Jump to content

എന്റമോഫേജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തായ്‌ലാന്റിലെ ബോങ്കോക്കിൽ വറുത്തെടുത്ത വിവിധ ഇനം പുഴുക്കളെ വിൽപ്പന വെച്ചത്‌

മനുഷ്യർ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോഫജി - (Entomophagy).ചരിത്രാതീതകാലം മുതലേ മനുഷ്യരിൽ പ്രാണിഭോജനം പ്രചാരത്തിലുണ്ട്. മുട്ട, ലാർവ, പ്യൂപ (കൂടപ്പുഴു), ചില തരം പുഴുക്കൾ എന്നിവയെ മനുഷ്യർ ചരിത്രാതീത കാലംമുതൽക്കെ ഭക്ഷിച്ചു വരുന്നുണ്ട്.[1] നോർത്ത് അമേരിക്ക, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസ്‌ലാൻഡ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രാണികളെ സാധാരണയായി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ആയിരത്തിൽ അധികം ഇനം പ്രാണി ഭക്ഷണങ്ങൾ ലോക രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[2] 3000ത്തോളം ആദിവാസി ജനവിഭാഗങ്ങൾ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. "Entomophagy (Eating insects)". Center for Invasive Species Research, University of California (Research). Retrieved 27 January 2014.
  2. Damian Carrington. "Insects could be the key to meeting food needs of growing global population", The Guardian 1 August 2010. Retrieved 27 February 2011.
  3. Ramos-Elorduy, Julieta; Menzel, Peter (1998). Creepy crawly cuisine: the gourmet guide to edible insects. Inner Traditions / Bear & Company. p. 44. ISBN 978-0-89281-747-4. Retrieved 23 April 2014.
"https://ml.wikipedia.org/w/index.php?title=എന്റമോഫേജി&oldid=2930589" എന്ന താളിൽനിന്ന് ശേഖരിച്ചത്