Jump to content

എപ്പിഗ്ലോട്ടിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എപ്പിഗ്ലോട്ടിസ്
View of the larynx from behind. The epiglottis is the structure at the top of the image.
Details
PrecursorFourth pharyngeal arch[1]
FunctionPrevent food from entering the respiratory tract.
Identifiers
LatinEpiglottis
MeSHD004825
TAA06.2.07.001
FMA55130
Anatomical terminology

തൊണ്ടയിലെ ഇലയുടെ ആകൃതിയിലുള്ള ഫ്ലാപ്പാണ് എപ്പിഗ്ലൊട്ടിസ്, ഇത് ഭക്ഷണം വിന്റ് പൈപ്പിലേക്കും ശ്വാസകോശത്തിലേക്കും പ്രവേശിക്കുന്നത് തടയുന്നു. ശ്വസന സമയത്ത് ഇത് തുറന്ന് ശ്വാസനാളത്തിലേക്ക് വായു കടക്കുന്നത് അനുവദിക്കുന്നു. ഭക്ഷണം വിഴുങ്ങുമ്പോൾ, ശ്വാസകോശത്തിലേക്ക് ഭക്ഷണം കടക്കുന്നത് തടയുന്നതിനായി ഇത് അടയുന്നു. അതുകൊണ്ട് ശ്വാസനാളത്തിലേക്കോ അന്നനാളത്തിലേക്കോ വഴിതിരിച്ചുവിടുന്ന വാൽവാണ് ഇത് എന്ന് പറയാം.

ശ്വാസനാളത്തിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചിരിക്കുന്ന എപ്പിഗ്ലോട്ടിസ്, മ്യൂക്കസ് മെംബറേൻ കൊണ്ട് പൊതിഞ്ഞ ഇലാസ്റ്റിക് കാർട്ടിലേജ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. ഇത് നാവിനും ഹ്യൂയിഡ് അസ്ഥിക്കും പിന്നിലേക്കും മുകളിലേക്കും പ്രൊജക്റ്റ് ചെയ്യുന്നു.

വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന ബാക്ടീരിയയായ ഹീമോഫിലസ് ഇൻഫ്ലുവൻസ മൂലം എപിഗ്ലൊട്ടിസിനെ ബാധിക്കുന്ന അസുഖമാണ് എപ്പിഗ്ലോട്ടിറ്റൈറ്റിസ്. ഇത് ആസ്പിറേഷൻ എന്ന് വിളിക്കപ്പെടുന്ന, ഭക്ഷണം ശ്വാസകോശത്തിലേക്ക് കടക്കുന്ന അവസ്ഥക്ക് കാരണമായേക്കാം. ഇത് ന്യുമോണിയയിലേക്കോ എയർവേ തടസ്സത്തിലേക്കോ നയിച്ചേക്കാം.

എപ്പിഗ്ലൊട്ടിസ് അരിസ്റ്റോട്ടിലിന്റെ കാലത്ത് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്ലോട്ടിസിന് മുകളിലായതിനാലാണ് (എപ്പി- + ഗ്ലോട്ടിസ്) ഇതിന് ഈ പേര് ലഭിച്ചത്.

എപ്പിഗ്ലോട്ടിസിന്റെ സ്ഥാനം

എപ്പിഗ്ലോട്ടിസ് ശ്വാസനാളത്തിന്റെ പ്രവേശന കവാടത്തിൽ ഇരിക്കുന്നു. ഇതിന് കൊഴുപ്പയുടെ ഇലയുടെ ആകൃതിയാണ്.[2] തൈറോപിഗ്ലോട്ടിക് ലിഗമെന്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന തൈറോയ്ഡ് തരുണാസ്ഥിയുടെ പിൻഭാഗത്ത് നിന്നാണ് സ്റ്റാൾക്ക് ഉത്ഭവിക്കുന്നത്. വശങ്ങളിൽ, സ്റ്റാൾക്ക് ശ്വാസനാളത്തിന്റെ ചുമരുകളിലെ ആരിറ്റെനോയ്ഡ് തരുണാസ്ഥികളുമായി മടക്കുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.

