എമി ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമി ജാക്സൺ
ആമി ജാക്സൺ 2017-ൽ
ജനനം
ആമി ലൂയിസ് ജാക്സൺ

(1992-01-31) 31 ജനുവരി 1992  (31 വയസ്സ്)[1]
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം2008–തുടരുന്നു
മാതാപിതാക്ക(ൾ)
  • അലൻ ജാക്സൺ
  • മാർഗരിറ്റ ജാക്സൺ
വെബ്സൈറ്റ്www.iamamyjackson.co.uk

ഒരു ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമാണ് എമി ജാക്സൺ (ജനനം:1992 ജനുവരി 31). തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്.[3][4] പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏക് ദീവാനാ ഥാ, തങ്കമകൻ, , തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സൂപ്പർ ഗേൾ ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ (ഇമ്ര അർദീൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമി ജാക്സണായിരുന്നു..

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടനിലെ ഐൽ ഒഫ് മാൻ എന്ന സ്ഥലത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് എമി ജാക്സണിന്റെ ജനനം.[5][6][7][8] അലൻ ജാക്സണും മാർഗരിറ്റ ജാക്സണുമാണ് എമിയുടെ മാതാപിതാക്കൾ.[5] എമിയുടെ മൂത്ത സഹോദരിയുടെ പേര് അലീസിയ എന്നാണ്. എമിക്കു രണ്ടു വയസ്സുള്ളപ്പോൾ ജാക്സൺ കുടുംബം ലിവർ പൂളിലേക്കു താമസം മാറി.സെന്റ് എഡ്വേർഡ്സ് കോളേജിലാണ് എമിയുടെ ബിരുദപഠനം പൂർത്തിയായത്.[9][10][11]

ഔദ്യോഗിക ജീവിതം[തിരുത്തുക]

2008–2010: മോഡലിംഗ്[തിരുത്തുക]

ബോസ് മോഡൽ മാനേജേമെന്റ്, മോഡൽസ് വൺ എന്നീ സ്ഥാപനങ്ങൾക്കു വേണ്ടി മോഡലിംഗ് ആരംഭിച്ച[12][13] ആമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ്, മിസ് ടീൻ ഗ്രേറ്റ് ബ്രിട്ടൻ, മിസ് ടീൻ ലിവർ പൂൾ എന്നീ സൗന്ദര്യമത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.[14][15][16]

2010–2014: അഭിനയം[തിരുത്തുക]

മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്. 2010-ൽ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്.[17][18][19][20] മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു.

വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രം 2012-ൽ ഏക് ദീവാനാ ഥാ എന്ന പേരിൽ ഹിന്ദിയിലേക്കു പുനർനിർമ്മിച്ചപ്പോൾ ആമി ജാക്സണാണ് നായികാവേഷം കൈകാര്യം ചെയ്തത്.[21][22] ഈ ചിത്രത്തിലെ ഏമിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[23]

2012-ൽ വിക്രം നായകനായ താണ്ഡവം എന്ന തമിഴ് ചിത്രത്തിൽ ഏമി ജാക്സൺ ഒരു ആംഗ്ലോ-ഇന്ത്യൻ പെൺകുട്ടിയായി വേഷമിട്ടു.[24] ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏമിക്കു ലഭിച്ചു.[25] റാംചരൺ, ശ്രുതി ഹാസൻ എന്നിവർ നായികാനായകന്മാരായ യെവഡു (2014) ആണ് ഏമി അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചലച്ചിത്രം.[26]

2015–2016[തിരുത്തുക]

ഏമി ജാക്സൺ

എസ്. ഷങ്കർ സംവിധാനം ചെയ്ത (2015) എന്ന തമിഴ് ചലച്ചിത്രം ആമി ജാക്സണിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.[27] വിക്രം നായകനായ ഈ ചിത്രത്തിന്റെ മുതൽമുടക്ക് വളരെ ഉയർന്നതായിരുന്നു.[28][29] ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെങ്കിലും ഏമിയുടെ അഭിനയം നിരൂപകപ്രശംസ നേടി.[30][31][32][33][34] ഈ ചിത്രത്തിനു ശേഷം അക്ഷയ് കുമാർ നായകനായ സിംഗ് ഈസ് ബ്ലിങ് (2015) എന്ന ഹിന്ദി ചലച്ചിത്രത്തിൽ അഭഇനയിച്ചു.[35][36][37] തുടർന്ന് തങ്കമകൻ, ഗീതു, തെരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.[38][29][39]

2017–മുതൽ[തിരുത്തുക]

സൂപ്പർ ഗേൾ എന്ന പ്രശസ്ത ഇംഗ്ലീഷ് ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[40] എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0-ൽ രജനികാന്ത്, അക്ഷയ് കുമാർ എന്നിവരോടൊപ്പം ഒരു പ്രധാന വേഷത്തിൽ ഏമി ജാക്സൺ അഭിനയിക്കുന്നുണ്ട്.

