എപ്പിസ്ക്കോപ്പാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mitre evolution.gif

ക്രൈസ്തവ സഭകളിലെ ഒരു ഉന്നത പുരോഹിത സ്ഥാനമാണ് എപ്പിസ്ക്കോപ്പാ (Episcopal polity). സഭകളിൽ ഒരു ഭദ്രാസനത്തിന്റെ തലവനാണ് എപ്പിസ്ക്കോപ്പാ. മെത്രാൻ, ബിഷപ്പ് എന്നീ പേരുകളിലും ഈ സ്ഥാനം അറിയപ്പെടുന്നു.

വാക്കിന്റെ അർത്ഥം[തിരുത്തുക]

മേൽനോട്ടക്കാരൻ എന്നർത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിസ്ക്കോപ്പാ എന്ന പദം ഉണ്ടായിട്ടുള്ളത്.

ചരിത്രം[തിരുത്തുക]

സഭകളുടെ ആദികാലത്ത് പട്ടണങ്ങളിലായിരുന്നു മതപ്രചരണം നടന്നിരുന്നത്. അതിനാൽ അവിടെ ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ക്രമേണെ ഈ പട്ടണങ്ങളിൽ നിന്നും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കും ക്രിസ്തുമതം പ്രചരിക്കപ്പെടുകയും അവിടെയും ചെറിയ സമൂഹങ്ങൾ (ഇടവകകൾ) രൂപം കൊള്ളുകയും അവയെല്ലാം പട്ടണത്തിലെ പ്രധാന പുരോഹിതനായ എപ്പിസ്ക്കോപ്പായുടെ ചുമതലയിൽ തന്നെ നിലനിൽക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത്തരം ഇടവകകളുടെ എണ്ണം വർദ്ധിക്കുകയും , അവയെ ഒരു ഭദ്രാസനം ആയി സംഘടിപ്പിക്കുകയും ചെയ്തു.അങ്ങനെ എപ്പിസ്ക്കോപ്പാ, ഭദ്രാസന എപ്പിസ്ക്കോപ്പാ ആയിത്തീരുകയും ചെയ്തു.

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എപ്പിസ്ക്കോപ്പാ&oldid=3558948" എന്ന താളിൽനിന്ന് ശേഖരിച്ചത്