എബിസി ആഫ്രിക്ക
ദൃശ്യരൂപം
എബിസി ആഫ്രിക്ക | |
---|---|
സംവിധാനം | അബ്ബാസ് കിയാരൊസ്തമി |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 84 മിനിറ്റ് |
2001 ൽ അബ്ബാസ് കിയാരൊസ്തമി സംവിധാനം ചെയ്ത ഇറാനിയൻ ഡോക്യുമെന്ററി ചിത്രമാണ് എബിസി ആഫ്രിക്ക. 2001 ലെ കാൻ ചലച്ചിത്രോത്സവത്തിലെ മത്സരേതര ഇനത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]
ഐക്യ രാഷ്ട്ര സംഘടനയുടെ ക്ഷണ പ്രകാരം ഉഗാണ്ടയിലെ സ്ത്രീകളുടെ അനാഥ ശിശുക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പഠിക്കാനെത്തിയ കിരിയോസ്തമി ചിത്രീകരണ ലൊക്കേഷനുകളുടെ അന്വേഷണത്തിനിടെയാണ് ഡിജിറ്റൽ വീഡിയോയിൽ ഇതിലെ രംഗങ്ങളാകെ പകർത്തിയത്. എയിഡ്സിനാലും യുദ്ധത്താലും അനാഥരാക്കപ്പെട്ട ഇരുപത് ലക്ഷത്തോളം കുഞ്ഞുങ്ങളുടെ പ്രത്യാശ പകർത്തുന്നതിൽ കിരയോസ്തമി, ഈ ചിത്രത്തിൽ ഒരളവു വരെ വിജയിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: ABC Africa". festival-cannes.com. Archived from the original on 2012-06-12. Retrieved 2009-10-24.