Jump to content

എമു യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എമു യുദ്ധം (The Emu war) എമു മഹായുദ്ധം (The Great Emu War) എന്നും വിളിക്കപ്പെടുന്നു.

1932ൽ ഓസ്ട്രേലിയയിൽ നടത്തിയ ഒരു വന്യജീവീശല്യ നിവാരണ യജ്ഞമാണ് എമു യുദ്ധം എന്ന പേരിലറിയപ്പെടുന്നത്. കൃഷിയിടങ്ങളിൽ വൻനാശം വിതച്ച എമു പക്ഷികളെ ഇല്ലാതാക്കാൻ എല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടപ്പോൾ തോക്കുകളേന്തിയ പട്ടാളക്കാരെ അയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അപ്പോൾ പത്ര മാധ്യമങ്ങൾ നൽകിയ പേരാണ് എമു യുദ്ധം എന്നത്. രണ്ട് തവണകളായി നടന്ന നിർമ്മാർജ്ജന യജ്ഞത്തിലെ അന്തിമ വിജയം പക്ഷികൾക്ക് തന്നെയായിരുന്നു. നിർമ്മാർജ്ജനം യജ്ഞം ഉദ്ദേശിച്ച ഫലം കണ്ടില്ല.

Emu War
An emu (Dromaius novaehollandiae)
Date2 November – 10 December 1932
LocationCampion district, Western Australia
Also known asGreat Emu War
ParticipantsEmus
Sir George Pearce
Major G.P.W. Meredith
Royal Australian Artillery
OutcomeSee Aftermath

പശ്ചാത്തലം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ പട്ടാളക്കാരെ പുനരധിവസിപ്പിക്കാൻ ഓസ്ട്രേലിയൻ  സർക്കാർ അവർക്ക് ഭൂമി പതിച്ച് നൽകുകയും ഗോതമ്പ് കൃഷി പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.. ധാരാളം ഭൂമി ജനവാസത്തിൽ നിന്നും അകന്ന് ഒറ്റപ്പെട്ട ഇടങ്ങളിലുള്ളവയായിരുന്നു. എന്നാൽ അപ്രകാരം കൃഷി ആരംഭിച്ച വിമുക്ത ഭടന്മാർക്ക് ആഗോള മഹാസാമ്പത്തികമാന്ദ്യം വലിയ തിരിച്ചടിയായി. വിള വർദ്ധനയ്ക്ക് സർക്കാർ അഹ്വാനം ചെയ്യുകയും സബ്സ്ഡി വാഗ്ദാനം ചെയ്യുകയും ചെയ്യുകയുണ്ടായി. എന്നാൽ വിള വില ഇടിഞ്ഞു കൊണ്ടേയിരുന്നു.

ഈ പ്രശനബാധിത കാർഷിക രംഗത്തേക്കാണ് ഇമു പക്ഷികളുടെ അധിനിവേഷം നടക്കുന്നത്. ഓസ്ട്രേലിയയിലെ ഒരോ ഉൾ നാടൻ മേഖലയിൽ നിന്നും തീര ദേശം ലക്ഷ്യമാക്കി ഇമുകൾ സാധാരണയായി ദേശാടനം നടത്താറുണ്ട്. ഇണ ചേരൽ .മാസങ്ങൾ കഴിഞ്ഞാൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് ഈ ദേശാടനം.

എന്നാൽ മാറിയ സാഹചര്യത്തിൽ പുതുതായി ഉണ്ടായ കൃഷിയിടങ്ങളും ശുദ്ധജല ലഭ്യതയും, കന്നുകാ ലികൾക്കും കുതിരകൾക്കുമായി കരുതി വച്ചിരുന്ന കാലി തീറ്റയും എല്ലാം ഒത്തു കൂടിയപ്പോൾ അത് എമുകൾക്ക് പറുദീസയായി. അവ കൂട്ടത്തോടെ കൃഷിയിടങ്ങൾ കൈയ്യേറി വിളകൾ തിന്നൊടുക്കുകയും നശിപ്പിക്കുകയും ചെയ്തു. വേലികൾ പൊളിച്ച് കയറിയിരുന്നതിനാൽ ആ പൊളിഞ്ഞ വേലികൾ മുയലുകൾക്കും മറ്റും പ്രവേശന വാതിലുകളുമായത് കൂടുതൽ വിനാശകരമായി.

