എമ്മ റോബർട്ട്സ്
എമ്മ റോബർട്ട്സ് | |
---|---|
![]() എമ്മ റോബർട്ട്സ് 2016ൽ; സാൻ ഡിയേഗോ കോമിക്-കോണിൽവച്ചെടുത്ത ചിത്രം | |
ജനനം | എമ്മ റോസ് റോബർട്ട്സ് ഫെബ്രുവരി 10, 1991 റൈൻബായ്ക്ക്, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 2001–ഇന്നുവരെ |
പങ്കാളി(കൾ) | എവൻ പീറ്റേഴ്സ് (2012–2019) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
എമ്മ റോസ് റോബർട്ട്സ് (ജനനം: ഫെബ്രുവരി 10, 1991)[1] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ബ്ലോ (2001) എന്ന ക്രൈം ചിത്രത്തിലെ ക്രിസ്റ്റീന ജംഗ് എന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച ശേഷം, നിക്കലോഡിയൻ ചാനലിന്റെ ടെലിവിഷൻ പരമ്പരയായ അൺഫാബുലസിൽ (2004–2007) ആഡി സിംഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടി. 2005 ൽ തന്റെ ആദ്യ സ്റ്റുഡിയോ ആൽബം അൺഫാബുലസ് ആന്റ് മോർ പുറത്തിറക്കി. തുടർന്ന് അക്വാമറൈൻ (2006), നാൻസി ഡ്രൂ (2007), വൈൽഡ് ചൈൽഡ് (2008), ഹോട്ടൽ ഫോർ ഡോഗ്സ് (2009), വാലന്റൈൻസ് ഡേ (2010), ഇറ്റ്സ് കൈന്റ് ഓഫ് എ ഫണ്ണി സ്റ്റോറി (2010), ദ ആർട്ട് ഓഫ് ഗെറ്റിംഗ് ബൈ (2011) ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അവർ പ്രത്യക്ഷപ്പെട്ടു.
കൂടുതൽ പക്വതയുള്ള വേഷങ്ങൾക്കുവേണ്ടി, എമ്മ റോബർട്ട്സ് ലൈംലൈഫ് (2008), 4.3.2.1 (2010) (2010), സ്‌ക്രീം 4 (2011), അഡൽറ്റ് വേൾഡ് (2013), വി ആർ ദ മില്ലേഴ്സ് (2013), പാലോ ആൾട്ടോ (2013), ബ്ലാക്ക് കോട്ട്സ് ഡോട്ടർ (2015), നെർവ്സ (2016), ഹു വി ആർ നൌ (2017) , പാരഡൈസ് ഹിൽസ് (2019) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എഫ് എക്സ് ആന്തോളജി ഹൊറർ പരമ്പരയായ അമേരിക്കൻ ഹൊറർ സ്റ്റോറിയുടെ (2013 - ഇന്നുവരെ) ഒന്നിലധികം സീസണുകളിൽ അഭിനയിച്ചതിനും ഫോക്സ് കോമഡി ഹൊറർ പരമ്പരയായ സ്‌ക്രീം ക്വീൻസിൽ (2015–2016) ചാനൽ ഒബർലിൻ എന്ന പ്രധാന വേഷം അഭിനയിച്ചതിനും എമ്മ റോബർട്ട്സിന് കൂടുതൽ അംഗീകാരം ലഭിച്ചു.
ആദ്യകാലജീവിതം[തിരുത്തുക]
ന്യൂയോർക്കിലെ റൈൻബെക്കിൽ[2] കെല്ലി കന്നിംഗ്ഹാമിന്റേയും നടൻ എറിക് റോബർട്ട്സിന്റേയും പുത്രിയായി റോബർട്ട്സ് ജനിച്ചു.[3] അവൾ ഒരു ശിശുവായിരിക്കുമ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിതാവിന്റെ വിവാഹത്തിലൂടെ, എലിസ റോബർട്ട്സിന്റെ വളർത്തുമകളും ഡേവിഡ് റേഫിയലിന്റെയും ലീല ഗാരറ്റിന്റെയും ചെറുമകളുമാണ് അവർ. മാതാവിന്റെ പുനർവിവാഹത്തിലൂടെ, സംഗീതജ്ഞൻ കെല്ലി നിക്കൽസിന്റെ വളർത്തുമകൾകൂടിയാണ് റോബർട്ട്സ്. മാതാവുവഴി ഗ്രേസ് എന്ന പേരിൽ അവർക്ക് ഒരു അർദ്ധസഹോദരി ഉണ്ട്.[4] ആക്ടിംഗ് കോച്ച് ബെറ്റി ലൂ ബ്രെഡെമസ് (1934–2015) പിതാവു വഴിയുള്ള മുത്തശ്ശിയും നടിമാരായ ജൂലിയ റോബർട്ട്സ്, ലിസ റോബർട്ട്സ് ഗില്ലൻ എന്നിവർ അമ്മായിമാരുമാണ്. ബാല്യകാലത്ത് റോബർട്ട്സ് അമ്മായി ജൂലിയയുടെ സിനിമകളുടെ സെറ്റുകളിൽ സമയം ചെലവഴിച്ചിരുന്നു. ഈ അനുഭവങ്ങൾ അവളുടെ പിതാവിനെയും അമ്മായിയെയുംപോലെ സിനിമാ മേഖലയിലേക്ക് പിന്തുടരാനുള്ള അവളുടെ ആഗ്രഹത്തിന് കാരണമായി.[5] അവൾക്ക് ഒരു സാധാരണ നിലയിലുള്ള കുട്ടിക്കാലം വേണമെന്നാണ് മാതാവ് ആദ്യം ആഗ്രഹിച്ചിരുന്നത്.[6] പിതാവുമുഖേന അവർ ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ്, വെൽഷ്, ജർമ്മൻ, സ്വീഡിഷ് വംശജയാണ്.[7]
സിനിമാജീവിതം[തിരുത്തുക]

