എഫ്.എ.എസി.ടി. ജയദേവവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
FACT Jayadeva Varma
Shree Krishnan - Pacha Vesham - FACT Jayadeva Varma

കേരളത്തിലെ പ്രമുഖ കഥകളി കലാകാരന്മാരിൽ ഒരാളാണു ശ്രീ FACT ജയദേവ വർമ്മ. പച്ച, കത്തി, മിനുക്കു എന്നിവയാണ് അദ്ദേഹത്തിൻറെ പ്രത്യേകതകൾ.

ജീവിതരേഖ

1955 ൽ എറണാകുളം ജില്ലയിലെ കാഞ്ഞൂർ (കാലടിക്കു അടുത്ത്) എന്ന ദേശത്തു ശ്രീ കെ സി ആർ വർമ്മയുടെയും (അക്ഷര ശ്ലോക വിദ്വാൻ) ശ്രീമതി നന്ദിനി വർമ്മയുടെയും മകനായി ജനനം.

കഥകളി പഠനം

കുട്ടികാലത്തു തന്നെ കഥകളിയിൽ അതീവ തത്പരനായ അദ്ദേഹം FACT കഥകളി വിദ്യാലയത്തിൽ (ഉദ്യോഗമണ്ഡൽ, കൊച്ചിൻ) നിന്നും ശ്രീ കലാമണ്ഡലം വൈക്കം കരുണാകരൻ ആശാൻ ശ്രീ കുടമാളൂർ കരുണാകരൻ നായർ ആശാൻ ശ്രീ FACT ഭാസ്കരൻ ആശാൻ എന്നിവരുടെ കീഴിൽ 6 കൊല്ലം കഥകളി അഭ്യസിച്ചു. ശേഷം ശ്രീ കോട്ടക്കൽ കൃഷ്ണൻകുട്ടി ആശാൻറെ (PSV Natyasangham) അടുത്തു പഠനം തുടർന്നു.

FACT Jayadeva Varma, Different Veshams

പ്രവർത്തനങ്ങൾ

പഠനത്തിനു ശേഷം പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻറേയും ഇഞ്ചകാട് രാമചന്ദ്രൻ പിള്ള ആശാൻറെയും കീഴിൽ തിരുവനന്തപുരം MARGI കഥകളി വിദ്യാലയവുമായി ചേർന്ന് ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ശേഷം കേരളത്തിനു ഉടനീളം നിരവധി കുട്ടികളെ കഥകളി അഭ്യസിപ്പിച്ചു. 1989 മുതൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ‘A’ Grade ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം. കൂടാതെ പ്രശസ്ത സിനിമ സംവിധായകനായ ശ്രീ രാജസേനൻ സാറിൻറെ കൂടെ 6 ഓളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചു.


പുരസ്കാരങ്ങൾ

Hanuman by FACT Jayadeva Varma

M.K.K NAYAR Award, 2012





 
 
 
"https://ml.wikipedia.org/w/index.php?title=എഫ്.എ.എസി.ടി._ജയദേവവർമ്മ&oldid=3604276" എന്ന താളിൽനിന്ന് ശേഖരിച്ചത്