എപ്ലാസ്റ്റിക് അനീമിയ
ദൃശ്യരൂപം
എപ്ലാസ്റ്റിക് അനീമിയ | |
---|---|
സ്പെഷ്യാലിറ്റി | ഹീമറ്റോളജി |
അസ്ഥിമജ്ജയിലെ തകരാർ മൂലം ഉണ്ടാവുന്ന അസുഖമാണ് എപ്ലാസ്റ്റിക് അനീമിയ[1].
കാരണം
[തിരുത്തുക]മജ്ജയിലെ സ്റ്റെം കോശങ്ങൾ നശിക്കുന്നതാണ് രോഗകാരണം. മജ്ജയെ രോഗം ബാധിച്ചാൽ രക്താണുക്കളുടെ ഉൽപാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും. എപ്ലാസ്റ്റിക് അനീമിയ ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. ചിലതരം മരുന്നുകൾ, വൈറസ് രോഗങ്ങൾ, രക്താർബം, മൾട്ടിപ്പിൾ മയലോമയും ലിംഫോമയും പോലുള്ള അർബുദങ്ങൾ, പ്രതിരോധശക്തി കുറക്കുന്ന രോഗങ്ങൾ തുടങ്ങിയവ. ഇതിന്റെ ഫലമായി രക്താണുക്കൾ വളരെയധികം കുറയുക, രക്തസ്രാവം, ഗൗരവമേറിയ അണുബാധ എന്നിവ ഉണ്ടാവാം[2].