ടെഡ് ഡെമ്മെയുടെ 2001-ൽ പുറത്തിറങ്ങിയ ബ്ലോ എന്ന നാടകീയ ചിത്രത്തിലൂടെ തന്റെ ഒൻപതാം വയസ്സിൽ റോബർട്ട്സ് അഭിനയരംഗത്തേക്ക് പ്രവേശിച്ചു. അവൾ ഓഡിഷൻ നടത്തിയ ആദ്യ ചിത്രമായിരുന്നു ഇത്.[8] ജോണി ഡെപ്പിന്റെ (കൊക്കെയ്ൻ കള്ളക്കടത്തുകാരൻ ജോർജ്ജ് ജംഗ് എന്ന കഥാപാത്രം) മകളായ ക്രിസ്റ്റീന ജംഗിനെ ഈ ചിത്രത്തിൽ അവർ അവതരിപ്പിച്ചു. ആ വർഷം, ലീഫ് ടിൽഡന്റെ 10 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമായ ബിഗ് ലൌവിലും അവൾക്ക് ഒരു വേഷം ഉണ്ടായിരുന്നതു കൂടാതെ അമേരിക്കാസ് സ്വീറ്റ്ഹാർട്ട്സ് എന്ന ചിത്രത്തിൽ അവളുടെ അമ്മായി ജൂലിയ റോബർട്ട്സ് അവതരിപ്പിച്ച ചില രംഗങ്ങളിൽ ഒരു അപ്രധാന താരമായി അഭിനയിച്ചിരുന്നു.[9] 2002 ലെ ഗ്രാൻഡ് ചാമ്പ്യൻ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബഡ്ഡിയുടെ (ജേക്കബ് ഫിഷർ) സഹോദരിയായും 2006 ലെ സ്പൈമേറ്റ് എന്ന ചിത്രത്തിൽ, മുൻ രഹസ്യ ഏജന്റ് മൈക്ക് മഗ്ഗിൻസിന്റെ (ക്രിസ് പോട്ടർ) ചാര കുരങ്ങന്റെ സഹായത്തോടെ രക്ഷിക്കാൻ ശ്രമിക്കുന്ന തട്ടിക്കൊണ്ടുപോകപ്പെട്ട മകളായും രണ്ട് കുടുംബ ചിത്രങ്ങളിൽ റോബർട്ട്സ് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്രാൻഡ് ചാമ്പ്യന് 2004 ഓഗസ്റ്റിൽ ഒരു ഹ്രസ്വ തിയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിലും[10] 2006 ഫെബ്രുവരി വരെ പുറത്തിറങ്ങാതിരുന്ന സ്പൈമേറ്റ് എന്ന സിനിമയ്ക്ക് കാനഡയിൽ ഒരു തീയേറ്റർ റീലീസ് നൽകുകയും[11] തുടർന്ന് 2006 ഏപ്രിലിൽ അതിന്റെ ഡിവിഡി പുറത്തിറങ്ങുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ "Emma Roberts Biography: Film Actress, Singer, Television Actress (1991–)". Biography.com (FYI / A&E Networks). Archived from the original on October 9, 2016. ശേഖരിച്ചത് October 9, 2016.
{{cite web}}
: CS1 maint: bot: original URL status unknown (link) Additional on October 9, 2016 - ↑ McNeil, Liz (July 31, 2010). "5 Things to Know About Chelsea's Wedding Town, Rhinebeck, N.Y." People. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-03-22.
Emma was born on February 10, 1991, in Northern Dutchess Hospital [in Rhinebeck].
- ↑ Smith, Stacy Jenel. "Roberts Rule: With Emma's Star on the Rise, They're a Dynasty". Netscape Communications. മൂലതാളിൽ നിന്നും March 25, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 24, 2005.
- ↑ Elaine Lipworth (2005). "Recognise That Smile?". You Magazine (July 24, 2005): 28–31.
I'm definitely closer to my mom and stepdad and I don't see my real father much
- ↑ Elaine Lipworth (2005). "Recognise That Smile?". You Magazine (July 24, 2005): 28–31.
I'm definitely closer to my mom and stepdad and I don't see my real father much
- ↑ Murray, Rebecca. "Emma Roberts Biography". About.com. മൂലതാളിൽ നിന്നും February 6, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2012.
- ↑ "Nättidningen RÖTTER - för dig som släktforskar! (Julia Roberts)". genealogi.se (ഭാഷ: സ്വീഡിഷ്). മൂലതാളിൽ നിന്നും March 31, 1997-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 7, 2019.
- ↑ Murray, Rebecca. "Emma Roberts Biography". About.com. മൂലതാളിൽ നിന്നും February 6, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2012.
- ↑ "Greasepaint Genes". Newsweek. മൂലതാളിൽ നിന്നും June 14, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 25, 2005.
- ↑ "Grand Champion". Box Office Mojo. ശേഖരിച്ചത് February 26, 2006.
- ↑ "Chimp Chumps". Now Magazine. മൂലതാളിൽ നിന്നും June 23, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 22, 2006.