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

മൃഗങ്ങളെ സംഗക്ഷിക്കുന്നതിനുള്ള പെറ്റയുടെ ഒരു പരിപാടിയിൽ ആമി ജാക്സൻ പങ്കെടുത്തിരുന്നു.[41] മുംബൈയിലെ സെന്റ് ജൂഡ് ആശുപത്രിയിലും മറ്റുമുള്ള ചാരിറ്റി പ്രവർത്തനങ്ങളിലും ആമി സജീവമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രചരണ പരിപാടികളിലും സജീവമായി ഇടപെടുന്നു. [42] പോണ്ട്സ് ബ്യൂട്ടി, യാദ്ലി ലണ്ടൻ എന്നീ കമ്പനികളുടെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറാണ് ആമി ജാക്സൺ.[43][44]

സ്വകാര്യ ജീവിതം[തിരുത്തുക]

2012-ൽ ബോളിവുഡ് നടൻ പ്രതീക് ബബ്ബറുമായി ആമി പ്രണയത്തിലായിരുന്നുവെങ്കിലും[45][46] പിന്നീട് ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.[47] 2013-ൽ ബോക്സിംഗ് താരം ജോ സെൽകിർക്കുമായും ഏമി പ്രണയത്തിലായിരുന്നു. പക്ഷേ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.[48] സെൽകിർക്ക് ഏമിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചുവെന്നും അനിന്റെ പേരിൽ സെൽകിർക്കിനു 12 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നുവെന്നും വാർത്തകളുണ്ട്.[49][50]

2017-ൽ ഏമി ജാക്സൻ തന്റെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഈ ആപ്പുവഴി ഏമിയുടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ട്.[51]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released

Film

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2010 മദ്രാസ് പട്ടണം ആമി വിൽക്കിൻസൺ തമിഴ് മികച്ച പുതുമുഖനായികയ്ക്കുള്ള വിജയ് പുരസ്കാരം - നാമനിർദ്ദേശം
2012 ഏക് ദീവാനാ ഥാ ജെസി ഹിന്ദി
താണ്ഡവം സാറ വിനായകം തമിഴ് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം - നാമനിർദ്ദേശം
2014 യെവഡു ശ്രുതി തെലുങ്ക്
2015 ദിയ തമിഴ് സൈമ പുരസ്കാരം, ഏഷ്യാവിഷൻ പുരസ്കാരം
സിംഗ് ഈസ് ബ്ലിങ്ങ് സാറ റാണ ഹിന്ദി
തങ്ക മകൻ ഹേമ ഡിസൂസ തമിഴ്
2016 ഗീതു നന്ദിനി രാമാനുജം തമിഴ്
തെരി ആനി തമിഴ്
ഫ്രീക്കി അലി മേഘ ഹിന്ദി
ദേവി ജെനിഫർ തമിഴ് ഗാനരംഗത്തിൽ അഭിനയിച്ചു
ദേവി തെലുങ്ക്
Tutak Tutak Tukiya ഹിന്ദി
2018 2.0Films that have not yet been released TBA Tamil
ഹിന്ദി
Post Production
ദ വില്ലൻ TBA കന്നഡ ചിത്രീകരണം നടക്കുന്നു
ബൂഗി മാൻ നിമിഷ ഇംഗ്ലീഷ്

Television

വർഷം പരിപാടി കഥാപാത്രം കുറിപ്പുകൾ
2017- മുതൽ സൂപ്പർ ഗേൾ ഇമ്ര അർദീൻ [52]

