എഫിക്‌ (ജനവിഭാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Efik
Regions with significant populations
Nigeria, Cameroon
Languages
Efik, English
Religion
Christianity, traditional
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ibibio, Annang, Igbo, Ijaw, and Ejagham (or Ekoi).

നൈജീരിയയിലെ ഒരു ജനവിഭാഗമാണ് എഫിക്. നൈജീരിയയുടെ തെക്കുകിഴക്കൻ മേഖലകളിലാണ് ഇവർ വസിക്കുന്നത്. ഇവർ സംസാരിക്കുന്ന ഭാഷയും എഫിക് എന്നാണ് അറിയപ്പെടുന്നത്. 1961-ൽ നടന്ന ഹിതപരിശോധനയിലൂടെ നൈജീരിയയുടെ ഒരു ഭാഗം കാമറൂണിൽ ചേർക്കപ്പെട്ടു. അതോടെ എഫിക് ജനത രണ്ടു രാജ്യങ്ങിലായി വിഭജിക്കപ്പെട്ടു.

ഇബിബിയോ, അണാങ്‌, ഓറോൺ, ബിയാസ്‌, അകാങ്‌പാ, ഉറ്വാൻ, എകേത്‌ തുടങ്ങിയ ഗോത്രവിഭാഗങ്ങൾ പരസ്‌പര ബന്ധമുള്ളവയാണ്‌. ഇതിലെ ഇബിബിയോ വർഗക്കാരുടെ ഒരു വിഭാഗമാണ്‌ എഫിക്കുകൾ. 17-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടുകൂടി എഫിക് ജനത ക്രാസ്‌ നദിയുടെ തീരത്തേക്ക്‌ കുടിയേറിപ്പാർത്തു. മത്സ്യബന്ധനമാണ് ഇവരുടെ പ്രധാന തൊഴിൽ. ഗ്രീക്‌ ടൗൺ, ഡ്യൂക്ക്‌ ടൗൺ, ഒപ്പം മറ്റനവധി അധിവാസകേന്ദ്രങ്ങളും ഇവർ നദീതീരത്ത് നിർമ്മിച്ചു. മരച്ചീനി, ചേന, ചേമ്പ്‌, ചോളം, പഴം, പച്ചക്കറികൾ, മത്സ്യം എന്നിവയാണ്‌ ഇവരുടെ പ്രധാന ആഹാരങ്ങൾ.

എഫിക്കുകളുടെ ആവാസകേന്ദ്രം ഓൾഡ്‌ കലബാർ എന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്യന്മാർക്കുണ്ടായ തെറ്റിദ്ധാരണ മൂലമാണ് ഇങ്ങനെ അറിയപ്പെട്ടത്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൊടെ ഇവിടം ഒരു പ്രധാന വാണിജ്യകേന്ദ്രമായി വികസിച്ചു. അതോടെ യൂറോപ്പിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കു പകരമായി അടിമകളെ നൽകിയിരുന്ന രീതി അവസാനിപ്പിച്ചു. അതിനു പകരമായി പാമോയിൽ നൽകാൻ ആരംഭിക്കുകയും ചെയ്തു. യൂറോപ്പിൽനിന്നും കച്ചവടവുമായി ബന്ധപ്പെട്ട് വരുന്ന കപ്പലുകൾ എഫിക് ജനതയുടെ പ്രധാനിക്ക് ചുങ്കം നൽകേണ്ടിയിരുന്നു. ഈ ചുങ്കം കോമി എന്നാണ് അറിയപ്പെട്ടിരുന്നത്.

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തൊടെ ഇവരിൽ ഏറിയ പങ്കും പട്ടണത്തിൽ നിന്നും വനപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലേക്ക് മാറിത്താമസിച്ചു. ഒന്നിലധികം ഭാര്യമാരും മക്കളും ഉൾപ്പെടുന്നതാണ് എഫിക് ജനതയുടെ ജീവിതരീതി. എന്നാൽ ബഹുഭാര്യാത്വം ഇപ്പോൾ തീരെ കുറഞ്ഞു വരുന്നുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഫിക്‌_(ജനവിഭാഗം)&oldid=2145233" എന്ന താളിൽനിന്ന് ശേഖരിച്ചത്