എഫി ഇറെലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഫി ഇറെലെ
ജനനം
എഫിലോമോ മിഷേൽ ഇറെലെ

(1990-09-04) 4 സെപ്റ്റംബർ 1990  (33 വയസ്സ്)
ദേശീയതനൈജീരിയൻ
തൊഴിൽ
  • മോഡൽ
  • നടി
വെബ്സൈറ്റ്www.efeirele.com

ഒരു നൈജീരിയൻ നടിയും മോഡലുമാണ് എഫിലോമോ മിഷേൽ ഇറെലെ (ജനനം: 4 സെപ്റ്റംബർ 1990 [1][2]) എഫി ഇറെലെ എന്ന പേരിൽ അവർ പ്രശസ്തയാണ്.[3]

ആദ്യകാല ജീവിതവും കരിയറും[തിരുത്തുക]

എഫെ ഐറെലെ എഡോ സ്റ്റേറ്റ് സ്വദേശിയാണ്. പക്ഷേ അവർ ലാഗോസ് സ്റ്റേറ്റിലാണ് ജനിച്ചുവളർന്നത്. അവർക്ക് മൂന്ന് സഹോദരങ്ങളുണ്ട്. എഫി ഇറെലെ ലാഗോസിലെ കൊറോണ പ്രൈമറി സ്കൂളിൽ ചേരുകയും യാബയിലെ ക്വീൻസ് കോളേജിൽ സെക്കൻഡറി വിദ്യാഭ്യാസം നേടുകയും ചെയ്തു. [4]

ഐറെലെ ബോവൻ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിഎസ്‌സി ബിരുദം നേടി. യു.കെ.യിലെ ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി.[5]

കലാകാരന്മാർക്ക് വേണ്ടി മോഡലിങ്ങിൽ ഏർപ്പെടുകയും 2012 ൽ ബർണ ബോയ്സ് ലൈക്ക് ടു പാർട്ടി വീഡിയോയിൽ അഭിനയിക്കുകയും ചെയ്തു. അഡെകുനെ ഗോൾഡിന്റെ സാഡ് വീഡിയോയിലും അവർ അഭിനയിച്ചു. [6] റിയൽ സൈഡ് ചിക്സ്, റോംഗ് കിൻഡ് ഓഫ് വാർ, ഐറിസ് ഐർ, സഹ്‌റ, [7]സ്കാൻഡൽസ് [8][9] ഉൾപ്പെടെ ഒന്നിലധികം നോളിവുഡ് സിനിമകളിലും പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

മാസങ്ങളോളം എച്ച്ആർ മാനേജരായി ജോലി ചെയ്തതിന് ശേഷം അഭിനയിക്കാൻ എഫി ഇറെലെ തീരുമാനിച്ചു. 2016 ഇറോക്കോ ടിവി പരമ്പരയായ അസോ എബിയിലാണ് അവർ ആദ്യമായി അഭിനയിച്ചത്. [10]

ജീവകാരുണ്യവും അവാർഡുകളും[തിരുത്തുക]

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി എഫി 2018 ൽ എഫി ഇറെലെ ഓട്ടിസം ഫൗണ്ടേഷൻ ആരംഭിച്ചു. [11]

Year Award Category Result Ref
2018 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സ് Best Upcoming Actress of the Year (English) വിജയിച്ചു [12]
Best New Actress of the Year (English) വിജയിച്ചു

അവലംബം[തിരുത്തുക]

  1. "Efe Irele Biography". MyBioHub. Archived from the original on 2018-10-29. Retrieved 2018-10-29.
  2. "Login • Instagram". {{cite web}}: Cite uses generic title (help)
  3. "She's a Rising Star! See Efe Irele's Promo Shots by Kelechi Amadi-Obi". BellaNaija. September 4, 2015. Archived from the original on October 29, 2018. Retrieved October 29, 2018.
  4. dnbstories (2020-11-19). "Full biography of Nollywood actress Efe Irele and other facts about her". DNB Stories Africa (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-29.
  5. "'WINNING 2 MAJOR AWARDS IN ONE NIGHT IS A BIG DEAL FOR ME' – FAST RISING ACTRESS EFE IRELE TELLS CITY PEOPLE". CityPeople. September 20, 2018. Archived from the original on October 29, 2018. Retrieved October 29, 2018.
  6. "I Am Not Going To Expose My Body For Attention -Efe Irele". Nigeriafilms. Archived from the original on 2018-10-29. Retrieved 2018-10-29.
  7. "Zahra". NollywoodReinvented. 3 August 2017. Archived from the original on 2018-10-29. Retrieved 2018-10-29.
  8. "Ghana meets Nigeria! Ramsey Nouah, Sophie Alakija to star in New TV Series "Scandals"". BellaNaija. July 11, 2017. Archived from the original on October 29, 2018. Retrieved October 29, 2018.
  9. "I've a jealous lover — Efe Irele, Actress". Vanguard. October 20, 2018. Archived from the original on October 29, 2018. Retrieved October 29, 2018.
  10. dnbstories (2020-11-19). "Full biography of Nollywood actress Efe Irele and other facts about her". DNB Stories Africa (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-29.
  11. "Efe Irele foundation fetes autistic kids". Guardian. Archived from the original on 2018-10-29. Retrieved 2018-01-04.
  12. "NOMINEES FOR 2018 CITY PEOPLE MOVIE AWARDS [FULL LIST]". CityPeople. Archived from the original on 2018-09-15. Retrieved 2018-09-08.
"https://ml.wikipedia.org/w/index.php?title=എഫി_ഇറെലെ&oldid=3914625" എന്ന താളിൽനിന്ന് ശേഖരിച്ചത്