എപ്പിഗ്ലോട്ടിസ് ശ്വാസനാളത്തിന്റെ പ്രവേശന കവാടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് ഹ്യൂയിഡ് അസ്ഥിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവിടെ നിന്ന് അത് നാക്കിന്റെ മുകളിലേക്കും പിന്നിലേക്കും പ്രൊജക്റ്റ് ചെയ്യുന്നു.[3] എപ്പിഗ്ലോട്ടിസിനും നാവിനുമിടയിലുള്ള സ്ഥലത്തെ വലെക്കുല എന്ന് വിളിക്കുന്നു.

മൈക്രോ അനാറ്റമി

[തിരുത്തുക]

എപ്പിഗ്ലോട്ടിസിന് ആൻ്റീരിയർ പോസ്റ്റീരിയർ എന്നിങ്ങനെ രണ്ട് ഉപരിതലങ്ങളുണ്ട്.[2] മുന്നോട്ട് അഭിമുഖീകരിക്കുന്ന ആൻ്റീരിയർ ഉപരിതലം നേർത്ത സെല്ലുകളുടെ (സ്ട്രാറ്റേറ്റഡ് സ്ക്വാമസ് എപിത്തീലിയം) പല പാളികളാൽ മൂടപ്പെട്ടിരിക്കുന്നു, കൂടാതെ ഇത് കെരാറ്റിൻ കൊണ്ട് മൂടിയിട്ടില്ല. ഇത് നാവിൻ്റെ അടിഭാഗത്തിന് സമമാണ്. പിന്നിലെ ഉപരിതലം സിലിയയോടുകൂടിയ നിരയുടെ ആകൃതിയിലുള്ള സെല്ലുകളുടെ ഒരു പാളിയിൽ പൊതിഞ്ഞിരിക്കുന്നു, ഇത് റസ്പിരേറ്ററി ട്രാക്റ്റിൻ്റെ ബാക്കി ഭാഗങ്ങൾക്ക് സമാനമാണ്. ഇതിന് മ്യൂക്കസ് -സെക്രേറ്റിംഗ് ഗോബ്ലറ്റ് സെല്ലുകളും ഉണ്ട്. ഈ ഉപരിതലങ്ങൾക്കിടയിൽ ഒരു ഇന്റർമീഡിയറ്റ് സോൺ ഉണ്ട്.[4] എപ്പിഗ്ലോട്ടിസിൽ ഇലാസ്റ്റിക് തരുണാസ്ഥി അടങ്ങിയിരിക്കുന്നു.

വികസനം

[തിരുത്തുക]

നാലാമത്തെ ഫാരിങ്കൽ ആർക്കിൽ നിന്നാണ് എപ്പിഗ്ലോട്ടിസ് ഉണ്ടാകുന്നത്. ഭ്രൂണ വികസനത്തിന്റെ അഞ്ചാം മാസത്തിൽ ഇത് ഒരു പ്രത്യേക ഘടനയായി കാണാൻ കഴിയും.[1] എപ്പിഗ്ലോട്ടിസിന്റെ സ്ഥാനം വാർദ്ധക്യത്തിനനുസരിച്ച് മാറുന്നു. ശിശുക്കളിൽ ഇത് സോഫ്റ്റ് പലേറ്റിൽ സ്പർശിക്കുന്നു, മുതിർന്നവരിൽ അതിന്റെ സ്ഥാനം താഴെയാണ്.[3]

ഹൈ റൈസിങ്ങ് എപ്പിഗ്ലോട്ടിസ്

ഹൈ റൈസിങ്ങ് എപ്പിഗ്ലൊട്ടിസ് ഒരു സാധാരണ ശരീരഘടന വ്യതിയാനമാണ്, ഇത് വായ പരിശോധനയിൽ ദൃശ്യമാണ്. തൊണ്ടയിലെ ഒരു നേരിയ സംവേദനം അല്ലാതെ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇത് ഉണ്ടാക്കുന്നില്ല. മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, ഇതിന് മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയ ഇടപെടൽ ആവശ്യമില്ല.[5][2]

പ്രവർത്തനം

[തിരുത്തുക]

