും അക്കങ്ങൾ പരമാവധി വീതി കോർട് നീളത്തിന്റെ ശതമാനത്തിൽ പറയുന്നു
നക്ക ആറു അക്ക ശ്രേണി[തിരുത്തുക]
ആറക്കശ്രേണി പ്രധാനമായും ലമിനാർ എയരോഫോയിലുക്കൾക്ക് ഉപയോഗിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-30.
- ↑ http://www.insideracingtechnology.com/tech103anglattack.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-30.
- ↑ http://ntrs.nasa.gov/archive/nasa/casi.ntrs.nasa.gov/19930091108_1993091108.pdf
