എമ്മ വാൻ നെയിം
Emma Van Name | |
---|---|
Little Girl in Pink With a Goblet Filled With Strawberries | |
Artist | Joshua Johnson |
Year | 1805 |
Medium | എണ്ണച്ചായം, canvas |
Movement | naïve art |
Subject | പെൺകുട്ടി |
Dimensions | 73.7 cm (29.0 in) × 58.4 cm (23.0 in) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 2016.116 |
Identifiers | The Met object ID: 701989 |
1805-ൽ അമേരിക്കൻ നാടോടി കലാകാരനായ ജോഷ്വ ജോൺസൺ വരച്ച ഛായാചിത്രമാണ് എമ്മ വാൻ നെയിം. ഈ ചിത്രം ലിറ്റിൽ ഗേൾ ഇൻ പിങ്ക് വിത്ത് എ ഗോബ്ലറ്റ് ഫിൽഡ് വിത്ത് സ്ട്രോബെറി എന്നും അറിയപ്പെടുന്നു. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലുണ്ട്.[1]
വിവരണം
[തിരുത്തുക]മേരിലാൻഡിൽ നിന്നുള്ള ഒരു പെൺകുഞ്ഞിനെ ചിത്രീകരിക്കുന്ന ഈ ചിത്രം ബാൾട്ടിമോറിൽ വരച്ചതാണ്.[1][2]
1950-കളുടെ അവസാനത്തിൽ ന്യൂയോർക്ക് നാടോടി, ആധുനിക കലാവ്യാപാരി എഡിത്ത് ഹാൽപെർട്ട് ആണ് ഇത് വീണ്ടും കണ്ടെത്തിയത്.[3] പിന്നീട്, നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയ ഈ ചിത്രം അമേരിക്കൻ നാടോടി ചിത്രകലയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.[4]
ഈ ചിത്രം എഡ്ഗർ വില്യം ഗാർബിഷും ഭാര്യ ബെർണീസ് ക്രിസ്‌ലർ ഗാർബിഷും സ്വന്തമാക്കിയ ശേഷം, അവർ 1970-ൽ വിറ്റ്‌നി മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ടിന് സംഭാവന ചെയ്തു. എന്നിരുന്നാലും, 1978-ൽ മ്യൂസിയം "20-ാം നൂറ്റാണ്ടിൽ ശേഖരിക്കുന്നതിൽ" ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇത് സോഥെബിയിൽ നിന്ന് 660,000 ഡോളറിന് ആർട്ട് ഡീലർ അലക്‌സാണ്ടർ അസെവെഡോയ്ക്ക് വിറ്റു. ജോൺസന്റെ ഏതെങ്കിലും സൃഷ്ടിയുടെ ലേലത്തിലെ മുൻ റെക്കോർഡിന്റെ 14 മടങ്ങ് കൂടുതലാണ് ഇത്..[4] സോഥെബിയുടെ നാടോടി കല വിദഗ്ധനായ നാൻസി ഡ്രക്ക്മാൻ ഇതിനെ "ഏറ്റവും വ്യാപകമായി പ്രദർശിപ്പിച്ച നാടോടിചിത്രങ്ങളിലൊന്നായി വിശേഷിപ്പിച്ചു. [4]
ലേലം അവസാനിച്ചതിന് ശേഷം, ജോൺസന്റെ ഒന്നിലധികം ചിത്രങ്ങളുടെ ഉടമയായ നടൻ ബിൽ കോസ്ബി വിൽപ്പനയുടെ വിമർശകനായിരുന്നു.[4]
2016 ൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഈ ചിത്രം ഏറ്റെടുത്തു[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Emma Van Name". Metropolitan Museum of Art.
- ↑ Finley, Cheryl; Griffey, Randall R.; Peck, Amelia; Pinckney, Darryl (2018-05-21). My Soul Has Grown Deep: Black Art from the American South (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 978-1-58839-609-9.
- ↑ Shaykin, Rebecca (2019-10-11). Edith Halpert, the Downtown Gallery, and the Rise of American Art (in ഇംഗ്ലീഷ്). Yale University Press. ISBN 978-0-300-23100-7.
- ↑ 4.0 4.1 4.2 4.3 Reif, Rita (1988-02-07). "ANTIQUES; New Attention for Early Black Artist". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2019-12-05.
- ↑ Recent Acquisitions A Selection 2014–2016 (in ഇംഗ്ലീഷ്). Metropolitan Museum of Art. 2016-11-09.