എപിഗ്ലൊട്ടിസ് ശ്വസന സമയത്ത് സാധാരണ മേലോട്ട് ആണ് കാണുന്നത്.[2] എപ്പിഗ്ലൊട്ടിസിൽ രുചി മുകുളങ്ങളുണ്ട്.[6]

വിഴുങ്ങൽ

[തിരുത്തുക]

വിഴുങ്ങുമ്പോൾ, എപ്പിഗ്ലൊട്ടിസ് പിന്നിലേക്ക് വളഞ്ഞ് ശ്വാസനാളത്തിന്റെ ഉള്ളിലേക്ക് ഭക്ഷണം കടക്കുന്നത് തടയുന്നു.[2] പിന്നിലേക്ക് മടങ്ങുന്നത് സങ്കീർണ്ണമായ ഒരു ചലനമാണ്, അതിന്റെ കാരണങ്ങൾ പൂർണ്ണമായും മനസ്സിലായിട്ടില്ല. ആര്യപിഗ്ലോട്ടിക് പേശികളുടെ ചുരുങ്ങൽ, ഭക്ഷണത്തിന്റെ നിഷ്ക്രിയ ഭാരം, ശ്വാസനാളത്തിന്റെ സങ്കോചം, തൈറോഅർട്ടിനോയ്ഡ് പേശികളുടെ സങ്കോചം എന്നിവ കാരണം വിഴുങ്ങൂമ്പോൾ ഹ്യൂയിഡ് അസ്ഥിയും ലാറിങ്ങ്സും മുകളിലേക്കും മുന്നോട്ടും നീങ്ങാൻ സാധ്യതയുണ്ട്, ഇത് നാവിന്റെ പുറകിൽ നിഷ്ക്രിയ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതിന്റെ അനന്തരഫലമായി വളഞ്ഞ എപ്പിഗ്ലൊട്ടിസ് വിഴുങ്ങുമ്പോൾ ശ്വാസനാളത്തി ലേക്ക് ഭക്ഷണം പോകുന്നത് തടയുന്നു; പകരം ഭക്ഷഷണം അന്നനാളത്തിലേക്ക് സഞ്ചരിക്കുന്നു.[3]

ശബ്‌ദം

[തിരുത്തുക]

പല ഭാഷകളിലും, ശബ്ദങ്ങൾ ഉൽ‌പാദിപ്പിക്കുന്നതിന് എപ്പിഗ്ലൊട്ടിസ് അനിവാര്യമല്ല.[2] ചില ഭാഷകളിൽ, വ്യഞ്ജനാത്മക ശബ്ദങ്ങൾ ഉൽ‌പാദിപ്പിക്കാൻ എപ്പിഗ്ലൊട്ടിസ് ഉപയോഗിക്കുന്നു, എന്നിരുന്നാലും ഈ ശബ്‌ദ തരം വളരെ അപൂർവമാണ്.[7]

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]

വീക്കം

[തിരുത്തുക]

എപ്പിഗ്ലോട്ടിസിന്റെ വീക്കം എപിഗ്ലോട്ടിറ്റിസ് എന്നറിയപ്പെടുന്നു. എപിഗ്ലോട്ടിറ്റിസ് പ്രധാനമായും ഉണ്ടാകുന്നത് ഹീമോഫിലസ് ഇൻഫ്ലുവൻസ മൂലമാണ്. എപ്പിഗ്ലൊട്ടിറ്റിസ് ഉള്ള ഒരാൾക്ക് പനി, തൊണ്ടവേദന, വിഴുങ്ങാൻ ബുദ്ധിമുട്ട്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. ഇക്കാരണത്താൽ, അക്യൂട്ട് എപ്പിഗ്ലോട്ടിറ്റിസ് ഒരു മെഡിക്കൽ എമർജൻസി ആയി കണക്കാക്കപ്പെടുന്നു. എപ്പിഗ്ലോട്ടിറ്റിസ് പലപ്പോഴും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ബ്രോങ്കോഡിലേറ്ററായി പ്രവർത്തിക്കാൻ എയറോസോളൈസ്ഡ് എപിനെഫ്രിൻ ശ്വസിക്കുന്നു, ശ്വസനം ബുദ്ധിമുട്ടാണെങ്കിൽ ശ്വാസനാളത്തിന്റെ ഇൻകുബേഷൻ അല്ലെങ്കിൽ ട്രാക്കിയോസ്റ്റമി ആവശ്യമാണ്. [8]