സർക്കാർ ഇടപ്പെടുന്നു

[തിരുത്തുക]

മുൻ സൈനികരടങ്ങുന്ന ഒരു കർഷക നിവേദക സംഘം  കേന്ദ്ര പ്രതിരോധ മന്ത്രിയായ സർ ജോർജ്ജ പിആർസിനെ (Sir Geroge Pearce) കണ്ടു. ഒന്നാം  ലോകയുദ്ധത്തിൽ രംഗ പ്രവേശം ചെയ്ത യന്ത്ര തോക്കുകളുടെ കാര്യക്ഷമത മനസ്സിലാക്കി കഴിഞ്ഞിരുന്ന മുൻസൈനിക കർഷകർ  ഇമു നിർമ്മാർജ്ജനത്തിനു യന്ത്രതോക്കുകൾ വിട്ടു തരാൻ മന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ദുരിത ബാധിത പ്രദേശമായ വെസ്റ്റേൺ ഓസ്ട്രേലിയ പ്രവശ്യ സർക്കാർ ചെലവു വഹിക്കണമെന്ന നിബന്ധയോടെ കേന്ദ്ര സർക്കാർ യന്ത്രതോക്കുകളേയും  അത് ഉപയോഗിക്കാൻ സൈന്യത്തേയും വിട്ടുകൊടുത്തു.. ദൗത്യം ചിത്രീകരിക്കാൻ ചലച്ചിത്ര ഫോട്ടൊഗ്രാഫറേയും സർക്കാർ വിന്യസിച്ചു.

യുദ്ധം

[തിരുത്തുക]

മേജർ മെർഡിത്ത് (Major. G.P.W.Meredith)ന്  ആയിരുന്നു ദൗത്യസേനയുടെ ചുമതല. 10,000 ചുറ്റ് വെടിയുണ്ടകളും രണ്ട് ലൂയിസ് മെഷീൻ ഗണുകളും (Lewis Guns), രണ്ട് പട്ടാളക്കാരും അടങ്ങുന്നതായിരുന്നു എമു നിർമ്മാർജ്ജന സേന. 1932 ഒക്ടോബറിൽ തുടങ്ങാനിരുന്ന ദൗത്യം മഴമൂലം മാറ്റി , നവംബർ  രണ്ടാം തീയതി ആരംഭിച്ചു. ഓസ്ട്രേലിയൻ അശ്വവ്യൂഹത്തിനു തൊപ്പിയുണ്ടാക്കാനായി 100 എമു  തുകലുകൾ സംഘടിപ്പിക്കണം എന്ന് എമുവേട്ടക്കാരെ ചട്ടം കെട്ടിയതായി പറയപ്പെടുന്നു.

ഒന്നാം യുദ്ധം

[തിരുത്തുക]

കാമ്പ്യൻ (Campion) ആയിരുന്നു എമു ശല്യത്തിന്റെ സിരാകേന്ദ്രം. അവിടെയെത്തിയ ദൗത്യസേനയ്ക്ക് 50 പക്ഷികളടങ്ങുന്ന കൂട്ടത്തെ കാണാൻ സാധിച്ചു. അവയെ സേന പതിയിരിക്കുന്ന സ്ഥലത്തേക്ക് പായിക്കാൻ പരിസര വാസികൾ ശ്രമിച്ചെങ്കിലും എമുകൾ ചെറുകൂട്ടങ്ങളായി പിരിഞ്ഞു പല ദിക്കിലേക്കും പായുകയായിരുന്നു. ആദ്യ ദിവസം അവസാനിച്ചപ്പോൾ “ഏറിയാൽ ഒരു ഡസൻ “ എമുകളെ കൊന്നിട്ടുണ്ടാവും എന്നായിരുന്നു ഒരു റീപ്പോർട്ട്.

രണ്ട് നാളുകൾക്ക് ശേഷം ഒരു അണക്കെട്ടിനു സമീപം ആയിരത്തോളം വരുന്ന എമുകളെ കണ്ടെത്തി. അവ ദൗത്യസേനയെ ലക്ഷ്യമാക്കി അടുക്കുകയായിരുന്നു. സേന പതിയിരുന്ന സ്ഥലത്തിനടുത്തെതിയപ്പോൾ പട്ടാളക്കാർ വെടിയുതിർത്തു തുടങ്ങി.  എന്നാൽ പന്ത്രണ്ട് പക്ഷികൾ ചത്ത് വീണശേഷം തോക്കുകൾ കേടായി. ബാക്കി പക്ഷികൾ  എല്ലാം തന്നെ ചിതറിയോടി.

കൂടുതൽ മെരുക്കമുള്ള എമുകളുടെ പിന്നാലെയായി പിന്നീട് പാച്ചിൽ. എന്നാൽ അവിടെയും കാര്യമായ നേട്ടങ്ങൾ കൊയ്യാനായില്ല. ട്രക്കിൽ യന്ത്രതോക്ക് ഘടിപ്പിച്ച് എമുകളുടെ പിന്നാലെ പാഞ്ഞ് വെടിക്കാനുള്ള ശ്രവവും വിഫലമായി. കുലുക്കമുള്ള യാത്രയിൽ ഒരു വെടി പോലും ഉതിർക്കാൻ സാധിച്ചില്ല. പക്ഷികളുടെ വേഗത്തിൽ ദുർഘടമായ റോഡിൽ ട്രക്കിനു പോകാനൊട്ട് സാധിച്ചുമില്ല.

