എന്ന തവം ശെയ്തനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാപനാശം ശിവൻ രചിച്ച് കാപി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണു എന്ന തവം ശെയ്തനേ.[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി എന്ന തവം ശെയ്തനേ യശോദാ
എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ
എന്നുവിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
അനുപല്ലവി ഈരേഴു ഭുവനങ്കൾ പടൈത്തവനേ
കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ
പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലിലാ-
ട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
ചരണം 1 ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള
ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ
കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി
അവനെക്കൊണ്ടു യാചിപ്പിക്കാനും ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും മനസ്സിൽ അസൂയ ജനിപ്പിക്കാനും
ചരണം 2 സനകാദിയാർ തവ യോഗം ശെയ്ത്
വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ
കൊടും തപസ്സുകൊണ്ട് സനകൻ മുതലായി മുനിമാർ എത്തിപ്പിടിച്ച ആ
മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ

അവലംബം[തിരുത്തുക]

  1. "Carnatic Songs - enna thavam sheydanai seydane seydaney". Retrieved 2021-08-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്ന_തവം_ശെയ്തനേ&oldid=3620136" എന്ന താളിൽനിന്ന് ശേഖരിച്ചത്