ഹീമോഫിലസ് ഇൻഫ്ലുവൻസയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന രാജ്യങ്ങളിൽ എപിഗ്ലൊട്ടിറ്റിസിന്റെ സാധ്യത ഗണ്യമായി കുറഞ്ഞു കാണുന്നു.[9][10]

ആസ്പിരേഷൻ

[തിരുത്തുക]

ഭക്ഷണമോ മറ്റ് വസ്തുക്കളോ അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് പോകുന്നതിനുപകരം ശ്വാസകോശ ട്രാക്റ്റിലേക്ക് സഞ്ചരിക്കുമ്പോൾ, ഇതിനെ ആസ്പിരേഷൻ എന്ന് വിളിക്കുന്നു. ഇത് ശ്വാസനാളത്തിലെ തടസ്സം, ശ്വാസകോശ കോശങ്ങളുടെ വീക്കം, ആസ്പിരേഷൻ ന്യുമോണിയ ദീർഘകാലാടിസ്ഥാനത്തിൽ, എന്നിവയിലേക്ക് നയിച്ചേക്കാം.[3] അല്ലെങ്കിൽ കഫ് റിഫ്ലെക്സ് സംഭവിച്ച് ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ശ്വാസനാളത്തിൽ നിന്ന് വസ്തുക്കളെ പുറന്തള്ളുന്നതിനും സാധ്യതയുണ്ട്.[11] ലാറിഞ്ചിയൽ വെസ്റ്റിബ്യൂൾ സെൻസേഷനിൽ വൈകല്യമുണ്ടെങ്കിൽ, സെലൻ്റ് ആസ്പിരേഷൻ (ചുമ ഉണ്ടാകില്ല) സംഭവിക്കാം.[3][12]

മറ്റുള്ളവ

[തിരുത്തുക]

എപ്പിഗ്ലോട്ടിസും വല്ലെക്കുലയും ഇൻട്യൂബേഷനിലെ പ്രധാന ലാൻറ് മാർക്കുകളാണ്.[13] എപ്പിഗ്ലോട്ടിസിന്റെ അസാധാരണമായ സ്ഥാനം അപൂർവ്വമായി ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയക്ക് കാരണമാകും.[14]

മറ്റ് മൃഗങ്ങൾ

[തിരുത്തുക]

എപ്പിഗ്ലോട്ടിസ് കരയിലെ സസ്തനികളും സെറ്റേഷ്യനുകളും ഉൾപ്പെടെയുള്ള സസ്തനികളിൽ ഒരു തരുണാസ്ഥി ഘടനയായും അല്ലാതെയും കാണപ്പെടുന്നു.[15][16][17] മനുഷ്യരെപ്പോലെ, വിഴുങ്ങുമ്പോൾ ശ്വാസനാളത്തിലേക്ക് ഭക്ഷണം പ്രവേശിക്കുന്നത് തടയാൻ ഇത് പ്രവർത്തിക്കുന്നു.[17] എലികളിലും മുയലുകൾ ഉൾപ്പെടെയുള്ള മറ്റ് ചില ജീവികളിലും ലാറിങ്ങ്സിൻ്റെ സ്ഥാനം പരന്നതാണ്.[4] ഇക്കാരണത്താൽ, എപ്പിഗ്ലോട്ടിസ് മുയലുകളിൽ സോഫ്റ്റ് പലേറ്റിന് പിന്നിൽ സ്ഥിതി ചെയ്യുന്നതിനാൽ, അവയും എലികളെ പോലെ മൂക്ക് കൊണ്ട് ശ്വസിക്കാൻ നിർബന്ധിതരാണ്.[18][19][4] എലികളിൽ എപ്പിഗ്ലോട്ടിസിന് മുന്നിൽ ഒരു സവിശേഷ സഞ്ചിയുണ്ട്. എപ്പിഗ്ലോട്ടിസിന് സാധാരണയായി ശ്വസിക്കുന്ന പദാർത്ഥങ്ങളാൽ പരിക്കേൽക്കുന്നു, പ്രത്യേകിച്ച് പരന്നതും ക്യൂബോയിഡൽ എപിത്തീലിയത്തിനും ഇടയിലുള്ള പരിവർത്തന മേഖലയിൽ.[20][4] ഈ ഇനങ്ങളിൽ എപ്പിഗ്ലോട്ടിസിൽ രുചി മുകുളങ്ങൾ കാണുന്നതും സാധാരണമാണ്.[4]

