എനിഗ്മചന്ന മഹാബലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിഗ്മചന്ന മഹാബലി
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Actinopterygii
Order: Anabantiformes
Family: Channidae
Genus: Aenigmachanna
Species:
A. mahabali
Binomial name
Aenigmachanna mahabali
Kumar, Basheer and Ravi, 2019

കേരളത്തിൽനിന്ന് കണ്ടെത്തിയ ഒരു ഭൂഗർഭ വരാൽ മത്സ്യയിനമാണ് എനിഗ്മചന്ന മഹാബലി (ശാസ്ത്രീയനാമം: Aenigmachanna mahabali). നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എൻ.ബി.എഫ്.ജി.ആർ.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് ഈ ഇനത്തെ കണ്ടെത്തിയത്.[1][2] ശുദ്ധജലത്തിൽ മാത്രമാണ് ഇവ വസിക്കുന്നത്.[3]

ചുവന്നനിറത്തിൽ നീളമുള്ള ശരീരത്തോടുകൂടിയ ചെറിയ തരം മത്സ്യമാണ് ഇവ. ഏകദേശം 13 സെന്റീമീറ്റർ ആണ് ഇവയുടെ നീളം. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽനിന്നാണ് ഇതിനെ ലഭിച്ചത്.[4] ഭൂഗർഭ വരാൽ ഇനത്തിൽ ലോകത്ത് ഇതുവരെ കണ്ടെത്തിയ രണ്ടാമത്തെ ഇനം മത്സ്യമാണിതെന്നു ഗവേഷകർ പറയുന്നു.[5] ഭൂമിക്കടിയിൽ താമസമാക്കിയതിനാലാണ് മഹാബലി എന്ന പേരു ചേർത്ത് ‘എനിഗ്‌മചന്ന മഹാബലി’ എന്നു പേരു നൽകിയത്.

അവലംബം[തിരുത്തുക]

  1. Ravi, Charan; Basheer, V. S.; Kumar, Rahul G. (2019-07-17). "Aenigmachanna mahabali , a new species of troglophilic snakehead (Pisces: Channidae) from Kerala, India". Zootaxa (ഭാഷ: ഇംഗ്ലീഷ്). 4638 (3): 410–418. doi:10.11646/zootaxa.4638.3.6. ISSN 1175-5334.
  2. "Second subterranean snakehead species found".
  3. "ആ അപൂർവ ഇനം വരാൽ പറയുന്നു, ഇതല്ലേ ഏറ്റവും ശുദ്ധമായ വെള്ളം !". മനോരമ. ശേഖരിച്ചത് 30 ജൂലൈ 2019.
  4. "തിരുവല്ലയിലെ കിണറ്റിൽ നിന്ന് 'മഹാബലി'യെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-07-29. ശേഖരിച്ചത് 29 ജൂലൈ 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "അപൂർവ ഭൂഗർഭ വരാൽ തിരുവല്ലയിലെ കിണറ്റിൽ". മനോരമ. Archived from the original on 2019-07-28. ശേഖരിച്ചത് 29 ജൂലൈ 2019.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എനിഗ്മചന്ന_മഹാബലി&oldid=3784847" എന്ന താളിൽനിന്ന് ശേഖരിച്ചത്