മറ്റു ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Amy Jackson buys a home in Rajinikanth's hometown, Chennai - Mumbai Mirror". Mumbai Mirror. ശേഖരിച്ചത് 8 October 2017.
  2. https://www.filmibeat.com/amphtml/bollywood/news/2017/amy-jackson-buys-a-posh-new-apartment-at-a-sea-facing-in-chennai-256198.html
  3. Caffrey, Jason. (28 March 2015) From Liverpool to Bollywood – BBC News. BBC. Retrieved 7 September 2015.
  4. "Amy Jackson on starring in Ek Deewana Tha". BBC. ശേഖരിച്ചത് 25 February 2012.
  5. 5.0 5.1 "Amy Jackson's 'Hosanna' song gets religious ire" (ഭാഷ: ഇംഗ്ലീഷ്). Jollyhoo. 8 February 2012. മൂലതാളിൽ നിന്നും 2017-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 April 2017. However, Amy Jackson says, "I am a Christian and since the age of five I have been singing…chanting hymns containing the word Hosanna. I have been brought up in family that is Christian and the majority of Christians in this country agree with it and there is a small number, who have a problem with it."
  6. "Amy Jackson defends the love song 'Hosanna'" (ഭാഷ: ഇംഗ്ലീഷ്). Indya11. 9 February 2012. ശേഖരിച്ചത് 11 April 2017. "I am a Christian and since the age of five I have been singing...chanting hymns containing the word 'Hosanna'. When I heard the song for the first time, it literally touched my heart. It is a beautiful song. It is about love and who can ask for more than love. I never felt that the song would hurt people's sentiments," says Amy Jackson in defence of the song. "If you look from my point of view that's what Christians strive for love from God. And that is what the song is about," said Amy who is presently said to be in love with her co-star Prateik Babbar.
  7. Sonali, Kriti (3 March 2017). "Amy Jackson is on a secret countdown. Does it have to do with Rajinikanth's 2.0 or Salman Khan?" (ഭാഷ: ഇംഗ്ലീഷ്). The Indian Express. ശേഖരിച്ചത് 11 April 2017.
  8. Gledhill, Ruth (1 March 2017). "The Things These Celebrities Are Giving Up – Or Not – For Lent" (ഭാഷ: ഇംഗ്ലീഷ്). Christian Today. ശേഖരിച്ചത് 11 April 2017.
  9. "Prateik's the sweetest and most caring guy: Amy Jackson". The Times of India. ശേഖരിച്ചത് 21 January 2015.
  10. "About Amy". Amy Louise Jackson. മൂലതാളിൽ നിന്നും 11 November 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 August 2010. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  11. Sharma, Mukul Kumar (31 January 2012). "Amy Jackson Biography, Height, Movies and Details". Bollygraph. ശേഖരിച്ചത് 17 February 2012.
  12. "AMY JACKSON". Boss Model Management. മൂലതാളിൽ നിന്നും 6 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2012.
  13. "Amy Jackson". Boss Model Management. മൂലതാളിൽ നിന്നും 25 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2012.
  14. "Liverpool's Amy Jackson is Miss Teen World". Liverpool Echo. 29 August 2008. ശേഖരിച്ചത് 4 August 2010.
  15. "Liverpool schoolgirl Amy wins Miss Teen World contest". Mail Online. ശേഖരിച്ചത് 2017-10-07.
  16. "Miss Liverpool On Her Way To Win Miss England". മൂലതാളിൽ നിന്നും 17 August 2010-ന് ആർക്കൈവ് ചെയ്തത്.
  17. Collinson, Dawn (25 January 2012). "Liverpool teen Amy Jackson on her new life in Mumbai and becoming an in-demand Bollywood leading lady". Liverpool Echo. ശേഖരിച്ചത് 4 February 2012.
  18. "Madrasapattinam". Sify. ശേഖരിച്ചത് 15 January 2013.
  19. "MADHARASAPATTINAM MOVIE REVIEW". Behindwoods. ശേഖരിച്ചത് 15 January 2013.
  20. "Madharasapattinam is worth a watch". Rediff. ശേഖരിച്ചത് 15 January 2013.
  21. "Amy Jackson in VTV's Hindi version". The Times of India. 19 April 2011. മൂലതാളിൽ നിന്നും 2013-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 November 2011.
  22. "Prateik-Amy Jackson starrer gets new title". IndiaGlitz. 22 September 2011. ശേഖരിച്ചത് 22 November 2011.
  23. "Ekk Deewana Tha: Movie Review". The Times of India. 17 February 2012. മൂലതാളിൽ നിന്നും 2013-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2013.