ചരിത്രം

[തിരുത്തുക]

1543-ൽ വെസാലിയസ് ആണ് എപ്പിഗ്ലോട്ടിസിന്റെ പ്രവർത്തനം ആദ്യമായി നിർവചിച്ചതെങ്കിലും[21][15] എപ്പിഗ്ലോട്ടിസിനെ അരിസ്റ്റോട്ടിൽ ശ്രദ്ധിച്ചിരുന്നു. ഈ വാക്കിന് ഗ്രീക്ക് വേരുകളുണ്ട്.[22] എപ്പിഗ്ലോട്ടിസിന് അതിന്റെ പേര് ലഭിച്ചത് മുകളിലുള്ളത് എന്നർഥം വരുന്ന എപ്പി (പുരാതന ഗ്രീക്ക്: ἐπί) ഗ്ലോട്ടിസ് (പുരാതന ഗ്രീക്ക്: γλωττίς) എന്നിവ ചേർന്നാണ്.[23]

അധിക ചിത്രങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
 • എപ്പിഗ്ലോട്ടൽ കൺസണൻ്റ്
 • എപ്പിഗ്ലോട്ടോ-ഫറിഞ്ചിയൽ കൺസണൻ്റ്
 • ഫാരിങ്കൽ കൺസണൻ്റ്