ദൗത്യം എട്ട് ദിവസം പിന്നിട്ടപ്പോൾ 2500 ചുറ്റ് വെടിവെച്ചിരുന്നു. ചത്തത് 50 എമുക്കൾ മാത്രം എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. 200-500 വരെ പക്ഷികളെ കൊന്നു എന്നും മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. സേനയ്ക്ക് ആൾ നാശമൊന്നും ഉണ്ടായില്ല എന്ന് മെർഡിത്ത് റിപ്പോർട്ട് ചെയ്തു.

ദൗത്യത്തെപ്പെറ്റി അന്നത്തെ പക്ഷി നിരീക്ഷകനായ ഡൊമിനിക് സെർവെന്റി (Dominic Serventy) നടത്തിയ രസകരമായ കണ്ടെത്തൽ ഇതാണ്. “ എമു കൂട്ടത്തിനിടയിലേക്ക് ഇരച്ചുകയറി അവയെ നിഷ്പ്രയാസം കശാപ്പ് ചെയ്തുകളയാം എന്ന മെഷീൻ ഗണ്ണർമരുടെ വ്യാമോഹങ്ങളെല്ലാം വൃഥാവിലാവു കയായിരുന്നു. എമു സൈന്യം ഗറില്ല തന്ത്രം പയറ്റാൻ തീരുമാനിക്കുകയായിരുന്നു. സ്വതേ അച്ചടക്ക രഹിതരായ അവ പല ചെറു സംഘങ്ങളായി പിരിഞ്ഞു. ഒരോ ചെറു സംഘത്തിന്റേയും പിന്നാലെ വിലപിടിപ്പുള്ള യന്ത്ര സാമഗ്രഗികളുമായി പായുക സൈന്യത്തിനു അസാധ്യവും ആയിരുന്നു. ഹതഭാഗ്യരും വിഷണ്ണരുമായി സേന  ഒരു മാസത്തിനു ശേഷം യുദ്ധമുന്നണിയിൽ നിന്നും പിൻവാങ്ങി “ 

ദൗത്യം ആരംഭിച്ചത് 1932 നവംബർ രണ്ടിനായിരുന്നു. എട്ടാം തീയതി ഓസ്ട്രേലിയൻ പാർലമെന്റ് സ്ഥിതിഗതികൾ അവലോകനം ചെയ്തു. മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള നിശിതമായ വിമർശനങ്ങ ളുടേയും വെളിച്ചത്തിൽ പ്രതിരോധ മന്ത്രി പിആർസ് സൈന്യത്തേയും തോക്കുകളേയും നവംബർ  എട്ടാം തീയതി  പിൻ വലിച്ചു.  

രണ്ടാം യുദ്ധം

[തിരുത്തുക]

സൈനികപിന്മാറ്റം എമുകൾ അറിഞ്ഞതായി തോന്നിയില്ല. അവ കൃഷി  നശീകരണം തുടർന്നു കൊണ്ടേയിരുന്നു. വർൾച്ചയും വേനലും കൂടി ആയിരകണക്കിനു എമുകളേയാണ് കൃഷിയിടങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. കർഷകർ വീണ്ടും സഹായഭ്യർഥനയുമായി സർക്കാരിനെ സമീപിച്ചു. മന്ത്രി പിആർസ് സൈന്യത്തെ പുനർവിന്യസിക്കാമെന്ന് ഏറ്റു. കഴിവുറ്റ മെഷീൻ ഗണ്ണർമാരുടെ എണ്ണക്കുറവ് കാരണം വീണ്ടും മേജർ മെർഡിത്ത് തന്നെ നിയോഗിക്കപ്പെട്ടു.  

പിൽക്കാലത്ത്.

[തിരുത്തുക]

ദൗത്യത്തിന്റെ ഗതി അറിഞ്ഞിരുന്നിട്ടും 1934, 1938, 1943, 1948 വർഷങ്ങളിലും കർഷകർ സമാനമായ സർക്കാർ സഹായം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ എല്ലായപ്പോഴും സർക്കാർ  അഭ്യർഥന നിരാകരിക്കുകയാണുണ്ടായത്. സമ്മാന വാഗ്ദ്ദാന പദ്ധതി (bounty system) കൂടുതൽ ഫല ചെയ്തത്രേ. ഈ പദ്ധതി പ്രകാരം 1934ൽ ആറുമാസ കാലത്തിനുള്ളിൽ 57034 പേർ സമ്മാന ജേതാക്കളായി.  

"https://ml.wikipedia.org/w/index.php?title=എമു_യുദ്ധം&oldid=3336135" എന്ന താളിൽനിന്ന് ശേഖരിച്ചത്