  24. "Amy Jackson dubs for Thandavam". Andhra Watch. 2012. മൂലതാളിൽ നിന്നും 29 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2013.
  25. Filmfare Awards 2013 (South) Tamil Nominations, The Times of India
  26. "Tollywood beckons Amy Jackson". The Times of India. 24 September 2012. മൂലതാളിൽ നിന്നും 2013-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2012.
  27. "Amy Jackson to romance Vikram in I". The Times of India. 24 February 2012. മൂലതാളിൽ നിന്നും 2013-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2012.
  28. "Amy Jackson is here to stay". Deccan Chronicle. ശേഖരിച്ചത് 21 January 2015.
  29. 29.0 29.1 "Amy Checks in". The New Indian Express. ശേഖരിച്ചത് 21 January 2015.
  30. "Predictable beauty and the beast tale". The Hindu. ശേഖരിച്ചത് 21 January 2015.
  31. "Vikram's I is definitely a Pongal treat". Rediff. 14 January 2015. ശേഖരിച്ചത് 21 January 2015.
  32. "Movie review 'I': Shankar's directorial fails to impress". Deccan Chronicle. ശേഖരിച്ചത് 21 January 2015.
  33. "Movie Review : I". Sify. മൂലതാളിൽ നിന്നും 2015-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2015.
  34. "Chennai Times Most Desirable Woman 2014: Amy Jackson". The Times of India. ശേഖരിച്ചത് 15 April 2015.
  35. "Amy Jackson: Hindi is far easier a language to pick up than Tamil".
  36. Priya Gupta (8 February 2015). "Amy Jackson replaces Kriti Sanon in Akshay Kumar's Singh Is Bling". The Times of India. ശേഖരിച്ചത് 8 February 2015.
  37. "Amy Jackson opens up on her exit from `Masss`". Sify. മൂലതാളിൽ നിന്നും 2015-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2015.
  38. "Amy bags films with Dhanush, Udhayanidhi". The Times of India. ശേഖരിച്ചത് 21 January 2015.
  39. "Vijay's 'Theri' Joins the 100 Crore Club in Record Speed - Tamil Movie News - IndiaGlitz.com". IndiaGlitz.com. ശേഖരിച്ചത് 30 January 2018.
  40. Petski, Denise (25 September 2017). "'Supergirl': Bollywood Actress Amy Jackson To Recur As Saturn Girl". Deadline. ശേഖരിച്ചത് 25 September 2017.
  41. "Amy Jackson To Be PETA's New Ambassador Archived 2014-02-09 at the Wayback Machine.," The Times of India, 23 January 2014.
  42. "Amy Jackson spends time with kids at St Jude's hospital!". India.com. 4 March 2017. മൂലതാളിൽ നിന്നും 2018-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 January 2018.
  43. "After Sunny Leone took to the digital world, Amy Jackson now has an app of her own". DeccanChronicle.com. 4 March 2017. ശേഖരിച്ചത് 30 January 2018.
  44. https://brandequity.economictimes.indiatimes.com/news/advertising/rummypassion-com-joins-hands-with-amy-jackson-as-brand-ambassador/62830295
  45. Atkinson, Jane (16 June 2012). "Amy Jackson on taking Bollywood by storm". The Sun. ശേഖരിച്ചത് 6 July 2012.
  46. Dua, Chetna (29 June 2012). "Amy is the most beautiful girl: Prateik". Hindustan Times. മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 July 2012.
  47. Prateik, Amy’s romance comes to an end, The Times of India/
  48. "Amy Jackson assaulted by boyfriend". BBC. ശേഖരിച്ചത് 10 April 2014.
  49. "Bollywood star Amy Jackson assault: Boxer Joe Selkirk sentenced". BBC News. ശേഖരിച്ചത് 21 January 2015.
  50. Boxer Joe Selkirk given community order for assault – ITV News. Itv.com (7 April 2014). Retrieved 7 September 2015.
  51. "Amy Jackson launches official mobile app, gives a peek into sets of Rajini's 2.o". hindustantimes.com/ (ഭാഷ: ഇംഗ്ലീഷ്). 2017-03-06. ശേഖരിച്ചത് 2017-10-15.
  52. Petski, Denise (2017-09-25). "'Supergirl': Bollywood Actress Amy Jackson To Recur As Saturn Girl". Deadline (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-02-21.
  53. "Times Most Desirable Women 2012 – Results". ITimes. ശേഖരിച്ചത് 20 June 2013.
  54. "The most promising newcomer female for 2012 is – The Times of India". The Times of India. 29 August 2013. മൂലതാളിൽ നിന്നും 2014-01-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-15.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമി_ജാക്സൺ&oldid=3795732" എന്ന താളിൽനിന്ന് ശേഖരിച്ചത്