അവലംബം

[തിരുത്തുക]
 1. 1.0 1.1 Schoenwolf, Gary C.; et al. (2009). ""Development of the Urogenital system"". Larsen's human embryology (4th ed., Thoroughly rev. and updated. ed.). Philadelphia: Churchill Livingstone/Elsevier. p. 362. ISBN 9780443068119.
 2. 2.0 2.1 2.2 2.3 2.4 2.5 Standring, Susan, ed. (2016). Gray's anatomy : the anatomical basis of clinical practice (41st ed.). Philadelphia. pp. 586–8. ISBN 9780702052309. OCLC 920806541.{{cite book}}: CS1 maint: location missing publisher (link)
 3. 3.0 3.1 3.2 3.3 3.4 Matsuo, Koichiro; Palmer, Jeffrey B. (November 2008). "Anatomy and Physiology of Feeding and Swallowing – Normal and Abnormal". Physical Medicine and Rehabilitation Clinics of North America. 19 (4): 691–707. doi:10.1016/j.pmr.2008.06.001. ISSN 1047-9651. PMC 2597750. PMID 18940636.
 4. 4.0 4.1 4.2 4.3 4.4 Harkema, Jack R.; Carey, Stephan A.; Wagner, James G.; Dintzis, Suzanne M.; Liggitt, Denny (2018), "Nose, Sinus, Pharynx, and Larynx", Comparative Anatomy and Histology (in ഇംഗ്ലീഷ്), Elsevier, pp. 89–114, doi:10.1016/b978-0-12-802900-8.00006-3, ISBN 9780128029008
 5. "High-rising epiglottis in children: should it cause concern?". J Am Board Fam Med. 20 (5): 495–6. 2007. doi:10.3122/jabfm.2007.05.060212. PMID 17823468.
 6. Jowett, Adrian; Shrestha, Rajani (November 1998). "Mucosa and taste buds of the human epiglottis". Journal of Anatomy. 193 (4): 617–618. doi:10.1046/j.1469-7580.1998.19340617.x. PMC 1467887. PMID 10029195.
 7. Shahin, Kimary (2011), "Pharyngeals", The Blackwell Companion to Phonology (in ഇംഗ്ലീഷ്), American Cancer Society, pp. 1–24, doi:10.1002/9781444335262.wbctp0025, ISBN 9781444335262
 8. Nicki R. Colledge; Brian R. Walker; Stuart H. Ralston, eds. (2010). Davidson's principles and practice of medicine. illustrated by Robert Britton (21st ed.). Edinburgh: Churchill Livingstone/Elsevier. p. 681. ISBN 978-0-7020-3084-0.
 9. "Acute epiglottitis in the era of post-Haemophilus influenzae type B (HIB) vaccine". J Anesth. 27 (2): 316–7. April 2013. doi:10.1007/s00540-012-1500-9. PMID 23076559.
 10. "Low incidence of children with acute epiglottis after introduction of vaccination". Dan Med J. 61 (4): A4788. April 2014. PMID 24814584.
 11. Widdicombe, J. (1 July 2006). "Cough: what's in a name?". European Respiratory Journal. 28 (1): 10–15. doi:10.1183/09031936.06.00096905. PMID 16816346.
 12. Ramsey, Deborah; Smithard, David; Kalra, Lalit (13 December 2005). "Silent Aspiration: What Do We Know?". Dysphagia. 20 (3): 218–225. doi:10.1007/s00455-005-0018-9. PMID 16362510.
 13. Peitzman, Andrew B.; Rhodes, Michael; Schwab, C. William (2008). The Trauma Manual: Trauma and Acute Care Surgery (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 86. ISBN 9780781762755.
 14. Catalfumo, Frank J.; Golz, Avishay; Westerman, S. Thomas; Gilbert, Liane M.; Joachims, Henry Z.; Goldenberg, David (2018). "The epiglottis and obstructive sleep apnoea syndrome". The Journal of Laryngology & Otology (in ഇംഗ്ലീഷ്). 112 (10): 940–943. doi:10.1017/S0022215100142136. ISSN 0022-2151. PMID 10211216.
 15. 15.0 15.1 Leroi, Armand Marie (2014-08-28). The Lagoon: How Aristotle Invented Science (in ഇംഗ്ലീഷ്). Bloomsbury Publishing. p. 145. ISBN 9781408836217.
 16. Perrin, William F.; Würsig, Bernd; Thewissen, J. G. M. (2009-02-26). Encyclopedia of Marine Mammals (in ഇംഗ്ലീഷ്). Academic Press. p. 225. ISBN 9780080919935.
 17. 17.0 17.1 Colville, Thomas P.; Bassert, Joanna M. (2008). Clinical Anatomy and Physiology for Veterinary Technicians (in ഇംഗ്ലീഷ്). Mosby Elsevier. p. 251. ISBN 9780323046855.[പ്രവർത്തിക്കാത്ത കണ്ണി]
 18. Suckow, Mark A.; Stevens, Karla A.; Wilson, Ronald P. (2012-01-23). The Laboratory Rabbit, Guinea Pig, Hamster, and Other Rodents (in ഇംഗ്ലീഷ്). Academic Press. p. 209. ISBN 9780123809209.
 19. Johnson-Delaney, Cathy A.; Orosz, Susan E. (2011). "Rabbit Respiratory System: Clinical Anatomy, Physiology and Disease". Veterinary Clinics of North America: Exotic Animal Practice (in ഇംഗ്ലീഷ്). 14 (2): 257–266. doi:10.1016/j.cvex.2011.03.002. PMID 21601814.
 20. Treuting, Piper M.; Dintzis, Suzanne M.; Montine, Kathleen S. (2017-08-29). Comparative Anatomy and Histology: A Mouse, Rat, and Human Atlas (in ഇംഗ്ലീഷ്). Academic Press. pp. 109–110. ISBN 9780128029190.
 21. Issues in Anatomy, Physiology, Metabolism, Morphology, and Human Biology: 2011 Edition (in ഇംഗ്ലീഷ്). ScholarlyEditions. 2012-01-09. p. 202. ISBN 9781464964770.
 22. "The historical Latin and etymology of selected anatomical terms of the larynx". Clin Anat. 23 (2): 131–44. March 2010. doi:10.1002/ca.20912. PMID 20069644.
 23. Harper, Douglas. "epiglottis | Origin and meaning of epiglottis by Online Etymology Dictionary". www.etymonline.com (in ഇംഗ്ലീഷ്). Retrieved 26 October 2019.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എപ്പിഗ്ലോട്ടിസ്&oldid=3980295" എന്ന താളിൽനിന്ന് ശേഖരിച്ചത്