എന്ദുകുപെദ്ദല
ദൃശ്യരൂപം
(എന്ദുക്കുപെദ്ദല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ശങ്കരാഭരണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്ദുകുപെദ്ദല.
വരികളും അർത്ഥവും
[തിരുത്തുക]| വരികൾ | അർത്ഥം | |
|---|---|---|
| പല്ലവി | എന്ദുകുപെദ്ദല വലെബുദ്ധി ഇയ്യവു എന്ദു പോദുനയ്യ രാമയ്യ | പ്രഭോ, മറ്റു മഹത്തുക്കൾക്കു കൊടുത്തതുപോലെ അങ്ങെന്താണ് എനിക്ക് ബുദ്ധി നൽകാത്തത്? വേറെവിടെയണ് ഞാൻ പോകേണ്ടത് രാമാ? |
| അനുപല്ലവി | അന്ദരി വലെ ദാടി ദാടി വദരിതി അന്ദ രാനി പണ്ഡായെ കദരാ | പൊട്ടത്തരങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ അങ്ങുമിങ്ങും ചാടിക്കളിക്കുകയാണ്. ബുദ്ധി എന്നത് എനിക്ക് എത്തിപ്പറിക്കാൻ പറ്റാത്തൊരു ഫലം ആവുകയാണോ? |
| ചരണം | വേദശാസ്ത്ര തത്ത്വാർത്ഥമുലു തെലിസി ഭേദരഹിത വേദാന്തമുലു തെലിസി നാദവിദ്യ മർമംബുലനു തെലിസി നാഥത്യാഗരാജനുത നിജമുഗ | വേദശാസ്ത്രങ്ങളുടെ പൊരുൾ അറിഞ്ഞിട്ടും ഭേദരഹിതതത്വങ്ങളെയും നാദവിദ്യയെയും രഹസ്യങ്ങളെയും പറ്റി ഭാഷണങ്ങൾ നടത്തിയിട്ടും ബുദ്ധിസാമർത്ഥ്യത്തിനതീതമായ ജ്ഞാനം തന്ന് ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന നീ എന്നെ ഇനിയും അനുഗഹിക്കാത്തതെന്താണ്? |